ഈരാറ്റുപേട്ടയിൽ ഫർണിച്ചർ ഷോറൂമിന്റെ ചില്ല് തകർത്ത് അന്യ സംസ്ഥാന തൊഴിലാളി കടക്കുള്ളിൽ കിടന്നുറങ്ങി. വെളുപ്പിന് ഒരു മണിയോടെയാണ് മദ്യലഹരിയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ പ്രവർത്തിക്കുന്ന വുഡ്‌ലാൻ്റ് ഫർണിച്ചർ ഷോറൂമിന്റെ ചില്ല് തകർത്തത്.
കടയുടെ മുന്നിലിരുന്ന ചെടിച്ചട്ടിയെടുത്ത് ചില്ല് തകർത്ത് ഇയാൾ കടയ്ക്കുള്ളിൽ കയറി കിടന്നുറങ്ങുകയായിരുന്നു. നാട്ടുകാർ പോലീസിനെ വിവരമറിയിച്ചതനുസരിച്ച് പോലീസ് എത്തി. തൊഴിലാളിയുടെ കരാറുകാരൻ നഷ്ടപരിഹാരം നൽകാമെന്ന ഉറപ്പിൽ പോലീസ് കേസ് എടുക്കാതെ വിട്ടയച്ചു.