തൊടുപുഴ, പി ഡബ്ലിയു റെസ്റ്റ് ഹൌസിൽ നടന്ന സോഷ്യൽ കോൺക്ലേവിലാണ് വിജയികളെ പ്രഖ്യാപിച്ചത് . ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ഫൈഹ മെഹ്റിൻ ഒന്നാം സ്ഥാനത്തിന് അർഹയായി. മുവാറ്റുപുഴ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂളിലെ മെഹ്‌ന അജിംസ്, ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ ഫാത്തിമ നവാസ് എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു.കൊല്ലം കടയ്ക്കൽ സി പി ഹയർ സെക്കന്ററി സ്കൂളിലെ ഷെഹർസാദ. മൂന്നാം സ്ഥാനം നേടി.
ഒന്ന് ,രണ്ട് മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 5000/2500/1000 ക്യാഷ് അവാർഡുകൾ നൽകും - എസ്. എ അജിംസ് (മീഡിയ വൺ )ഷബ്ന സിയാദ് ( ന്യൂസ് മലയാളം ) അംജദ് പി ബഷീർ (മലയാള മനോരമ) എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. ആസാദ് ഫൗണ്ടേഷൻ ചെയർമാൻ ഡോ. കെ എം അബൂബക്കർ ഭാരവാഹികളായ ഷാലിക്കർ മുഹമ്മദലി, എം. എഫ് അബ്ദുൾ ഖാദർ, ഈരാറ്റുപേട്ട എന്നിവരാണ് വിജയികളെ പ്രഖ്യാപിച്ചത്.
വൈസ് ചെയർമാൻ എം എ നജീബ്, സെക്രട്ടറി അഡ്വ അൻസാരി എന്നിവർ പ്രസംഗിച്ചു..തുടർന്ന് ഫൗണ്ടേഷൻ 2026 ൽ നടത്താൻ ഉദ്ദേശിക്കുന്ന വിവിധ പരിപാടികൾ പ്രഖ്യാപിച്ചു. അഡ്വ. ഇ എസ് മൂസ അധ്യക്ഷനായിരുന്നു പ്രൊഫ. അബ്ദുൽ മാലിക്ക് കോൺക്ലെവിന്റെ സമാപനം നിർവഹിച്ചു. ട്രഷറർ നൗഷാദ് കാസിം സ്വാഗതവും ഷാലിക്കർ മുഹമ്മദലി നന്ദിയും പറഞ്ഞു..









