വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

വീണ്ടും മതവിദ്വേഷം: പി സി ജോര്‍ജിൻ്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണം - എസ്ഡിപിഐ

കോട്ടയം: വംശീയ വിദ്വേഷ പ്രസ്താവനകള്‍ നിരന്തരം ആവര്‍ത്തിച്ച് സാമൂഹിക സംഘർഷങ്ങൾക്ക് ശ്രമിക്കുന്ന  പി സി ജോര്‍ജിൻ്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണമെന്ന് എസ്ഡി പി ഐ കോട്ടയം ജില്ലാപ്രസിഡൻ്റ് സിഐ മുഹമ്മദ് സിയാദ്. സംസ്ഥാനത്ത് വർഗീയ കലാപത്തിന് ശ്രമിക്കുന്ന ജോർജിനെ കയറൂരിവിട്ടിരിക്കുന്നത് ഇടതു സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനുമാണ്. നട്ടാൽ കുരുക്കാത്ത നുണകൾ പ്രചരിപ്പിക്കുന്നതിൽ ബിരുദധാരിയാണ് ജോർജ്. ഗീബൽസ് പോലും ജോർജിനെ കണ്ടാൽ സല്യൂട്ട് ചെയ്യും. കോടതികളും അന്വേഷണ ഏജൻസികളും തെളിവില്ലെന്ന് കണ്ട് എഴുതി തള്ളിയ ലൗ ജിഹാദ് ഉയർത്തിയാണ് കേരളം കത്തിക്കാൻ ഇപ്പോൾ ജോർജ് ശ്രമിക്കുന്നത്. കോട്ടയം മീനച്ചില്‍ താലൂക്കില്‍ 400 പെണ്‍കുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ട്ടപ്പെട്ടു എന്നാണ് ജോർജിൻ്റെ നുണക്കഥ. വംശീയ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന ജാമ്യ വ്യവസ്ഥ ഇതോടെ ലംഘിച്ചിരിക്കുകയാണ്. സംസ്ഥാന ആഭ്യന്തര വകുപ്പിനെയും പോലീസിനെയും നീതിന്യായ സംവിധാനത്തെ പോലും അവഹേളിക്കുകയാണ്  പി സി ജോർജ്. ജോർജിനെ അറസ്റ്റു ചെയ്ത് തടവിലാക്കാത്ത പക്ഷം കേരളത്തെ തന്നെ അപകടപ്പെടുത്തും. ഇടതു സർക്കാർ ഭരണത്തിൽ കേരളത്തെ അപകീർത്തിപ്പെടുത്താൻ ബി ജെ പി നേതാവ് ജോർജ് നടത്തുന്ന ശ്രമം തിരിച്ചറിയാൻ കഴിയാത്തത് ഖേദകരമാണ്. നീതിവ്യവസ്ഥയെ പരിഹസിച്ച് കലാപത്തിന് കോപ്പ് കൂട്ടി കേരളത്തെ മറ്റൊരു യു.പി ആക്കാനാണ് ജോർജ് ശ്രമിക്കുന്നത്. ജോർജിനെ അറസ്റ്റ്ചെയ്ത് തടവിലാക്കാത്തപക്ഷം സംസ്ഥാനത്ത് ഉണ്ടാകാനിടയുള്ള വർഗീയ സംഘർഷങ്ങൾക്ക് പൂർണ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വാർത്താ സമ്മേളനത്തിൽ എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡൻ്റ് യു നവാസ്, ജില്ല ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ പങ്കെടുത്തു.

കോട്ടയം

കടന്നല്‍ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ഇല്ലിക്കല്‍കല്ലിന്റെ പിന്‍ഭാഗത്തുള്ള വ്യൂപോയിന്റിലേയ്ക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. |

പെരുംതേനീച്ച കടന്നൽ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഇല്ലിക്കൽകല്ലിൻറെ പിൻഭാഗത്തുള്ള വ്യൂപോയിന്റിലേയ്ക്ക് സഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. തലനാട് പഞ്ചായത്താണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്കിയിരിക്കുന്നത്. കഴിഞ്ഞ ഞായാറാഴ്‌ച ഇവിടെയെത്തിയ നിരവധി പേരെ കടന്നലുകൾ കുത്തി പരിക്കേൽപ്പിച്ചിരുന്നു. പിൻവശത്തെ പാർക്കിംഗ് ഭാഗത്ത് നിന്നും നടന്നുകയറിയ സംഘത്തിലെ ഒരാൾ കല്ലെറിഞ്ഞതാണ് കടന്നലുകൾ ഇളകാൻ കാരണമെന്നാണ് പറയപ്പെടുന്നത്. എന്നാൽ ദിവസങ്ങൾക്കു ശേഷവും കടന്നലുകളുടെ ശല്യം ഒഴിവായിട്ടില്ല. തിങ്കളാഴ്ച വൈകിട്ടും ഇവിടെയെത്തിയവർക്ക് കുത്തേറ്റിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവേശനം നിരോധിച്ച് കൊണ്ട് പഞ്ചായത്ത് ബോർഡ് സ്ഥാപിച്ചത്. എവിടെയാണ് കടന്നുകളുടെ കൂട് എന്ന് കണ്ടെത്താനാകാത്തതിനാൽ ഇവയെ നശിപ്പിക്കാനായിട്ടില്ല. കിഴക്കാംതൂക്കായ ഭാഗത്ത് കൂടി നടക്കുന്നതിനിടെ കടന്നലാക്രമണം ഉണ്ടായാൽ അപകടം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് നിരോധനമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ പറഞ്ഞു.

കോട്ടയം

ലവ് ജിഹാദ് പരാമർശം; പിസി ജോർജിന്റെ നാവിന്റെ താക്കോൽ പൂട്ടി പൊലീസിന് കൊടുക്കില്ലെന്ന് ഷോൺ ജോർജ്, കേസെടുത്തില്ല

കോട്ടയം: ലവ് ജിഹാദ് പരാമർശത്തിൽ പിസി ജോർജിനെതിരെ കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിനനുസരിച്ച് ആയിരിക്കും തുടർനടപടികൾ എടുക്കുക. നിലവിൽ പിസി ജോർജിനെതിരെ മൂന്ന് പരാതികളാണ് ഉള്ളത്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശ കേസിലെ ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണ് നിലവിലെ പ്രസംഗമെന്ന് കാണിച്ചു മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റി പാലാ ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിലെ പരാതിക്കാരും യൂത്ത് ലീഗ് ആണ്. അതേസമയം, പിസി ജോർജിന് പിന്തുണയുമായി മകനും ബിജെപി നേതാവുമായ ഷോൺ ജോർജ് രംഗത്തെത്തി. പിസി ജോർജിന്റെ നാവിന്റെ താക്കോൽ പൂട്ടി പൊലീസിന് കൊടുക്കില്ലെന്ന് ഷോൺ ജോർജ് പറഞ്ഞു. 

കോട്ടയം

മൂന്നിലവ് കൂടുതൽ ഒറ്റപ്പെട്ടു:കടപുഴ പാലത്തിന്റെ അവസാന സ്ലാബും തെന്നി ആറ്റിൽ പതിച്ചു;ഇനി 20 കിലോ മീറ്റർ ചുറ്റിവേണം മൂന്നിലവ് ടൗണിൽ എത്താൻ

പാലാ :മലമ്പ്രദേശമായ മൂന്നിലവിന് കൂനിന്മേൽ കുരു എന്നത് പോലെ കടപുഴ പാലത്തിന്റെ അവസാന സലാബും തെന്നി ആറ്റിൽ പതിച്ചു.ഇതോടെ ജനങ്ങൾക്ക്‌ മൂന്നിലവ് ടൗണിൽ എത്തണമെങ്കിൽ 20 കിലോ മീറ്റർ ചുറ്റി സഞ്ചരിക്കണം .  2021-ല്‍ ശക്തമായ മഴയില്‍ ആണ് പാലവും തകർന്നത് .ഇതിൽ ഒരു സ്ലാബിൽ കൂടി സഞ്ചരിച്ചിരുന്നെങ്കിലും അതും ഇന്നു തകർന്നു .ഇന്ന് രാവിലെ ഒരു ക്രെയിൻ പോയപ്പോഴാണ് അവസാന സ്ലാബും നിലം പൊത്തിയത്. കനത്ത പ്രളയത്തില്‍ പാലത്തിനു മുകളിലൂടെ വെള്ളം ഒഴുകുകയും സ്ലാബ് തെന്നിമാറി അപകടകമായ അവസ്ഥയിലുമായിരുന്നു. സ്ലാബിന്റെ ചെറിയൊരു ഭാഗം മാത്രമാണ് തൂണില്‍ ഉണ്ടായിരുന്നത്.കൂടുതല്‍ ദൂരം സഞ്ചരിക്കുന്നതൊഴിവാക്കാന്‍ ഇതിന് മുകളിലൂടെ കാറുകളടക്കം കടന്നുപോകുന്നത് പതിവായിരുന്നു. സ്ലാബ് താഴെ പതിച്ചതോടെ ഇനി ആറ്റിലിറങ്ങി കടക്കേണ്ട ദുരവസ്ഥയാണ് സംജാതമായിരിക്കുന്നത്. മൂന്നിലവ് പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, ഏഴ് വാര്‍ഡുകളിലെ ജനങ്ങള്‍ പൂര്‍ണമായി ആശ്രയിച്ചിരുന്ന കടപുഴ പാലമാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. പാലത്തിനപ്പുറത്ത് താമസിക്കുന്ന  വിദ്യാര്‍ത്ഥികള്‍ അടക്കം  വലിയൊരു ജനസമൂഹം  20 കിലോമീറ്റര്‍ ചുറ്റി വേണംമൂന്നിലവ് ടൗണിലെത്താന്‍. വിനോദസഞ്ചാരകേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍ക്കല്ല് എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ റോഡ് നാടിൻറെ വികസനത്തിന്റെ ആണിക്കല്ലായിരുന്നു . മാണി സി കാപ്പൻ ഏതാനും മാസം മുമ്പ് സോയിൽ ടെസ്റ്റിനായി നിർമ്മാണ ജോലികൾ തുടങ്ങിയെങ്കിലും ഇല്ലാതാവുകയായിരുന്നു .ഇടതു വലത് മുന്നണി തർക്കത്തിൽ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യമാണ് ഇപ്പോൾ ഹനിച്ചിരിക്കുന്നത്.

കോട്ടയം

പി സി ജോർജിനെതിരെ വീണ്ടും പരാതി നൽകി യൂത്ത് ലീഗ് പ്രവർത്തകർ

കോട്ടയം: വിദ്വേഷ പരാമർശം നടത്തിയതിൽ പി സി ജോർജിനെതിരെ വീണ്ടും പരാതി. പാലായിൽ നടന്ന കെസിബിസിയുടെ ലഹരി വിരുദ്ധ പരിപാടിയിൽ വിദ്വേഷ പരാമർശം നടത്തിയതിലാണ് യൂത്ത് ലീഗ് പ്രവർത്തകരാണ് പരാതി നൽകിയത്. ഈരാറ്റുപേട്ട യൂത്ത് ലീഗ് പ്രവർത്തകരാണ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.  

കോട്ടയം

നിരന്തര വിദ്വേഷ പരാമർശം: പി.സി. ജോർജിന്റെ ജാമ്യം റദ്ദാക്കി അറസ്റ്റ് ചെയ്യണം -ഡി.ജി.പിക്ക് പരാതി നൽകി ഫ്രറ്റേണിറ്റി

തിരുവനന്തപുരം: നിരന്തരമായി വംശീയ പ്രസ്താവനകൾ നടത്തി വിദ്വേഷം പ്രചരിപ്പിക്കുന്ന പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ ഫ്രറ്റേണിറ്റി ഡി.ജി.പിക്ക് പരാതി നൽകി.    ജോർജ്ജിനെതിരെ കേസെടുക്കണമെന്നും നിലവിലുള്ള ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡൻ്റ് അമീൻ റിയാസാണ് സംസ്ഥാന ഡി.ജി.പിക്ക് പരാതി നൽകിയത്.   നിലവിൽ വംശീയ പരാമർശം നടത്തിയതിന് അറസ്റ്റിലായി ജാമ്യത്തിൽ കഴിയുന്ന പി.സി. ജോർജ് വീണ്ടും ഇന്നലെ വിവാദ പരാമർശം നടത്തിയ പശ്ചാത്തലത്തിലാണ് ഫ്രറ്റേണിറ്റി പരാതി നൽകിയത്. നേരത്തെ, ജനം ചാനലിൽ വംശീയ പരാമർശം നടത്തിയതിന് യൂത്ത് ലീഗ് നൽകിയ പരാതിയിൽ അറസ്റ്റിലായി കോടതി റിമാന്റ് ചെയ്ത പി.സി. ജോർജിനെ ഇ.സി.ജിയിൽ നേരിയ വ്യതിയാനം കണ്ടെന്ന പേരിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും പിന്നീട് ജാമ്യം നേടുകയുമായിരുന്നു.

കോട്ടയം

മീനച്ചിലിൽ 400ഓളം കുട്ടികളാണ് ലൗ ജിഹാദിൽ പെട്ടത് ; വീണ്ടും വിവാദ പ്രസ്താവനയുമായി PC ജോർജ്

പാലാ : വീണ്ടും വിദ്വേഷ പരാമർശവുമായി ബി.ജെ.പി നേതാവ് പി.സി. ജോർജ്. മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുട്ടികൾ ലവ് ജിഹാദിന് ഇരയായിട്ടുണ്ടെന്നായിരുന്നു പി.സി. ജോർജിന്റെ പരാമർശം.  "മീനച്ചിൽ താലൂക്കിൽ മാത്രം നാനൂറോളം പെൺകുഞ്ഞുങ്ങളെയാണ് നമുക്ക് നഷ്ടപ്പെട്ടത്. എത്ര എണ്ണത്തെ തിരിച്ചുകിട്ടി? നാൽപ്പത്തിയൊന്നെണ്ണത്തെ തിരിച്ചുകിട്ടി. എനിക്കറിയാം വേദനിക്കുന്ന അനുഭവങ്ങൾ. എനിക്ക് കിട്ടിയ അനുഭവവുമുണ്ട്. ഞാനതിലേക്ക് കടക്കുന്നില്ല" എന്നായിരുന്നു പി.സി. ജോർജിന്റെ പ്രസംഗം.  ക്രിസ്ത്യാനികൾ അവരുടെ പെൺമക്കളെ ഇരുപത്തിനാല് വയസാകുമ്പോഴേക്ക് വിവാഹം കഴിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്ലിം പെൺകുട്ടികൾ വഴിപിഴച്ച് പോകുന്നില്ല, അവരെ പതിനെട്ട് വയസ്സാകുമ്പോഴേക്കും കെട്ടിച്ച് വിടുകയാണെന്നും പി.സി. ജോർജ് പറഞ്ഞു. ഈരാറ്റുപേട്ടയിൽ കണ്ടെത്തിയത് കേരളം മുഴുവൻ കത്തിക്കാനുള്ള സ്ഫോടക വസ്തുക്കളുണ്ടെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. അത് എവിടെ കത്തിക്കാനുള്ളതാണെന്നും അറിയാം, പക്ഷേ പറയുന്നില്ല. രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണ്. ലവ് ജിഹാദ് വിവാദത്തിൽ ഒരു പാലാക്കാരനും പാലാ ബിഷപ്പിനെ സംരക്ഷിക്കാൻ വന്നില്ല -ജോർജ് പറഞ്ഞു. ലഹരി ഭീകരതയുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ സംസാരിക്കവെയായിരുന്നു വിവാദ പ്രസ്താവന. നാർക്കോട്ടിക് ജിഹാദിനെതിരേയും ലവ് ജിഹാദിനെതിരേയും ഒരുമിച്ച് തന്നെ നീങ്ങണമെന്നും ഇതിന് ഹൈന്ദവ സഹോദരങ്ങളെ കൂടെ കൂട്ടണമെന്നും അല്ലാതെ രാജ്യത്ത് രക്ഷയില്ലെന്നും ജോർജ് പറഞ്ഞു.  മത വിദ്വേഷ പരാമർശം നടത്തിയതിന്റെ പേരിൽ അറസ്റ്റിലായി ജാമ്യത്തിൽ കഴിയവേയാണ് പി.സി. ജോർജ് വീണ്ടും വിവാദ പരാമർശവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ജനുവരി ആറിനായിരുന്നു ഒരു ചാനലിൽ ചർച്ചക്കിടെ മതവിദ്വേഷം ഉയർത്തുന്ന പ്രസ്താവന നടത്തിയതിന്റെ പേരിൽ മുസ്ലിം യൂത്ത് ലീഗിന്റെ പരാതിയിൽ പോലീസ് കേസെടുത്തത്.

കോട്ടയം

ഇടമറ്റത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് തെങ്ങിലിടിച്ചുണ്ടായ അപകടം ; ഡ്രൈവർക്കുണ്ടായ ഹൃദയാഘാതമാണ് അപകട കാരണം, ഡ്രൈവർ മരിച്ചു

പാലാ: ഇടമറ്റത്ത് നിയന്ത്രണം വിട്ട സ്വകാര്യബസ് തെങ്ങിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം നിരവധി പേര്‍ക്ക് പരുക്ക്. ചേറ്റുതോട് നിന്നും നിന്നും പാലായ്ക്ക് പോയ കുറ്റാരപ്പള്ളില്‍ എന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്.ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. ഡ്രൈവർ മുകളേൽ രാജേഷ് എം ജെ യ്ക്കു ഉണ്ടായ ഹൃദയാഘാതമാണ് അപകട കാരണം. ഹൃദയാഘാതത്തെ തുടർന്നു ഡ്രൈവർ രാജേഷ് മരിച്ചു.ബസ് ഓടിക്കുന്നതിനിടെ രാജേഷിന് ഹൃദയാഘാതമുണ്ടാവുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. പരുക്കേറ്റവരെ പാലാ ജനറൽ ആശുപത്രിയിലും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.