മേലുകാവ് കോളജിൽ ബോധവൽക്കരണ ക്ലാസ് നടത്തി മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി
മേലുകാവ്: കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അഥോറിറ്റിയുടെ റീ - കണക്ടിംഗ് യൂത്ത് ആൻ്റി ഡ്രഗ്സ് കാമ്പയിൻ്റെ ഭാഗമായി മീനച്ചിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി മേലുകാവ് ഹെൻറി ബേക്കർ കോളജിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടി ഈരാറ്റുപേട്ട മജിസ്ട്രേറ്റ് ആർ. കൃഷ്ണപ്രഭൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ജി.എസ് ഗിരീഷ്കുമാർ അദ്ധ്യക്ഷനായിരുന്നു. പരിപാടിയിൽ ബോധവൽക്കരണ ക്ലാസുകളും ലഹരി വിരുദ്ധ ചിത്ര പ്രദർശനവും സിഗ്നേച്ചർ ക്യാമ്പയിനും നടത്തി. ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി സോണിയ ജോസഫ് ആമുഖ പ്രസംഗം നടത്തി. അഡ്വ. സുമൻ സുന്ദർ രാജ് നിയമ ബോധവൽക്കരണക്ലാസും റിട്ട. പ്രെഫ. കെ.പി ജോസഫ് ലഹരിവിരുദ്ധ സന്ദേശവും നൽകി. ഡോ. ജിബിൻ ഡോ. ആഷ്ലി എന്നിവർ പ്രസംഗിച്ചു.