വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

വമ്പൻ കുതിപ്പ്, സ്വർണവില വീണ്ടും 73,000 കടന്നു!

  തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ നാലാം ദിവസവും സ്വർണവില ഉയർന്നു. പവന് ഇന്ന് 440 രൂപയാണ് വർദ്ധിച്ചത്. ഇതോടെ വില വീണ്ടും 73,000 കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 73,040 രൂപയാണ് ഈ മാസം ആദ്യമായാണ് സ്വർണവില 73,000 കടന്നത്. 3000 രൂപയാണ് നാല് ദിവസംകൊണ്ട് സ്വർണത്തിന് വർദ്ധിച്ചത്. ഈ മാസം ആരംഭിച്ചതോടെ വില തുടർച്ചയായി ഇടിഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു. കാരണം, മെയ് ആരംഭിച്ചതോടെ 1720  രൂപയാണ് പവന് കുറഞ്ഞത്.ഇതോടെ സ്വർണവില 70,000 ത്തിന് താഴേക്ക് എത്തുമോയെന്നുള്ള പ്രതീക്ഷ ഉയർന്നു. എന്നാൽ അതിന് വിപരീതമായി സ്വർണവില കുതിക്കുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 9130 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില  7470 രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 108 രൂപയാണ്.

ജനറൽ

*വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ഐ എം വിജയന് കേരള പോലീസിൽ സ്ഥാനക്കയറ്റം

തിരുവനന്തപുരം: ഫുട്ബോൾ താരം ഐ.എം വിജയൻ ഇനി ഡെപ്യൂട്ടി കമാൻഡന്റ്. വിരമിക്കാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കേയാണ് വിജയന് കേരള പോലീസിൽ സ്ഥാനക്കയറ്റം ലഭിക്കുന്നത്. എംഎസ്പിയിൽ അസിസ്റ്റന്റ് കമാൻഡന്റായ അദ്ദേഹത്തിന് ഡെപ്യൂട്ടി കമാൻഡന്റായി സ്ഥാനക്കയറ്റം നൽകി.ഫുട്ബോളിന് നൽകിയ സംഭാവനകൾ പരി​ഗണിച്ചാണ് സ്ഥാനക്കയറ്റം.

ജനറൽ

റീ എഡിറ്റ് ചെയ്ത എമ്പുരാന്‍ ഇന്ന് തിയേറ്ററുകളില്‍; മൂന്ന് മിനിറ്റ് രംഗം വെട്ടി മാറ്റി

റീ എഡിറ്റ് ചെയ്ത എമ്പുരാന്‍ ഇന്ന് തിയേറ്ററുകളില്‍. ആദ്യ ഭാഗങ്ങളിലെ മൂന്ന് മിനിറ്റ് രംഗം വെട്ടി മാറ്റിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗവും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജന്‍സികളുടെ ബോര്‍ഡും വെട്ടി മാറ്റി. വിവാദമായ വില്ലന്റെ ബാബ ബജ്രംഗി എന്ന പേരും മാറ്റി. ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവര്‍ത്തകര്‍. റീ എഡിറ്റ് ഒറ്റകെട്ടായി എടുത്ത തീരുമാനമെന്ന് മോഹന്‍ലാല്‍ പറയുമ്പോഴും തിരക്കഥാകൃത്ത് മുരളി ഗോപി അതിനോട് ഐക്യപ്പെട്ടില്ലെന്നാണ് വിവരം. വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മുരളി ഗോപി. അതേസമയം, റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിട്ടപ്പോള്‍ ചിത്രം 200 കോടി ക്ലബ്ബിലെത്തി. നാലേകാല്‍ ലക്ഷം ടിക്കറ്റുകളാണ് വിറ്റ് പോയത്. നായകന്‍ മോഹന്‍ലാലും സംവിധായകന്‍ പൃഥ്വിരാജുമാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്ക് വെച്ചത്. ചരിത്രം സൃഷ്ടിച്ച് എമ്പുരാന്‍ എന്നാണ് ഫേസ് ബുക്ക് പോസ്റ്റ് .നേരത്തേ 48 മണിക്കൂറിലാണ് ചിത്രം 100 കോടി ക്ലബില്‍ ഇടംപിടിച്ചത്. സിനിമയെ പിന്തുണച്ച് മന്ത്രിമാരടക്കം നിരവധി പേര്‍ രംഗത്തെത്തി. എമ്പുരാന്റെ പേരില്‍ സംവിധായകന്‍ മേജര്‍ രവിയ്‌ക്കെതിരെ കടുത്ത വിമര്‍ശനമാണ് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ നടത്തിയത്. എമ്പുരാന്‍ സിനിമയുടെ റീ എഡിറ്റ് ചെയ്ത ഭാഗം നാളെ മുതല്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. എഡിറ്റ് ചെയ്ത ഭാഗത്തില്‍ വില്ലന്റെ പേരിന് മാറ്റമുണ്ട്. സിനിമയിലെ ചില സ്ഥലത്തിന്റെ പേരിലും, അന്വേഷണ ഏജന്‍സികളുടെ ബോര്‍ഡുകളും വെട്ടി മാറ്റിയിട്ടുണ്ട് എന്നാണ് വിവരം. ചിത്രം റീ എഡിറ്റ് ചെയ്‌തെങ്കിലും ആസ്വാദനത്തെ ബാധിക്കില്ലെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. സിനിമയുടെ പേരിലുയര്‍ന്ന വിവാദങ്ങളില്‍ മോഹന്‍ലാലിന്റെ ഖേദപ്രകടനം പൃഥ്വീരാജും ആന്റണി പെരുമ്പാവൂരും പങ്കുവച്ചെങ്കിലും തിരക്കഥാകൃത്ത് മുരളീ ഗോപിയുടെ മൗനം ശ്രദ്ധേയമാണ്.

ജനറൽ

െക്കോർഡ് തകർത്ത് സ്വർണവില; പവന് 68,080 രൂപ, കേരളത്തിലെ ഏറ്റവും ഉയർന്ന നിരക്ക്

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സർവകാല റെക്കോര്‍ഡിൽ. ഇന്ന് ഒറ്റയടിക്ക് 680 രൂപയുടെ വര്‍ദ്ധനവ് ആണ് സ്വര്‍ണത്തിന് ഉണ്ടായത്. 68,080 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 8510 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. ഇന്നലെ ഗ്രാമിന് 8425 രൂപയും പവന് 67,400 രൂപയുമായിരുന്നു വില. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. സ്വര്‍ണവില നിര്‍ണയിക്കുന്നത് എങ്ങനെയാണ്, എന്താണ് അതിന്റെ അടിസ്ഥാനം? സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് (bank rate), കസ്റ്റംസ് ഡ്യൂട്ടി എന്നി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

ജനറൽ

എന്റെ പൊന്നേ... എന്തൊരു പോക്കാ ഇത്...; സ്വർണ വില വീണ്ടും റെക്കോർഡിൽ...പവന് 66720 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുകയാണ്. ഇന്ന് ഒറ്റയടിക്ക് പവന് 840 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 66,720 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയതെന്ന് മാത്രമല്ല റെക്കോർഡ് വിലയിലാണ് സ്വർണം എത്തിനിൽക്കുന്നത്. ഗ്രാമിന് ഇന്ന് 105 രൂപ വർധിച്ച് 8340 രൂപയിലെത്തി. ഇന്നലെ ഒരു പവന് 65,880 രൂപയായിരുന്നു വിപണി വില. കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുകയാണ്. ഇന്ന് ഒറ്റയടിക്ക് പവന് 840 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 66,720 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയതെന്ന് മാത്രമല്ല റെക്കോർഡ് വിലയിലാണ് സ്വർണം എത്തിനിൽക്കുന്നത്. ഗ്രാമിന് ഇന്ന് 105 രൂപ വർധിച്ച് 8340 രൂപയിലെത്തി. ഇന്നലെ ഒരു പവന് 65,880 രൂപയായിരുന്നു വിപണി വില. അടുത്ത ഏതാനും നാളുകൾ വലിയ ചലനമില്ലാതെ സ്വർണ വില തുടർന്നു. എന്നാൽ, മാർച്ച് 18ന് വില 66,000 തൊട്ടതോടെ സ്വർണവില താഴുമെന്നുള്ള പ്രതീക്ഷകൾ അസ്തമിച്ചു. മാർച്ച് 21 വരെ 66,000ത്തിൽ തന്നെ സ്വർണ വില തുടർന്നു. പിന്നാലെ 22ന് വില 65,000ത്തിലേക്ക് താഴുകയായിരുന്നു. അതിന് ശേഷം ഏറ്റവും ഉയർന്ന സ്വർണ വില രേഖപ്പെടുത്തുന്നത് ഇന്നാണ്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണ വില അടുത്ത കാലങ്ങളിൽ കുറയാൻ സാധ്യത ഇല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നയങ്ങളും ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളുമടക്കം സ്വർണ വിലയെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്വർണ വില വരും ദിവസങ്ങളിൽ വീണ്ടും ഉയരാൻ ആണ് സാധ്യത.

ജനറൽ

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എംപുരാൻ തിയേറ്ററുകളിൽ. 750ൽ ഏറെ സ്ക്രീനുകളിലാണ് കേരളത്തിൽ ചിത്രം പ്രദർശിപ്പിക്കുന്നത്

ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് മോഹൻലാൽ-പൃഥ്വിരാജ് ചിത്രം എംപുരാൻ തിയേറ്ററുകളിൽ. 750ൽ ഏറെ സ്ക്രീനുകളിലാണ് കേരളത്തിൽ ചിത്രം പ്രദർശിപ്പിക്കുന്നത്. കൊച്ചിയിൽ ആദ്യ ഷോ കാണാൻ മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങളും എത്തി. തിക്കും തിരക്കും മൂലമുള്ള അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഒരു ബോക്സ് ഓഫീസ് റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് എംപുരാൻ. മലയാളത്തിലെ ആദ്യ 50 കോടി ഓപണിംഗ് (ആദ്യ ദിന കളക്ഷന്‍) നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് എമ്പുരാന്‍. അതും റിലീസ് ദിന തലേന്നാണ് ഈ നേട്ടത്തില്‍ എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ലോകമെമ്പാടും നേടിയിരിക്കുന്ന അഡ്വാന്‍സ് ബുക്കിംഗിലൂടെയാണ് ഈ നേട്ടം. മോഹന്‍ലാലിന്‍റെ തന്നെ മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തിനായിരുന്നു ഇതുവരെ ഈ റെക്കോര്‍ഡ്. ചിത്രം 20 കോടിയാണ് ആദ്യ ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരുന്നത്. അതേസമയം കേരളത്തിലും ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ഓപണിംഗ് നേടുമോ എന്നത് അറിയാനുള്ള കാത്തിരിപ്പിലാണ് ചലച്ചിത്ര ലോകം. നിലവില്‍ ഈ റെക്കോര്‍ഡ് വിജയ് നായകനായ തമിഴ് ചിത്രം ലിയോയ്ക്ക് ആണ്. 12 കോടിയാണ് ലിയോയുടെ കേരള ഓപണിംഗ്. വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഖുറേഷി അബ്രാം/ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നൽകിയത് ഒരു ഇന്റർനാഷണൽ അപ്പീലാണ്.  

ജനറൽ

ആദ്യമായി 66,000 കടന്ന് സ്വര്‍ണവില; റെക്കോര്‍ഡ് കുതിപ്പ്...

സംസ്ഥാനത്ത് സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നു. പവന് 320 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ സ്വര്‍ണവില 66,000 എന്ന സര്‍വ്വകാല റെക്കോര്‍ഡിലേക്കെത്തി. ഗ്രാമിന് 40 രൂപ കൂടി 8250 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മാര്‍ച്ച് മാസത്തില്‍ ഇത് രണ്ടാം തവണയാണ് സ്വര്‍ണവിലയില്‍ വലിയ ഉയര്‍ച്ച ഉണ്ടാകുന്നത്. ഇതിന് മുമ്പ് മാര്‍ച്ച് 14ന് രേഖപ്പെടുത്തിയ 65840 രൂപയായിരുന്നു ഈ മാസത്തെ ഉയര്‍ന്ന വില. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.

ജനറൽ

മാർക്കോ സിനിമയ്ക്ക് ടിവിയിൽ പ്രദർശന അനുമതി നിഷേധിച്ച് സെൻസർ ബോർഡ്; അക്രമങ്ങൾ ഉള്ള ഭാഗം നീക്കം ചെയ്യണമെന്ന് നിർദേശം

തിയറ്ററുകളില്‍ വന്‍ വിജയം നേടിയ ഉണ്ണി മുകുന്ദന്‍ ചിത്രം മാര്‍ക്കോ ടെലിവിഷനിലേക്ക് എത്തില്ല. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനാണ് (സിബിഎഫ്‍സി) പ്രദര്‍ശനാനുമതി നിഷേധിച്ചത്. ലോവർ കാറ്റഗറി മാറ്റത്തിനുള്ള അപേക്ഷ സിബിഎഫ്‍സി നിരസിച്ചു. റീജിയണൽ എക്സാമിനേഷൻ കമ്മിറ്റിയുടെ ശുപാർശ സെൻട്രൽ ബോർഡ് അംഗീകരിക്കുകയായിരുന്നു. അല്ലെങ്കിൽ യു/ എ കാറ്റഗറിയിലേക്ക് മാറ്റാൻ പറ്റാത്ത അത്ര വയലൻസ് സിനിമയിൽ ഉണ്ടെന്നായിരുന്നു വിലയിരുത്തൽ. കൂടുതൽ സീനുകൾ വെട്ടിമാറ്റി വേണമെങ്കിൽ നിർമ്മാതാക്കൾക്ക് വീണ്ടും അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തെ മലയാള സിനിമയില്‍ നിന്നുള്ള വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയമാണ് നേടിയത്.ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രത്തില്‍ ടൈറ്റില്‍ റോളിലാണ് ഉണ്ണി മുകുന്ദന്‍ എത്തിയത്. മലയാളികള്‍ക്കൊപ്പം മറുഭാഷ് പ്രേക്ഷകരും ചിത്രം ഏറ്റെടുത്തിരുന്നു. ചിത്രത്തിന്‍റെ ഹിന്ദി പതിപ്പും മികച്ച കളക്ഷനാണ് നേടിയത്. തെലുങ്ക് പതിപ്പും കളക്റ്റ് ചെയ്തിരുന്നു. ഒടിടിയിലും ചിത്രം ശ്രദ്ധ നേടിയിരുന്നു. ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും വലിയ സാമ്പത്തിക വിജയവുമാണ് ബോക്സ് ഓഫീസില്‍ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മാര്‍ക്കോ.അതേസമയം കേരളത്തില്‍ വര്‍ധിച്ച് വരുന്ന, യുവാക്കള്‍ പ്രതികളാവുന്ന ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ സിനിമകള്‍ ചെലുത്തുന്ന സ്വാധീനവും ചര്‍ച്ചയായിരുന്നു. ഇത്തരം ചര്‍ച്ചകളില്‍ എടുത്ത് പറയപ്പെട്ടിരുന്ന ചിത്രങ്ങളിലൊന്നാണ് മാര്‍ക്കോ. ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച സമയത്തും വയലന്‍സ് രംഗങ്ങളെ വിമര്‍ശിച്ചവര്‍ ഉണ്ടായിരുന്നു.