വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

മരണം

മരണം

കെട്ടിപ്പിടിച്ച് മരണത്തിലും ഒന്നിച്ച്; കൈകൾ ടേപ്പ് ഉപയോഗിച്ച് കെട്ടി ഇരുവരും, സമീപം സിറിഞ്ച്, നഴ്സിങ് സൂപ്രണ്ടും ഭർത്താവും മരിച്ച നിലയിൽ

കോട്ടയം: ഈരാറ്റുപേട്ട പനയ്ക്കപാലത്ത് ദമ്പതികളെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം കൂടപ്പലം രാധാഭവനിൽ വിഷ്ണു, ഭാര്യ രശ്മി എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടായിരുന്നു രശ്മി. വിഷ്ണു കരാർ പണികൾ എടുത്ത് നടത്തി വരികയായിരുന്നു. ആറുമാസമായി ദമ്പതികൾ ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.ഇന്നു രാവിലെ വിഷ്ണുവിന്റെ മാതാവ് ഇവരെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല. പിന്നാലെ മാതാവ് വീട്ടിലേക്ക് എത്തിയപ്പോൾ വീടിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. എന്നാൽ ഇവരുടെ കിടപ്പുമുറി ഉള്ളിൽനിന്നും പൂട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിനു സമീപത്തുനിന്നു സിറിഞ്ച് കണ്ടെത്തി.ദമ്പതികളുടെ കൈകൾ ടേപ്പ് ഉപയോഗിച്ച് കെട്ടിയനിലയിലായിരുന്നു. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം ഈരാറ്റുപേട്ട പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾ ആരംഭിച്ചു.കടുത്തുരുത്തിയിലെ ബ്ലേഡ് മാഫിയ സംഘാംഗങ്ങളായ യുവാക്കൾ ഇന്നലെ രാവിലെ ഇവരുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയെന്നും വിഷ്ണുവിനെ മർദിച്ചെന്നുമാണ് വിവരം. ജോലിയുടെ ഭാഗമായി ഹോസ്റ്റലിൽ താമസിക്കുന്ന രശ്മിയെ അവിടെയെത്തി അവഹേളിച്ചെന്നും കുടുംബാംഗങ്ങൾ പറയുന്നു. കെട്ടിട നിർമാണ കരാറുകാരനായ വിഷ്ണുവിന് കോവിഡിനു ശേഷമാണ് സാമ്പത്തിക ബാധ്യതയുണ്ടായത്. ബ്ലേഡ് മാഫിയയുടെ കെണിയിൽപ്പെട്ട ഇവർ നിരന്തരം ഭീഷണി നേരിട്ടിരുന്നു. ചെറുകിട കരാർ ഏറ്റെടുത്ത് തന്നാലാവും വിധം ബ്ലേഡ് മാഫിയ സംഘങ്ങൾക്ക് പലിശ നൽകി മുന്നോട്ട് പോകുന്നതിനിടെയാണ് ഇന്നലെ കടുത്തുരുത്തി സംഘത്തിന്റെ ഭീഷണിയും മർദനവും ഉണ്ടായത്. യൂത്ത് കോൺഗ്രസിന്റെ രാമപുരം മുൻ മണ്ഡലം പ്രസിഡന്റായിരുന്നു വിഷ്ണു. ബ്ലേഡ് മാഫിയയുമായി ബന്ധപ്പെട്ട കുടുംബത്തിന്റെ ആരോപണം അന്വേഷിക്കുന്നതിന്റെ ഭാഗമായി വീട്ടിലെ സിസിടിവി പരിശോധിക്കാനുള്ള തയാറെടുപ്പിലാണ് പൊലീസ്.

മരണം

മലപ്പുറത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം.

മലപ്പുറം : മലപ്പുറത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം.കുട്ടിയുടെ ദേഹത്ത് കാർ കയറിയിറങ്ങുകയായിരുന്നു. മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ്‌ സഹിൻ ആണ് മരിച്ചത്.അരീക്കോടുള്ള ബന്ധുവിന്റെ വീട്ടിൽ വിരുന്നു വന്നതായിരുന്നു സഹീനും കുടുംബവും. എന്നാൽ അയൽവാസിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി അപകടം സംഭവിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു

മരണം

ആധാരം എഴുത്ത് രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട അരുവിത്തുറയിൽ ഇടമലത്താഴത്ത് ഇ.എൻ നാരായണപ്പിള്ള ചേട്ടൻ (72) വിടവാങ്ങി

ഈരാറ്റുപേട്ട :ആധാരം എഴുത്ത് രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട അരുവിത്തുറയിൽ ഇടമലത്താഴത്ത് ഇ.എൻ നാരായണപ്പിള്ള ചേട്ടൻ (72) വിടവാങ്ങി. സംസ്കാരം വ്യാഴം 10 മണിക്ക് വീട്ടുവളപ്പിൽ.ഈ മേഖലയിൽ 1971 മുതൽ 52 വർഷം പൂർത്തിയായി ഏറ്റവും സീനിയറായിരുന്നു ഇദ്ദേഹം .പനച്ചിപ്പാറ തോട്ടത്തിൽ രമ്യാ നിവാസ് വീട്ടിലാണ് താമസിച്ചിരുന്നത്. വേഗതയോടും കൃത്യതയോടുമാണ് ഇവിടത്തെ സേവനം നൽകിയിരുന്നത്. രജിസ്ട്രേഷൻ ഓൺ ലൈൻ ആകുന്നതോടെ ഈ മേഖലയ്ക്ക് ആവശ്യം കുറഞ്ഞാലും പരിചയ സമ്പന്നത ഇല്ലാതെ പൊതു ജനങ്ങൾക്ക് ഇത്തരം നടപടികൾ ഇരട്ടി പ്രശ്നങ്ങൾ ഉണ്ടാകുമെന്നതിനാൽ ഈ സ്ഥാപനങ്ങൾക്ക് ഏറെ പ്രസക്തി ഉണ്ടായിരുന്നു.

മരണം

പാലായിൽ ഡോക്ടർ ഷാജു സെബാസ്റ്റ്യൻ ആത്മഹത്യ ചെയ്തതിന് പിന്നിൽ കുടുംബ പ്രശ്നങ്ങളെന്ന് സൂചന.

പാലായിൽ ഡോക്‌ടർ ഷാജു സെബാസ്റ്റ്യൻ ആത്മഹത്യ ചെയ്തതിന് പിന്നിൽ കുടുംബ പ്രശ്‌നങ്ങളെന്ന് സൂചന. നിലവിൽ ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. വിവാഹമോചന കേസും നിലവിലുണ്ട്. പാലാ ഈരാറ്റുപേട്ട റൂട്ടിലുള്ള സ്വന്തം ക്ലിനിക്കിൽ വൈകുന്നേരങ്ങളിൽ സ്ഥിരമായി രോഗികളെ പരിശോധിച്ചു വരികയായിരുന്നു. ഇന്നലെയും വൈകുന്നേരം വരെ ഡോക്ട‌ർ ക്ലിനിക്കിൽ ഉണ്ടായിരുന്നു. ഇതിനുശേഷമാണ് രാത്രി പാലാ ചെത്തിമറ്റത്തുള്ള തറവാട്ട് വീട്ടിൽ ഏഴരയോടെ ഡോക്‌ടർ ആത്മഹത്യ ചെയ്തത്. മൃതദേഹം പാലായിലെ സ്വകാര്യ ആശുപത്രിയിലാണ് . പോസ്റ്റ്മോർട്ടം നടപടികൾ ഇന്ന് നടക്കും.

മരണം

പാലായിലെ പ്രശസ്ത ഡോക്ടർ ഷാജു സെബാസ്റ്റ്യനെ മരിച്ച നിലയിൽ കണ്ടെത്തി*

പാലായിലെ പ്രശസ്ത ഡോക്ടർ ഷാജു സെബാസ്റ്റ്യനെ മരിച്ച നിലയിൽ കണ്ടെത്തി. ചേർപ്പുങ്കലിലാണ് വീട് .മൃതദേഹം ഇപ്പോൾ കാർമ്മൽ ഹോസ്പിറ്റലിലാണ് ഉള്ളത്

മരണം

പ്രവിത്താനത്ത് സ്‌കൂട്ടറിൽ കാറിടിച്ചു; ഈരാറ്റുപേട്ട സ്വദേശി മരിച്ചു

ഈരാറ്റുപേട്ട: പ്രവിത്താനത്ത് സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഈരാറ്റുപേട്ട മറ്റക്കാട് സ്വദേശി ഇബ്രാഹിംകുട്ടി (58) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മാർട്ടിൻ എന്നയാൾക്ക് ഗുരുതര പരിക്കുണ്ട്. കാലിനും തലക്കും ഗുരുതര പരിക്കുണ്ടെന്നാണ് വിവരം. പ്രവിത്താനം-പ്ലാശനാൽ റോഡിൽ പള്ളിക്ക് സമീപം രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ഇബ്രാഹിം സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. ഇരുവരേയും പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും എത്തിക്കുകയായിരുന്നു.വെൺമണി സ്വദേശിയുടേതാണ് കാർ. സ്കൂട്ടർ വെട്ടിച്ചതാണ് അപകട കാരണമെന്നാണ് കാർ ഡ്രൈവർ പറയുന്നത്.

മരണം

പ്രവിത്താനത്ത് സ്‌കൂട്ടറിൽ കാറിടിച്ചു; ഈരാറ്റുപേട്ട സ്വദേശി മരിച്ചു

ഈരാറ്റുപേട്ട: പ്രവിത്താനത്ത് സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഈരാറ്റുപേട്ട മറ്റക്കാട് സ്വദേശി ഇബ്രാഹിംകുട്ടി (58) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മാർട്ടിൻ എന്നയാൾക്ക് ഗുരുതര പരിക്കുണ്ട്. കാലിനും തലക്കും ഗുരുതര പരിക്കുണ്ടെന്നാണ് വിവരം. പ്രവിത്താനം-പ്ലാശനാൽ റോഡിൽ പള്ളിക്ക് സമീപം രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ഇബ്രാഹിം സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടു. ഇരുവരേയും പാലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും എത്തിക്കുകയായിരുന്നു.വെൺമണി സ്വദേശിയുടേതാണ് കാർ. സ്കൂട്ടർ വെട്ടിച്ചതാണ് അപകട കാരണമെന്നാണ് കാർ ഡ്രൈവർ പറയുന്നത്.

മരണം

ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കെ.കെ കുഞ്ഞുമോൻ നിര്യാതനായി

ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കൊച്ചുപറമ്പിൽ കെ. കെ കുഞ്ഞുമോൻ (61) നിര്യാതനായി. ഭൗതികശരീരം ഇന്ന് (08.03.2025) ഉച്ചകഴിഞ്ഞ് 3.15 ന് ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്തിൽ എത്തിക്കും.പൊതുദർശനത്തിന് ശേഷം 4 മണിക്ക് പൂഞ്ഞാർ മങ്കുഴിക്കുന്നിലുള്ള സ്വഭവനത്തിലേയ്ക്ക് കൊണ്ടുപോകും. ഞായറാഴ്ച്ച 11മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.ഭാര്യ: അടൂർ തെങ്ങുവിളയിൽ രാജമ്മ. മക്കൾ: രമ്യ, രഞ്ജിത്ത് (ശാന്തി പൂഞ്ഞാർ മങ്കുഴി ക്ഷേത്രം). മരുമക്കൾ: രതീഷ് എണ്ണച്ചേരിമലയിൽ (വെമ്പള്ളി), ആതിര ഞാറയ്ക്കൽ പയസ്മൗണ്ട് (അക്ഷയ സെന്റർ പൂഞ്ഞാർ).