സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. ആദ്യമായി 59,000 രൂപ കടന്ന ദിവസം കൂടിയാണിത്. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 480 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് സ്വര്‍ണത്തിന്റെ വില 59,000 തൊട്ടു. ഗ്രാമിന് 60 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ 7,375 രൂപയുമായി.
ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ സ്വർണത്തിന് 56,400 രൂപയായിരുന്നു വില. പിന്നീട് ഒക്ടോബര്‍ 10 ആയപ്പോള്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. 56,200 രൂപയിലേക്കാണ് സ്വര്‍ണവില താഴ്ന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കും ഒക്ടോബര്‍ പത്തിലേതായിരുന്നു.
എന്നാല്‍ ഒക്ടോബര്‍ പത്തിന് ശേഷമുള്ള ദിവസങ്ങളില്‍ വന്‍ കുതിപ്പാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് 360 രൂപ കുറഞ്ഞത് മാത്രമാണ് ആശ്വാസം നല്കുന്ന കാര്യം. എന്നാല്‍ കുറഞ്ഞ തുകയ്ക്ക് ഇരട്ടിയായി ഇന്ന് സ്വര്‍ണവില കുതിച്ചുയരുകയും ചെയ്തു. കഴിഞ്ഞ ദിവസം 360 രൂപ കുറഞ്ഞതോടെ സ്വര്‍ണവില 58,520 രൂപയിലേക്കാണ് എത്തിയത്.
ഈ മാസത്തെ സ്വര്‍ണവില ഇങ്ങനെ
ഒക്ടോബര്‍ 1- 56,400 രൂപ
ഒക്ടോബര്‍ 2- 56,800 രൂപ
ഒക്ടോബര്‍ 3- 56,880 രൂപ
ഒക്ടോബര്‍ 4- 56,960 രൂപ
ഒക്ടോബര്‍ 5- 56,960 രൂപ
ഒക്ടോബര്‍ 6- 56,960 രൂപ
ഒക്ടോബര്‍ 7- 56,800 രൂപ
ഒക്ടോബര്‍ 8- 56,800 രൂപ
ഒക്ടോബര്‍ 9- 56,240 രൂപ
ഒക്ടോബര്‍ 10- 56,200 രൂപ
ഒക്ടോബര്‍ 11- 56,760 രൂപ
ഒക്ടോബര്‍ 12- 56,960 രൂപ
ഒക്ടോബര്‍ 13- 56,960 രൂപ
ഒക്ടോബര്‍ 14- 56,960 രൂപ
ഒക്ടോബര്‍ 15- 56,760 രൂപ
ഒക്ടോബര്‍ 16- 57,120 രൂപ
ഒക്ടോബര്‍ 17- 57,280 രൂപ
ഒക്ടോബര്‍ 18- 57,920 രൂപ
ഒക്ടോബര്‍ 19- 58,240 രൂപ
ഒക്ടോബര്‍ 20- 58,240 രൂപ
ഒക്ടോബര്‍ 21- 58,400 രൂപ
ഒക്ടോബര്‍ 22- 58,400 രൂപ
ഒക്ടോബര്‍ 23- 58,720 രൂപ
ഒക്ടോബര്‍ 24- 58,280 രൂപ
ഒക്ടോബര്‍ 25- 58,360 രൂപ
ഒക്ടോബര്‍ 26- 58,880 രൂപ
ഒക്ടോബര്‍ 27- 58,880 രൂപ
ഒക്ടോബര്‍ 28- 58,520 രൂപ
ഒക്ടോബര്‍ 29- 59,000 രൂപ