വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഫെയ്സ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ റമളാൻ വിഷയമാക്കി മാപ്പിളപ്പാട്ട്, കവിത രചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

ഈരാറ്റുപേട്ട ; ഫെയ്സ് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ റമളാൻ വിഷയമാക്കി മാപ്പിളപ്പാട്ട്, കവിത രചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഓരോ വിഭാഗത്തിലും ഒരാൾക്ക് രണ്ട് രചനകൾ നടത്താം. രചനകൾ മാർച്ച് മാസം 25 നു മുമ്പ് താഴെ പറയുന്ന നമ്പരിലേക്ക്  ടെക്സ്റ്റ് മെസ്സേജായി 8547173421 അയക്കുക.  വിജയികൾക്ക്  ക്യാഷ് പ്രൈസും, മെമന്റോയും നൽകും. തെരഞ്ഞെടുക്കപ്പെടുന്ന 5 സൃഷ്ടികൾ ഫെയ്സ് പുറത്തിറക്കുന്ന പുസ്തകത്തിലും പ്രസീദ്ധീകരിക്കും.കേരളത്തിലെ പ്രമുഖ രചയിതാക്കളാവും വിധി നിർണ്ണയം നടത്തുക. മുമ്പ് പ്രസിദ്ധീകരിച്ചതും, പഴയതുമായ രചനകൾ അയക്കാതിരിക്കുക

പ്രാദേശികം

വർഗീയ വിദ്വേഷ പ്രചാരണം നടത്തുന്ന യൂട്യൂബ് ചാനലിനെതിരെ പി.ഡി.പി ഈരാറ്റുപേട്ട പോലിസിൽ പരാതി നൽകി

ഈരാറ്റുപേട്ട: വർഗീയ വിദ്വേഷ പ്രചാരണം നടത്തുന്ന യൂട്യൂബ് ചാനലിനെതിരെ ഈരാറ്റുപേട്ട പോലിസിൽ പരാതി നൽകി പി.ഡി.പി. പൂഞ്ഞാർ മണ്‌ഡലം സെക്രട്ടറി മുജീബ് മഠത്തിപ്പറമ്പിലാണ്  വർഗ്ഗീയ വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട് മാത്യു സാമുവൽ ഓഫീഷ്യൽ എന്ന യുട്യൂബ് ചാനലിനെതിരെ പരാതി നൽകിയത്. ചാനലിൽ ദിവസങ്ങളായി മതവിദ്വേഷവും, വെറുപ്പ് സൃഷ്ടിക്കുന്ന മതസൗഹാർദ്ദം തകരാൻ ഉതകുന്നതുമായ കള്ള പ്രചരണങ്ങളും അസത്യ പ്രചരണങ്ങളും വീണ്ടും വീണ്ടും സംപ്രേഷണം ചെയ്യുകയാണെന്ന് പരാതിയിൽ പറയുന്നു. സൗഹൃദപരമായി ജീവിക്കുന്ന ഹിന്ദു-മു സ്ലീം-ക്രിസ്ത്യൻ മതവിഭാഗങ്ങൾക്ക് ഇടയിൽ ശത്രുത വർദ്ധിപ്പിക്കുകയാണ് ചാനൽ ചെയ്യുന്നത്.  വളരെ പരസ്പരം സ്നേഹത്തോടെ എല്ലാവിഭാഗം ജനങ്ങളും കഴിഞ്ഞ് പോകുന്ന ഈരാറ്റുപേട്ട എന്ന ഈ നാട്ടിൽ വർഗീയ വേർതിരിവ് സൃഷ്ടിച്ച് ജനങ്ങളെ ഭിന്നിപ്പിച്ച് വർഗീയ മുതലെടുപ്പ് നടത്തുക എന്നതാണ് ലക്ഷ്യം. മാത്രമല്ല വ്യാപാരവ്യവസായ മേഖലയിൽ സജീവ സാന്നിദ്ധ്യമായ ഈ നാടിന്റെ വ്യാപാരമേഖലയെ തകർക്കുന്നതിനായി ഈരാറ്റുപേട്ട ഒരു മിനി താലിബാനാണ് എന്ന തരത്തിൽ ഇയാൾ ചാനലിലൂടെ പ്രചരണം നടത്തുകയാണ്.  സമൂഹങ്ങൾക്കിടയിൽ വിദ്വേഷവും ശത്രുതയും സൃഷ്ട‌ിക്കുന്നതിനും നാടിന്റെ മതനിര പേക്ഷതയെ തകർക്കുന്നതിനും തുടർച്ചയായി ശ്രമിക്കുന്ന വ്യക്തിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 295A, 153A, 555, CRPC Section 95 മുതലായ വകുപ്പുകളും പ്രാധാന്യമുള്ള മറ്റ് നിയമ വ്യവസ്ഥകളും ഉൾപ്പെടുത്തിക്കൊണ്ട് കർശന നിയമന ടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.

പ്രാദേശികം

ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ ഈരാറ്റുപേട്ട ഘടകത്തിന്റെ നേത്രത്വത്തിൽ റമളാൻ കിറ്റ് വിതരണവും പ്രാർത്ഥനയും നടന്നു

ഈരാറ്റുപേട്ട :തെക്കൻ കേരളത്തിലെ പ്രധാന മത അധ്യാപക സംഘടനയായ ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ ഈരാറ്റുപേട്ട ഘടകത്തിന്റെ നേത്രത്വത്തിൽ റമളാൻ കിറ്റ് വിതരണവും പ്രാർത്ഥനയും നടന്നു. ..സർവ്വർക്കും നന്മകൾ ഉണ്ടാകട്ടെ എന്നും ലോകം മുഴുവൻ ശാന്തി പരക്കട്ടെ എന്നും പ്രാർത്ഥിച്ചു കൊണ്ട് മേഖല പ്രസിഡന്റ്‌ നൗഫൽ ബാഖവി യോഗം ഉൽഘാടനം ചെയ്തു. ..മേഖലയിലെ തോണ്ണൂറോളം അധ്യാപകർക്ക് കിറ്റ് ലഭിച്ചു. ..ഇതിനു വേണ്ടി സഹകരിച്ച എല്ലാവർക്കും നന്ദി പറഞ് മേഖല സെക്രട്ടറി ഹാഷിം മന്നാനി ആദ്യ കിറ്റ് വിതരണം നടത്തി

പ്രാദേശികം

കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേക്കും കർഷക പ്രക്ഷോഭം വ്യാപിപ്പിക്കും. ജോസ് കെ മാണി

പിണ്ണാക്കനാട്:_1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം അടിയന്തരമായി ഭേദഗതി ചെയ്തില്ലെങ്കിൽ ജീവിക്കുവാനുള്ള മലയോര ജനതയുടെ അവകാശ സംരക്ഷണത്തിനായുള്ള കർഷക പ്രക്ഷോഭം കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിൽ അതി രൂക്ഷമായ വന്യജീവി ആക്രമണങ്ങൾ മൂലം ജനജീവിതം അസാധ്യമായിരിക്കുകയാണ്. ഈ ആവശ്യം ഉന്നയിച്ച ഈ മാസം 27 ന് കേരള കോൺഗ്രസ് എം എംഎൽഎമാരും പാർട്ടി സ്റ്റീയറിങ് കമ്മിറ്റി അംഗങ്ങളും ഡൽഹിയിൽ ധർണ്ണ നടത്തുകയാണ്.ജനങ്ങളുടെ സുരക്ഷയ്ക്കായി വന്യമൃഗ ആക്രമണ സാഹചര്യങ്ങളിൽ ദുരന്തനിവാരണ നിയമം പ്രയോഗിക്കാൻ സംസ്ഥാന സർക്കാരും തയ്യാറാകണം.ദുരന്തനിവാരണ നിയമമനുസരിച്ച് ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുവാനും സാഹചര്യത്തിനനുസരിച്ച് പ്രവർത്തിക്കാൻ പോലീസിനും റവന്യൂ വകുപ്പിനും സാധിക്കുകയും ചെയ്യും. നിലവിൽ സ്വത്തിനും ജീവനും സംരക്ഷണമില്ലാത്ത ജനസമൂഹമായിട്ടാണ് മലയോര കർഷകർ ജീവിക്കുന്നത്.സ്വന്തം കൃഷിഭൂമിയിൽ നിന്നും ആദായമെടുക്കുന്നതിനോ കൈവശഭൂമിയിൽ കൃഷി ചെയ്യുന്നതിനോ കർഷകർക്ക് സാധിക്കാത്ത ഭയാനകമായ അവസ്ഥയാണ് മലയോര മേഖലകളിൽ നിലനിൽക്കുന്നത്.ഏതു നിമിഷവും ഒരു വന്യമൃഗം ആക്രമിച്ചു കൊലപ്പെടുത്തുമെന്ന ഭീതിയിലാണ് മലയോര ഗ്രാമങ്ങളിലെ ഓരോരുത്തരും ഭീതിയോടെ ജീവിക്കുന്നത്.കേരളത്തിലെ വനങ്ങൾക്ക് താങ്ങാനാവാത്ത വിധം കാടുകളിൽ വന്യമൃഗങ്ങൾ പെറ്റു പെരുകിയിരിക്കുന്നു.പരിഷ്കൃത രാജ്യങ്ങൾ ഇത്തരം സാഹചര്യങ്ങൾ സ്വീകരിക്കുന്ന യാതൊരു നടപടിയും ഇന്ത്യയിൽ കൈക്കൊള്ളാൻ ഇവിടെ നിലനിൽക്കുന്ന വന്യജീവി സംരക്ഷണ നിയമം മൂലം കഴിയുന്നില്ല.മനുഷ്യരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാനെടുക്കുന്ന പ്രവർത്തനത്തിലോ മനുഷ്യരുടെ സ്വയ രക്ഷയ്ക്കുള്ള ശ്രമത്തിനിടയിലോ ഒരു വന്യമൃഗത്തിന് പരിക്കേറ്റാൽ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തപ്പെട്ട് മനുഷ്യരെ ജയിലിലടക്കുന്ന വിചിത്ര സ്ഥിതിയാണ് നിലനിൽക്കുന്നത്.വനത്തിനുള്ളിൽ വന്യമൃഗത്തിന് ലഭിക്കുന്ന എല്ലാ സംരക്ഷണവും ജനവാസ മേഖലകളിലും നൽകാൻ ഭരണകൂട സംവിധാനങ്ങൾ നിർബന്ധിതരാകുന്നു.ഇക്കാരണത്താൽ മനുഷ്യർക്ക് സുരക്ഷ നൽകുന്നതിനോ അവരുടെ സ്വത്തുവകകൾ സംരക്ഷിക്കുന്നതിനോ സർക്കാർ സംവിധാനങ്ങൾക്ക് കഴിയുന്നില്ല.വന്യവർഗ്ഗത്തിന് മാത്രം എവിടെയും സംരക്ഷണം നൽകാനാണ് വനപാലകർ ശ്രമിക്കുന്നത്.മനുഷ്യരെ അവർ പരിഗണിക്കുന്നതേയില്ല. 1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്കരിച്ചേ മതിയാകൂ.ഇതിനായി കേന്ദ്രസർക്കാരും സമ്മർദ്ദം ചെലുത്തുന്നതിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാഷ്ട്രീയപാർട്ടികൾ ഒരുമിച്ച് കൈകോർക്കണം.നിലവിൽ കേരളത്തിലെ മലയോര കർഷകരുടെ മരണവാറണ്ടായിട്ടാണ് ഈ നിയമം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം എംഎൽഎമാരുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടത്തുന്ന ധർമയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ച് കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റി രണ്ടു ദിവസങ്ങളിലായി സംഘടിപ്പിച്ചിരിക്കുന്ന ജനകീയ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജാഥാ ക്യാപ്റ്റൻ പാർട്ടി ജില്ലാ പ്രസിഡണ്ട് പ്രൊഫ. ലോപ്പസ് മാത്യുവിന്,ജോസ് കെ മാണി പതാക കൈമാറി.അഡ്വ സാജൻ കുന്നത്തിന്റെ അധ്യക്ഷതയിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ജോർജുകുട്ടി ആഗസ്തി, ബേബി ഉഴുത്തുവാൽ, ഫിലിപ്പ് കുഴികുളം,ഔസേപ്പച്ചൻ വാളിപ്ലാക്കൽ,സഖറിയാസ് കുതിരവേലി,ജോസ് പുത്തൻകാല,ജോസഫ് ചാമക്കാല, പെണ്ണമ തോമസ് പന്തലാനി,സിറിയക് ചാഴികാടൻ,ബ്രൈറ്റ് വട്ട നിരപ്പേൽ,സോജൻ ആലക്കുളം,ഡിനോ ജോൺ,ജോണിക്കുട്ടി മഠത്തിനകം,സോണി തെക്കൽ,ലാലിച്ചൻ കുന്നിപ്പറമ്പിൽ,ജോസ് ഇടവഴിക്കൽ,തോമസ് കീപ്പുറം,സണ്ണി മാത്യു എന്നിവർ പ്രസംഗിച്ചു.പിണ്ണാക്ക് നാട് നിന്നും ആരംഭിച്ച ജനകീയ യാത്രയുടെ ആദ്യദിന പര്യടനം പൂഞ്ഞാർ ടൗണിൽ സമാപിച്ചു.സമാന്തര സമ്മേളനം അഡ്വ ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു.ഇന്ന്(15/03/2025_ ശനി)രാവിലെ 9ന് കൂട്ടിക്കലിൽ ഗവ ചീഫ് എൻ ജയരാജ് ജനകീയ യാത്രയുടെ രണ്ടാംദിന പര്യടനം ഉദ്ഘാടനം ചെയ്യും.വൈകിട്ട് ആറുമണിക്ക് മടുക്കയിൽ സമാപന സമ്മേളനം പ്രമോദ് നാരായണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.

പ്രാദേശികം

പനയ്ക്കപ്പാലത്ത് നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മതിലിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.

കോട്ടയം: കോട്ടയം പനയ്ക്കപ്പാലത്ത് നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മതിലിലിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. കോട്ടയം പനയ്ക്കപ്പാലം വിവേകാനന്ദ സ്‌കൂളിന്‍റെ ബസ്സാണ്  അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. സ്‌കൂളിൽ നിന്നും കുട്ടികളുമായി വന്ന ബസ് ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്നാണ് മതിലിലിലേക്ക് ഇടിച്ചുകയറിയത്.   അധ്യാപകരായ പ്രീതി സന്തോഷ് (52), അഞ്ചു അനൂപ് (35), സ്‌കൂൾ ബസ് ഡ്രൈവർ ഇമ്മാനുവൽ (43) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന കുട്ടികള്‍ക്ക് പരിക്കില്ല. സ്കൂള്‍ ബസ് മറിയാത്തതിനാലും കുട്ടികള്‍ തെറിച്ചുവീഴാത്തതിനാലുമാണ് വലിയ അപകടമൊഴിവായത്.

പ്രാദേശികം

ഈരാറ്റുപേട്ട എം ഇഎന്സ് കോളജിൽ ലഹരിവിരുദ്ധ സെമിനാർ നടത്തി

ഈരാറ്റുപേട്ട എം ഇഎന്സ് കോളജിൽ ലഹരിവിരുദ്ധ സെമിനാർ നടത്തി.  കോളജിലെ വിദ്യർത്ഥി യൂണിയൻ നേതൃത്വം നൽകി യപരിപാടിയിൽ കോട്ടയം പോലീസ് നർക്കോട്ടിക് സെൽ സിവിൽ പോലീസ് ഓഫീസർ അമ്പിളി വി.ബി ക്ലാസെടുത്തു. രാസ ലഹരിയുൾപ്പടെ വിവിധതരം ലഹരി വസ്തുക്കളുടെ ഉപയോഗം യുവതി യുവാക്കളിലുണ്ടോക്കുന്ന മാസനീക, ശാരീരിക, ആഘാതം വ്യക്തമാക്കുന്നതായിരുന്നു സെമിനാർ. നർക്കോട്ടിക് സെല്ലിൽ ജോലി ചെയ്യുമ്പോൾ ദിവസവും തങ്ങൾ കാണേണ്ടിവരുന്ന ലഹരിയുമായി ബന്ധപ്പെട്ട സംഭവങ്ങളൾ ശ്രീമതി അമ്പിളി വിവരച്ചു.  വൈസ് പ്രിൻസിപ്പൽ യാസിർ പി.എ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പൽ പ്രഫഎ.എം റഷീദ് സെമിനാർ ഉദ്ഘാടനം ചെയ്തു.  കോളജ് യൂണിയൻ സ്റ്റാഫ് അഡ്വൈസർ ഹലീൽ മുഹമ്മദ് സ്വാഗതവും യൂണിയൻ ജനറൽ സെക്രട്ടറി ഫർസാന കെ.എം നന്ദിയും പറഞ്ഞു.

പ്രാദേശികം

സ്കൂൾ ബസ് അപകടം: 25 വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ അതിവേഗ പരിചരണം!

ഈരാറ്റുപേട്ടയിൽ നടന്ന സ്കൂൾ ബസ് അപകടത്തിൽപ്പെട്ട 25 വിദ്യാർത്ഥികളും സ്കൂൾ ജീവനക്കാരും അതിവേഗ ചികിത്സയ്ക്കായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ടു. പരിക്കുകളോടെ സൺറൈസ് ഹോസ്പിറ്റൽ അത്യാഹിത വിഭാഗത്തിൽ എത്തിച്ചേർന്നവരെ ട്രോമാ കെയർ ടീം സമയോചിതമായി പരിചരിച്ചു. എമർജൻസി മെഡിസിൻ, ക്രിട്ടിക്കൽ കെയർ, ഗൈനക്കോളജി, ഓർത്തോപീഡിക്, ജനറൽ സർജറി, ഇ.എൻ.ടി, പീഡിയാട്രിക്സ്, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ പരിചരണത്താൽ അപകടത്തിൽപ്പെട്ട മുഴുവൻ പേരെയും അതിവേഗം സുരക്ഷിതമാക്കുവാനും സാധിച്ചു.   അത്യാധുനിക ചികിസാ സൗകര്യങ്ങളോടുകൂടി 24 മണിക്കൂറും പ്രവർത്തിക്കുന്ന സൺറൈസ് ഹോസ്പിറ്റൽ എമർജൻസി വിഭാഗം ഏതുതരം അടിയന്തിര സാഹചര്യങ്ങളെയും കൈകാര്യം ചെയ്യുവാൻ സുസജ്ജമാണ് .

പ്രാദേശികം

​ പ്രായം മറന്നേക്കൂ, പഠനം തുടരാം; തുല്യതാകോഴ്‌സുകളിലേയ്ക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു

ോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന സാക്ഷരതാമിഷൻ വഴി  നടത്തുന്ന പത്താംതരം, ഹയർ സെക്കൻഡറി തുല്യതാകോഴ്‌സുകളിലേയ്ക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഏഴാംതരം പാസായ 17 വയസ് പൂർത്തിയായവർക്കും, 2019 വരെയുള്ള കാലയളവിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതി തോറ്റവർക്കും ഇപ്പോൾ പത്താംതരം തുല്യതയ്ക്ക് ചേരാം. കോഴ്‌സ് നടത്തുന്നത് സംസ്ഥാന സാക്ഷരതാമിഷനും പരീക്ഷ, മൂല്യനിർണയം, ഫലപ്രഖ്യാപനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടത്തുന്നത് സംസ്ഥാന പരീക്ഷാഭവനുമാണ്. പാസാകുന്നവർക്ക് ഉന്നത പഠനത്തിനും, പ്രൊമോഷനും, പി.എസ്.സി നിയമനത്തിനും അർഹതയുണ്ട്. പത്താം ക്ലാസ് വിജയിച്ച 22 വയസ് പൂർത്തിയായവർക്ക് ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിലേക്ക് ചേരാവുന്നതാണ്. പ്ലസ് ടൂ / പ്രീഡിഗ്രീ തോറ്റവർക്കും, ഇടയ്ക്കുവെച്ച് പഠനം നിർത്തിയവർക്കും ഹയർ സെക്കൻഡറി കോഴ്‌സിൽ ചേരാം. ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളാണ് ഉള്ളത്. ഔപചാരിക വിദ്യാഭ്യാസത്തിലെ ഹയർ സെക്കൻഡറി കോഴ്‌സിന് സമാനമായ എല്ലാ വിഷയങ്ങളും ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിലും ഉൾപ്പെടുത്തിയിട്ടുണ്ട്.   വിജയിക്കുന്നവർക്ക് ഉപരിപഠനത്തിന് അർഹത ഉണ്ടായിരിക്കുന്നതാണ്. അഡ്മിഷൻ ഫീസും കോഴ്‌സ് ഫീസും ഉൾപ്പെടെ 2600 രൂപയാണ് ഹയർ സെക്കൻഡറി കോഴ്‌സിനുള്ളത്. പത്താം തരത്തിന് അപേക്ഷാഫീസും കോഴ്‌സ് ഫീസും ഉൾപ്പെടെ 1950 രൂപയുയാണ്. പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും കോഴ്‌സ് ഫീസ് അടക്കേണ്ടതില്ല. എന്നാൽ രജിസ്‌ട്രേഷൻ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും സമ്പർക്ക പഠന ക്ലാസുകൾ ഉണ്ടായിരിക്കും. 60% ഹാജർ നിർബന്ധമാണ്. കോട്ടയം ജില്ലയിലെ പ്രധാന സർക്കാർ, എയിഡഡ് സ്‌കൂളുകൾ തുല്യതാ കോഴ്‌സിന്റെ സമ്പർക്ക പഠനകേന്ദ്രങ്ങളായിരിക്കും. വിശദ വിവരങ്ങൾക്ക് ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ വിവിധ ഗ്രാമ / ബ്ലോക്ക് / നഗരസഭകളിൽ പ്രവർത്തിക്കുന്ന സാക്ഷരത പ്രേരക്മാരുമായോ ബന്ധപ്പെടേണ്ടതാണെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. http://www.literacymissionkerala.org എന്ന വെബ് സൈറ്റിൽ  രജിസ്‌ട്രേഷൻ വിവരങ്ങൾ ലഭിക്കും. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന്  9947528616 എന്ന ഫോൺ നമ്പരിലേക്ക് വാട്‌സാപ്പ് സന്ദേശം അയച്ചാൽ മതിയാകും. (കെ.ഐ.ഒ.പി.ആർ. 551/2025)