മരണം

ആധാരം എഴുത്ത് രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട അരുവിത്തുറയിൽ ഇടമലത്താഴത്ത് ഇ.എൻ നാരായണപ്പിള്ള ചേട്ടൻ (72) വിടവാങ്ങി

ഈരാറ്റുപേട്ട :ആധാരം എഴുത്ത് രംഗത്ത് അരനൂറ്റാണ്ട് പിന്നിട്ട അരുവിത്തുറയിൽ ഇടമലത്താഴത്ത് ഇ.എൻ നാരായണപ്പിള്ള ചേട്ടൻ (72) വിടവാങ്ങി. സംസ്കാരം വ്യാഴം 10 മണിക്ക് വീട്ടുവളപ്പിൽ.ഈ മേഖലയിൽ 1971 മുതൽ 52 വർഷം പൂർത്തിയായി ഏറ്റവും സീനിയറായിരുന്നു ഇദ്ദേഹം .പനച്ചിപ്പാറ തോട്ടത്തിൽ രമ്യാ നിവാസ് വീട്ടിലാണ് താമസിച്ചിരുന്നത്. വേഗതയോടും കൃത്യതയോടുമാണ് ഇവിടത്തെ സേവനം നൽകിയിരുന്നത്.

രജിസ്ട്രേഷൻ ഓൺ ലൈൻ ആകുന്നതോടെ ഈ മേഖലയ്ക്ക് ആവശ്യം കുറഞ്ഞാലും പരിചയ സമ്പന്നത ഇല്ലാതെ പൊതു ജനങ്ങൾക്ക് ഇത്തരം നടപടികൾ ഇരട്ടി പ്രശ്നങ്ങൾ ഉണ്ടാകുമെന്നതിനാൽ ഈ സ്ഥാപനങ്ങൾക്ക് ഏറെ പ്രസക്തി ഉണ്ടായിരുന്നു.