ഈരാറ്റുപേട്ട: അൽ മനാർ സീനിയർ സെക്കണ്ടറി സ്‌കൂൾ 37 ാം വാർഷികാഘോഷവും നവീകരിച്ച കോൺഫറൻസ് ഹാൾ ഉദ്ഘാടനവും നാളെ (ശനി) നടക്കും. രാവിലെ എട്ടരക്ക് സ്‌കൂൾ അങ്കണത്തിൽ ഇസ്ലാമിക് ഗൈഡൻസ് ട്രസ്റ്റ് ചെയർമാൻ എ.എം.എ. സമദ് പതാക ഉയർത്തുന്നതോടെ വാർഷികാഘോഷ പരിപാടിയായ 'മെഹ്ഫിലെ മനാറി'ന് തുടക്കമാകും.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. വൈകുന്നേരം 4.30 മുതൽ കുട്ടികൾക്കുള്ള സമ്മാന വിതരണം നടക്കും.
അഞ്ച് മണിക്ക് നവീകരിച്ച കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനം പൂർവ വിദ്യാർഥിയും ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻഡസ്ട്രീസ് & കൊമേഴ്‌സ് ഡെപ്യൂട്ടി ഡയറകടറുമായ സഹിൽ മുഹമ്മദ് ഉദ്ഘാടനം ചെയ്യും.
6.30 ന് പൊതു സമ്മേളനം ആരംഭിക്കും. ട്രസ്റ്റ് ചെയർമാൻ എ.എം.എ. സമദിന്റെ അധ്യക്ഷതയിൽ മുഖ്യാതിഥി സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാൻ ഹഫീസ് റഹ്മാൻ പടിയത്ത് സമ്മേളനം ഉദ്ഘാടനം ചെയ്യും. സഹിൽ മുഹമ്മദ്, ട്രസ്റ്റ് സെക്രട്ടറി കെ.എം. സക്കീർ ഹുസൈൻ, പ്രിൻസിപ്പൽ സുഹൈൽ ഫരീദ്, , വൈസ് പ്രിൻസിപ്പൽ മിനി അജയ്, പി.ടി.എ പ്രസിഡന്റ് അൻവർ അലിയാർ, വാർഡ് കൗൺസിലർ എസ്.കെ. നൗഫൽ, ജമാഅത്തെ ഇസ്‌ലാമി ഏരിയാ വൈസ് പ്രസിഡന്റ് അവിനാഷ് മൂസ, എം.പി.ടി.എ പ്രസിഡന്റ് റസീന ജാഫർ, അഡ്മിനിസ്‌ട്രേറ്റർ അബ്ദുൽ റഹീം എച്ച്, അക്കാദമിക് കോ-ഓർഡിനേറ്റർ ജുഫിൻ ഹാഷിം, ഹെഡ് ബോയ് അക്മൽ വി. ഫൈസൽ, ഹെഡ് ഗേൾ സൈനബ ഖാതൂൻ, ഹെവൻസ് പ്രീ സ്‌കൂൾ പി.ടി.എ പ്രസിഡന്റ് റിഹാന സാജിദ്, നടക്കൽ നഴ്‌സറി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് സുഫ്‌ന യാസർ തുടങ്ങിയവർ സംബന്ധിക്കും. വിവിധ രംഗങ്ങളിൽ കഴിവു തെളിയിച്ച കുട്ടികൾക്കുള്ള അവാർഡ് വിതരണവും നടക്കും. തുടർന്ന് മെഹ്ഫിൽ നൈറ്റ് അരങ്ങേറും.