കോട്ടയം :ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും നാലു കിലോ സ്വർണ്ണവും 8 ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളെ പിടിച്ച അന്വേഷണ മികവിനാണ് അംഗീകാരം.
ചങ്ങനാശ്ശേരി ഡി വൈ എസ് പി വിശ്വനാഥൻ എ കെ , ചിങ്ങവനം പോലീസ് ഇൻസ്‌പെക്ടർ അനിൽകുമാർ വി എസ്, വാടനാപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ബിനു എസ്, എസ് സിപി ഒ മാരായ സന്തോഷ് പി സി, തോമസ് സ്റ്റാൻലി, ശ്യം എസ് നായർ, സിപി ഒ നിയാസ് എം എ, സതീഷ് കുമാർ പി എ എന്നിവർക്കാണ് പുരസ്‌കാരം.2023 ഓഗസ്റ്റ് മാസത്തിലാണ് ചിങ്ങവനത്തെ സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ നിന്നും ഒന്നേകാൽ കോടിയോളം രൂപായുടെ സ്വർണ്ണവും എട്ടു ലക്ഷം രൂപയും മോഷണം പോയത്. വ്യാജ നമ്പർ പ്‌ളേറ്റു ഫിറ്റ് ചെയ്ത വാഹനത്തിൽ എത്തിയ പ്രതികൾ മോഷണത്തിനു ശേഷം CCTV യുടെ DVR ഉൾപ്പെടെയുള്ള തെളിവുകളെല്ലാം നശിപ്പിച്ചിരുന്നു. പോലീസിന് ഏറെ വെല്ലുവിളി ഉയർത്തിയ കേസിലെ പ്രതികളായ ഫൈസൽ രാജ്,, അനീഷ് ആന്റണിഎന്നിവരെ പിടികൂടിയ അന്വേഷണ സംഘത്തിൽ ചങ്ങനാശ്ശേരി ഡി വൈ എസ് പി വിശ്വനാഥൻ എ കെ യുടെ നേതൃത്വത്തിൽ ചിങ്ങവനം പോലീസ് ഇൻസ്‌പെക്ടർ അനിൽകുമാർ വി എസ് , വാടനാപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ബിനു എസ്, എസ് സി പി ഒ മാരായ സന്തോഷ് പി സി, തോമസ് സ്റ്റാൻലി, ശ്യം എസ് നായർ, സിപി ഒ നിയാസ് എം എ സതീഷ് കുമാർ പി എ എന്നിവരാണ് ഉണ്ടായിരുന്നത്.