ഈരാറ്റുപേട്ട റിയാദ് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
റിയാദ്: ഈരാറ്റുപേട്ട റിയാദ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഇഫ്താർ സംഗമം പ്രൗഢഗംഭീരമായി നടന്നു. ഫെബ്രുവരി 27 വെള്ളിയാഴ്ച നടന്ന ചടങ്ങിൽ റിയാദിലെ ഈരാറ്റുപേട്ട പ്രവാസികളും വിവിധ മേഖലകളിലെ പ്രമുഖരും പങ്കെടുത്തു. സൗഹൃദവും സാഹോദര്യവും പുതുക്കുന്നതിനായി സംഘടിപ്പിച്ച നോമ്പ് തുറയ്ക്കും തുടർന്ന് നടന്ന സംഗമത്തിനും അസോസിയേഷൻ പ്രസിഡന്റ് നൂർ മുഹമ്മദ് നേതൃത്വം നൽകി.പ്രവാസലോകത്തെ തിരക്കുകൾക്കിടയിലും നാട്ടിലെ കൂട്ടായ്മ നിലനിർത്താനും പരസ്പര സഹകരണം ഉറപ്പാക്കാനും ഇത്തരം സംഗമങ്ങൾ അത്യന്താപേക്ഷിതമാണെന്ന് ഭാരവാഹികൾ ചടങ്ങിൽ സംസാരിക്കവെ വ്യക്തമാക്കി.
