ഈരാറ്റുപേട്ട. നഗരത്തിലെ റോഡിൽ സീ ബ്രാലൈനിലൂടെ ആളുകൾക്ക് കട ന്നുപോകുന്നത് ജീവൻ പണയംവെ ച്ച്. കാൽനടയാത്രക്കാർക്ക് റോഡ് മറികടക്കാനവസരം നൽകാതെയാ ണ് സീബ്രാ ലൈനുകളിലൂടെ വാഹ നങ്ങൾ പാഞ്ഞുപോകുന്നത്. സെൻട്രൽ ജംഗ്ഷനിൽ മൂന്നിടത്താണ് സീബ്രാലൈനുകൾ വരച്ചിട്ടുള്ളത്. റോഡ് മറിക ടക്കണമെങ്കിൽ വാഹനങ്ങൾ സമീപ ത്തില്ലെന്നുറപ്പാക്കാൻ കാത്തുനിൽക്കണം. സീബ്രാലൈനിൽ കാൽന ടക്കാർ കയറിയിട്ടുണ്ടങ്കിൽ വാഹന ങ്ങൾ നിർത്തിക്കൊടുക്കണമെന്ന നി യമമൊന്നും പാലിക്കാറില്ല. സീബ്രാ ലൈനിൽ ആളുകൾ കയറുമ്പോൾ വാഹനങ്ങൾ ചിറിപ്പാഞ്ഞുപോകുന്ന ത് പതിവ് കാഴ്ചമാത്രം.
സീബ്രാലൈനിലൂടെ മുന്നോട്ടു നടന്നുപോകുമ്പോൾ കുതിച്ചു പാഞ്ഞു വരുന്ന വാഹനങ്ങളെക്കണ്ട് ഭയന്ന് കാൽനടയാത്രക്കാർക്ക് റോഡരികിലേക്ക് വീണ്ടും കയറി നിൽക്കേണ്ടിവരുന്നതും പതിവാണ്. ബസ് സ്റ്റോപ്പിൽ ആളുകളെ കയറ്റനായി ബസുകൾ നിർത്തിയിടുന്നത് പലപ്പോഴും സീബ്രാലൈനിലാണ്. ഇതുമൂലം റോഡ് മറികടക്കുന്നവർക്ക് ബസ് പോകുന്നതുവരെ കാത്തിരിക്കേണ്ടിവരുന്നു.
പാലാ ,കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ ,തൊടുപുഴ റോഡുകളിൽ നിരവധി സീബ്രാലൈനുകളുണ്ട്.ഈ റോഡുകളിലെല്ലാം ജീവൻ പണയംവെച്ചു വേണം റോഡു മുറിച്ചു കടക്കാൻ. സീബ്രാവരകളിൽ കാൽനടയാത്ര ക്കാർക്ക് സുരക്ഷിതമായി നടന്നുപോ കാൻ പൊലീസ് അവസരമുണ്ടാകണം. എന്നാൽ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ആവശ്യത്തിന്
പൊലീസ്കാരനില്ലായെന്നാണ്പറയപ്പെടുന്നത്.അതു കൊണ്ട് നഗരത്തിൽ ട്രാഫിക്ക് നിയന്ത്രിക്കാൻ പൊലീസിനെ കാണാനില്ല. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ ട്രാഫിക്ക് യൂണിറ്റ് ആരംഭിക്കണമെന്നാവശ്യം വർഷങ്ങളുടെ പഴക്കമുണ്ട്.ഇത് ഇതുവരെയും പൊലീസ് വകുപ്പ് നടപ്പിലാക്കീയിട്ടില്ല. അതു കൂടാതെ നഗരത്തിലെ ട്രാഫിക്ക് ലംഘനങ്ങൾ പരിശോധിക്കാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യവും ശക്തമാണ്.









