കോട്ടയം

അക്ഷയ സംരംഭകരാകാൻ നിങ്ങൾക്കും അവസരം

കോട്ടയം: സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ സേവനദാതാക്കളായ അക്ഷയ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ 114 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നു.പൊതുവിഭാഗത്തിൽ നിന്നും 91 ലൊക്കേഷനുകളിലേക്കും പട്ടികജാതി വിഭാഗത്തിൽ നിന്നും 20 ലൊക്കേഷനുകളിലേക്കും പട്ടികവർഗ വിഭാഗത്തിൽ നിന്നും 3 ലൊക്കേഷനുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. സംരംഭകത്വ ശേഷിയും സാമൂഹിക പ്രതിബദ്ധതയുമുള്ളവർക്ക് അപേക്ഷിക്കാം. 2026 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമാകണം.എല്ലാ വിഭാഗക്കാർക്കും ഈ പ്രായപരിധി ബാധകം. പ്ലസ് ടു അല്ലെങ്കിൽ പ്രീ-ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. വനിതകൾക്കും പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സ്വന്തം/വാടകമുറി സൗകര്യമുള്ളവർക്ക് അധിക മാർക്ക് ലഭിക്കും.പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനുകൾ സംവരണം ചെയ്തിട്ടുണ്ട്.

750 രൂപയാണ് അപേക്ഷാ ഫീസ്.https://lbsedp.Ibscentre.in/akshaya26 / എന്ന വെബ്സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി മാർച്ച് 7 ആണ്. കൂടുതൽ വിവരങ്ങൾ https://akshaya.kerala.gov.in/m വെബ്സൈറ്റിൽ നിന്നും ലഭിക്കും. ഓൺലൈൻ അപേക്ഷ, ഒ.എം.ആർ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.