വേദനയുടെ തീരാക്കയത്തിൽ രണ്ടു വയസ്സുകാരി ജിയാന; സഹായം തേടി കുടുംബം
ഈരാറ്റുപേട്ട :ജനിച്ചു വീണപ്പോൾ മുതലുള്ള വേദനയുടെ തീരാക്കയത്തിലാണ് രണ്ടു വയസുകാരി ജിയാന ജിജോ. വാകക്കാട് ഉപ്പിടുപാറയിൽ ഷെറിൻ ആന്റണിയുടെ കുട്ടിയാണ് ജിയാന. മുച്ചൊടിയുമായാണ് ജനനം. മുച്ചൊടിമൂലം മുലപ്പാൽ കുടിക്കാൻ ആയില്ല. പിന്നീട് ട്യൂബിലൂടെയായിരുന്നു ഭക്ഷണം. ഒന്നരമാസം പ്രായമുള്ളപ്പോൾ ന്യുമോണിയ ബധിച്ചു മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കേണ്ടി വന്നു ഹൃദയത്തെയും ബാധിച്ചിരുന്നു തുടർന്ന് നടത്തിയ പരിശോധനയിൽ ഹൃദയത്തിന് ദ്വാരം ഉള്ളതായി കണ്ടെത്തി.ഇതിന് ഓപ്പറേഷനും കഴിഞ്ഞു. എന്നാൽ തുടർച്ചയായി ഉണ്ടാകുന്ന ശ്വാസംമുട്ടൽ മൂലം ആശുപത്രിയിൽ നിന്നും ഇറങ്ങാൻ ആവാത്ത അവസ്ഥയിലാണ്. ട്യൂബിലൂടെ ആയിരുന്നു ഭക്ഷണം. ഇപ്പോൾ ഭക്ഷണം കഴിക്കുമ്പോൾ ചുമയുള്ളതിനാൽ നല്ല രീതിയിൽ ഭക്ഷണം കഴിക്കാൻ ആവുന്നില്ല ഇതിനിടയിലാണ് മുഖത്തിന്റെവലതു പേശികൾക്ക് ബലക്കുറവുള്ളതായി കണ്ടെത്തിയത്. ചെവിയുടെ കേൾവി ശക്തിക്കും ഇത് കുറവ് വരുത്തും പരിശോധനയിൽ കണ്ണിന്റെ ഒരു ഗ്രന്ഥിയിൽ മുഴയും കണ്ടെത്തി മുഴ നീക്കം ചെയ്തില്ലെങ്കിൽ കാഴ്ചശക്തി കുറയും എന്നാണ് ഡോക്ടർമാർ പറഞ്ഞത്.ഈ മാസം 14ന് ഓപ്പറേഷൻ ചെയ്യാൻ നിശ്ചയിച്ചിരിക്കുകയാണ് എന്നാൽ കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയും അതിനേക്കാൾ ഉപരി സാമ്പത്തിക അവസ്ഥയും ഇതിന് തടസ്സമായി നിൽക്കുകയാണ് മേലുകാവ് പഞ്ചായത്തിലെ വാകക്കാട് പുറമ്പോക്കിലാണ് ഇവരുടെ താമസം. കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്. ഇതിനിടയിൽ ആശുപത്രി ചെലവ് കൂടി താങ്ങാൻ ഇവർക്ക് ആവുന്നില്ല സന്മനസ്സുള്ളവരുടെ സഹായം തേടുകയാണ് ജിയാന ജിജോ എന്ന രണ്ടു വയസ്സുകാരി സഹായിക്കാൻ സന്മനസ്സുള്ളവർ ഇവരുടെ മാതാവ് ഷെറിൻ ആന്റണിയുടെ അക്കൗണ്ടിലേക്ക് പണം അയക്കണമെന്ന് അപേക്ഷിക്കുകയാണ് ഈ കുടുംബം. ഫോൺ നമ്പർ: 9188737825 അക്കൗണ്ട് പേര് : ഷെറിൻ ആന്റണി ഫെഡറൽ ബാങ്ക്, അരുവിത്തുറ ബ്രാഞ്ച് അക്കൗണ്ട് നമ്പർ : 99980109893680 ഐഎഫ്എസ്‌സി കോഡ് : FDRL0001144