വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

മരണം

മരണം

പ്രവിത്താനത്ത് സ്‌കൂട്ടറിൽ കാറിടിച്ചു; ഈരാറ്റുപേട്ട സ്വദേശി മരിച്ചു

ഈരാറ്റുപേട്ട: പ്രവിത്താനത്ത് സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഈരാറ്റുപേട്ട മറ്റക്കാട് സ്വദേശി ഇബ്രാഹിംകുട്ടി (58) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മാർട്ടിൻ എന്നയാൾക്ക് ഗുരുതര പരിക്കുണ്ട്. കാലിനും തലക്കും ഗുരുതര പരിക്കുണ്ടെന്നാണ് വിവരം. പ്രവിത്താനം-പ്ലാശനാൽ റോഡിൽ പള്ളിക്ക് സമീപം രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ഇബ്രാഹിം സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. ഇരുവരേയും പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും എത്തിക്കുകയായിരുന്നു.വെൺമണി സ്വദേശിയുടേതാണ് കാർ. സ്കൂട്ടർ വെട്ടിച്ചതാണ് അപകട കാരണമെന്നാണ് കാർ ഡ്രൈവർ പറയുന്നത്.

ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കെ.കെ കുഞ്ഞുമോൻ നിര്യാതനായി

ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കൊച്ചുപറമ്പിൽ കെ. കെ കുഞ്ഞുമോൻ (61) നിര്യാതനായി. ഭൗതികശരീരം ഇന്ന് (08.03.2025) ഉച്ചകഴിഞ്ഞ് 3.15 ന് ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്തിൽ എത്തിക്കും.പൊതുദർശനത്തിന് ശേഷം 4 മണിക്ക് പൂഞ്ഞാർ മങ്കുഴിക്കുന്നിലുള്ള സ്വഭവനത്തിലേയ്ക്ക് കൊണ്ടുപോകും. ഞായറാഴ്ച്ച 11മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.ഭാര്യ: അടൂർ തെങ്ങുവിളയിൽ രാജമ്മ. മക്കൾ: രമ്യ, രഞ്ജിത്ത് (ശാന്തി പൂഞ്ഞാർ മങ്കുഴി ക്ഷേത്രം). മരുമക്കൾ: രതീഷ് എണ്ണച്ചേരിമലയിൽ (വെമ്പള്ളി), ആതിര ഞാറയ്ക്കൽ പയസ്മൗണ്ട് (അക്ഷയ സെന്റർ പൂഞ്ഞാർ).

മരണം

ബെന്നി സെബാസ്റ്റ്യൻ (60) പ്ലാത്തോട്ടം പെരുന്നിലം

പെരുന്നിലം: പ്ലാത്തോട്ടത്തിൽ പരേതനായ ദേവസ്യാച്ചന്റെ മകൻ ബെന്നി സെബാസ്റ്റ്യൻ (60) നിര്യാതനായി. ഭാര്യ: ഷീബ ബെന്നി (ഏഴാച്ചേരി കീയപ്പാട്ട് കുടുംബാംഗം).മക്കൾ : ചെത്സ ബെന്നി (പോളണ്ട്), ചെഷ്‌വിൻ ബെന്നി. സഹോദരങ്ങൾ : റോസമ്മ തൂങ്കുഴി വാഴൂർ, ഗ്രേസി വടക്കേൽ കുന്നോന്നി, പി ഡി മാത്യു പനച്ചികപ്പാറ, പി ഡി ജോർജ് റാന്നി, കുഞ്ഞമ്മ എറണാകുളം, പരേതയായ ഫിലോമിന കോയിക്കര എറണാകുളം, ഷേർലി കൊല്ലംപറമ്പിൽ ചേന്നാട്, സണ്ണി പെരുന്നിലം,അജി കോയിക്കര എറണാകുളം. മൃതദേഹം ഇന്ന്   വൈകീട്ട് 5 മണിക്ക് വീട്ടിൽ എത്തിക്കും. സംസ്കാര ശുശ്രൂഷകൾ 04-02-2025 ചൊവ്വാഴ്ച രാവിലെ 10 നു പെരുന്നിലത്തുള്ള  വസതിയിൽ നിന്നാരംഭിച്ച്  അരുവിത്തുറ സെൻറ് ജോർജ് ഫോറോന പള്ളി  സെമിത്തേരിയിൽ സംസ്കരിക്കും.

മരണം

എരുമേലി ചരളയിൽ വളവിനാൽ വീട്ടിൽ അലിയാർ റാവുത്തർ മകൻ അൻസാരി (48) നിര്യാതനായ

എരുമേലി ചരളയിൽ  വളവിനാൽ വീട്ടിൽ അലിയാർ റാവുത്തർ മകൻ അൻസാരി (48) നിര്യാതനായി.( കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസ് ജീവനക്കാരൻ)  കബറടക്കം ഇന്ന്  6.30ന് ശേഷം ഇരുമ്പുന്നിക്കര മുഹിയദ്ധീൻ ജുമുഅ മസ്ജിദ്  ഖബർസ്ഥാനിൽ. മൃതദ്ദേഹം വാവർ സ്കൂളിന് എതിർവശമുള്ള വീട്ടിൽ. ഹൃദയാഘാതമായിരുന്നു മരണകാരണം

മരണം

അബ്ദുല്‍ സലാം ( അത്തി ) (54)നിര്യാതനായി

അബ്ദുല്‍ സലാം ( അത്തി ) (54)നിര്യാതനായി പള്ളിപറമ്പില്‍ പുതുപ്പള്ളി PMC ഭാഗം  (വോളിബോള്‍ ഇന്ത്യന്‍ സര്‍വീസസ് ക്യാപ്റ്റന്‍ നിയാസ് അബ്ദുല്‍ സലാമിന്റെ പിതാവ്, കുറച്ചു ദിവസങ്ങളായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു, ഹൃദയാഘാതം ആണ് മരണ കാരണം...) ഖബറടക്കം പിന്നീട് അറിയിക്കും     

മരണം

അബ്ദുല്‍ സലാം (71)നിര്യാതനായി

അബ്ദുല്‍ സലാം (71)നിര്യാതനായി കൊച്ചേപറമ്പില്‍ തെക്കേക്കര കബറടക്കം  ഈരാറ്റുപേട്ട  മുഹ്‌യുദ്ദീന്‍ ജുമാ മസ്ജിദ് സമയം പിന്നീട് അറിയിക്കും

മരണം

ജമീല (62) നിര്യാതയായി

കാഞ്ഞിരപ്പള്ളി ഇടപ്പള്ളിയ്ക്ക് സമീപം പിച്ചകപ്പള്ളിയിൽ പി.എസ്. അബ്ദുൽ ജബ്ബാറിലെ ഭാര്യ ജമീല (62) നിര്യാതയായി.ഖബറടക്കം  ഉച്ചക്ക് ഒന്നിന് കാഞ്ഞിരപ്പള്ളി നൈനാർ മസ്ജിദ് ഖബർസ്ഥാനിൽ.മക്കൾ: അജില ഇർഷാദ്, അസീം ജബ്ബാർ. മരുമക്കൾ ഇർഷാദ് പുളിക്കീൽ ഈരാറ്റുപേട്ട, അഷിത കായംകുളം. പരേത കോട്ടയം വാരിശ്ശേരി പയ്യിൽ കുടുംബാംഗം.