വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

വിദ്യാഭ്യാസം

വിദ്യാഭ്യാസം

സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു; ആകെ വിജയം 88.39 ശതമാനം

ദില്ലി : സിബിഎസ്ഇ പ്ലസ് ടു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 88. 39 ആണ് വിജയശതമാനം. ഏറ്റവും കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ്. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ്. 12 മണിയോടെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഫലം അറിയാൻ സാധിക്കുമെന്നാണ് വിവരം.  17,04,367 വിദ്യാർത്ഥികളാണ് സിബിഎസ് ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 16,92,794 വിദ്യാർത്ഥികൾ പരീക്ഷ എഴുതി, 14,96,307 വിദ്യാർത്ഥികൾ വിജയിച്ചു. വിവരങ്ങൾക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദർശിക്കാം. 

വിദ്യാഭ്യാസം

ഒന്നാം ക്ലാസ് പ്രവേശന പരീക്ഷ പാടില്ല, പിടിഎ അനധികൃത പിരിവ് നടത്തരുത്; കർശന നടപടിയെന്ന് മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം:ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പിടിഎയുടെ അനധികൃത പിരിവും  അനുവദിക്കില്ല. ഇത്തരം സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് യാതൊരു തരത്തിലുമുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.  സ്കൂൾ തുറക്കുന്നതിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുകയായിരുന്നു മന്ത്രി ശിവൻകുട്ടി. സംസ്ഥാനത്ത് എല്ലാ സ്കൂളുകളിലും ഈ മാസം 20 ന് പിടിഎ യോഗം ചേരണം. മെയ് 25, 26 തിയ്യതികളിൽ സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. ക്ലാസ് മുറികളുടെ സുരക്ഷ ഉറപ്പ് വരുത്തണം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്കൂളുകളിൽ ഫിറ്റ്നസ് ഉറപ്പാക്കണം. നിർമാണം നടക്കുന്ന സ്ഥലം വേർതിരിക്കണമെന്നും മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു.  സ്കൂളും പരിസരവും നന്നായി വൃത്തിയാക്കണം. പിടിഎയും അധ്യാപകരും തദ്ദേശ സ്ഥാപനങ്ങളും സുരക്ഷാ അവലോകനം നടത്തണം. പുകയില, ലഹരി വിരുദ്ധ ബോർഡുകൾ സ്ഥാപിക്കണം. കുടിവെള്ളത്തിന്‍റെ നിലവാരം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി.  

വിദ്യാഭ്യാസം

സിബിഎസ്ഇ പരീക്ഷഫലം ഇന്ന് പ്രസിദ്ധികരിച്ചേക്കും

തിരുവനന്തപുരം: സിബിഎസ്ഇ പരീക്ഷഫലം ഇന്ന് പ്രസിദ്ധികരിച്ചേക്കും. 10, 12 ക്ലാസ്സുകളിലെ പരീക്ഷ ഫലമാണ് പ്രസിദ്ധീകരിക്കുക. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഫലം അറിയാൻ സാധിക്കും. ഉച്ചയ്ക്ക് 12 മണിയോടെ ഫലം പുറത്തു വരും എന്നാണ് പ്രതീക്ഷിക്കുന്നത്. 42 ലക്ഷം വിദ്യാർഥികളാണ് പരീക്ഷാഫലം അറിയുന്നതിനായി കാത്തിരിക്കുന്നത്. http://cbse.gov.in  http://cbseresults.nic.in  http://results.cbse.nic.in  എന്നീ വെബ്സൈറ്റുകളിൽ പരിശോധിക്കാം

വിദ്യാഭ്യാസം

സ്കൂളുകളിൽ ഇനി ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയും ഉണ്ടാകില്ല,പകരം വർഷത്തിൽ 2 പരീക്ഷകൾ നടത്താൻ നിർദ്ദേശം

തിരുവനന്തപുരം ;സംസ്ഥാനത്തെ സകൂളുകളിലെ പരീക്ഷകളിൽ അടക്കം സമഗ്ര മാറ്റത്തിന് സാധ്യത. സ്കൂളുകളിൽ ഇനി ഓണപ്പരീക്ഷയും ക്രിസ്മസ് പരീക്ഷയും ഉണ്ടാകാൻ സാധ്യതയില്ല. പകരം വർഷത്തിൽ 2 പരീക്ഷകൾ നടത്താനാണ് സർക്കാർ നിയോഗിച്ച വിദഗ്‌ധ സമിതിയുടെ ശുപാർശ. സെപ്റ്റംബറിലെയും ഡിസംബറിലെയും ഓണ- ക്രിസ്മസ് പരീക്ഷകൾക്ക് പകരം ഒക്ടോബർ മാസത്തിൽ അർദ്ധ വാർഷിക പരീക്ഷയും മാർച്ച് മാസത്തിൽ വാർഷിക പരീക്ഷയും നടത്താനാണ് നിർദ്ദേശം. വിദ്യാർത്ഥികളുടെ പഠനനിലവാരം ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്താം. ഹൈസ്കൂൾ ക്ലാസുകളിൽ പഠനസമയം കൂട്ടാനും നിർദ്ദേശമുണ്ട്. എന്നാൽ എൽപി, യുപി ക്ലാസ് സമയം കൂട്ടേണ്ടതില്ല. ഹൈസ്‌കൂളിൽ ദിവസവും അര മണിക്കൂർ കൂട്ടിയാൽ വർഷത്തിൽ 1200 മണിക്കൂർ അദ്ധ്യയനം ഉറപ്പാക്കാം. സ്‌കൂൾ ഇടവേളകൾ പത്ത് മിനിട്ടാക്കണം. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ കലണ്ടർ പരിഷ്കരിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടേതാണ് ഈ നിർദേശങ്ങൾ.ഇനി സംസ്ഥാന സർക്കാർ യോഗം ചേർന്ന് ഈ നിർദ്ദേശങ്ങൾ അംഗീകരിച്ച് ഉത്തരവിറക്കണം. ഇതിന്റെ അടിസ്ഥാനത്തിലാകും വിദ്യാഭ്യാസ കലണ്ടർ പുറത്തിറക്കുക. എന്നാൽ വിദഗ്‌ധസമിതിയുടെ നിർദ്ദേശങ്ങൾ നടപ്പാക്കണമോ എന്ന കാര്യം മന്ത്രിസഭായോഗമാണ് തീരുമാനിക്കുക.

വിദ്യാഭ്യാസം

SSLC പരിക്ഷയിൽ -ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവറിന് ചരിത്ര വിജയം തുടർച്ചയായി 100% വിജയം |

തിടനാട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷ എഴുതി 100 % വിജയം കൈവരിച്ച സ്കൂൾ 115 ൽ 115 - 20 പേർക്ക് ഫുൾ A+ 9 പേർക്ക് 9 ഫുൾ A+ വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരേയും മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഹെഡ്മ‌ാസ്റ്റർ ജോബെറ്റ് തോമസ് പി.ടി.എ പ്രസിഡന്റ് ബിജു കല്ലിടുക്കാനി എന്നിവർ അഭിനന്ദിച്ചു

വിദ്യാഭ്യാസം

എസ്എസ്എല്‍സി ഫലം; സേ പരീക്ഷ 28 മുതല്‍ ജൂണ്‍ രണ്ടു വരെ

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ മേയ് 28 മുതല്‍ ജൂണ്‍ രണ്ടുവരെ നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ജൂണ്‍ അവസാനത്തോടെ സേ പരീക്ഷ ഫലം പ്രഖ്യാപിക്കും.പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ 12 മുതല്‍ 15 വരെ നല്‍കാം. ഇത്തവണത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ 99.5 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ .19 ശതമാനം കുറവാണ്. 61449 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിഏറ്റവും കൂടുതല്‍ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. 4,26,697 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. തിരുവനന്തപുരത്താണ് വിജയശതമാനം കുറവ്. കണ്ണൂരിലാണ് വിജയ ശതമാനം കൂടുതലുള്ളത്. 2331 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി.

വിദ്യാഭ്യാസം

പ്ലസ് വൺ പ്രവേശനം; ഏകജാലക അപേക്ഷകൾ മെയ് 14 മുതൽ ഓൺലൈനായി നൽകാം;അവസാന തീയതി മേയ് 20 വരെ

തിരുവനന്തപുരം  ;2025 മേയ് 14 മുതൽ പ്ലസ് വൺ ഏകജാലക പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.ഓൺലൈൻ അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി  മേയ് 20 ആയിരിക്കുന്നതാണ്.*ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ  ട്രയൽ അലോട്ട്‌മെന്റ് തീയതി :     മേയ് 24 ആദ്യ അലോട്ട്‌മെന്റ് തീയതി   : ജൂൺ 2രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 10 രണ്ടാം അലോട്ട്‌മെന്റ് തീയതി : ജൂൺ 10 മൂന്നാം അലോട്ട്‌മെന്റ് തീയതി : ജൂൺ  16   ജൂൺ 18 ന് ക്ലാസ് തുടങ്ങും മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം  സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2025 ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുന്നതാണ്.മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂൺ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച്‌ സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2025 ജൂലൈ 23 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുന്നതായിരിക്കും.

വിദ്യാഭ്യാസം

എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.5 വിജയ ശതമാനം, 61449 പേർക്ക് ഫുൾ എപ്ലസ്, കൂടുതൽ എപ്ലസ് കിട്ടിയത് മലപ്പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ് എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം ആണ് ഈ വർഷത്തെ വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 1.9 ശതമാനം കുറവ് ആണ്. 61449 പേർ ഫുൾ എപ്ലസ് നേടിയതായും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഏറ്റവും കൂടുതൽ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. ‍4,26,697 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. വൈകിട്ട് നാലു മണി മുതൽ പിആര്‍ഡി ലൈവ്  (PRD LIVE) മൊബൈൽ ആപ്പിലും വെബ്സൈറ്റുകളിലും ഫലം അറിയാനാകും.