വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

വിദ്യാഭ്യാസം

വിദ്യാഭ്യാസം

ബി. എസ് സി നഴ്സിംഗ് ഓപ്ഷൻ സമർപ്പണം 13 വരെ

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിൽ 2022-23 വർഷത്തെ ബി.എസ്.സി.നഴ്‌സിംഗ് ആൻഡ്  പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ച് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ വെബ്‌സൈറ്റിൽക്കൂടി കോളേജ്/കോഴ്‌സ് ഓപ്ഷനുകൾ ഒക്ടോബർ 13 നകം സമർപ്പിക്കണം. വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കോളേജ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ഓപ്ഷനുകൾ സമർപ്പിക്കേണ്ടത്. പുതിയ ലിസ്റ്റിലെ കോളേജുകളും ഓപ്ഷൻ ലിസ്റ്റിൽ  ഉൾപ്പെടുത്തിയിട്ടുണ്ട്.  ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്‌മെന്റിനായി പരിഗണിക്കില്ല. ട്രയൽ അലോട്ട്‌മെന്റ്  ഒക്ടോബർ 14ന് പ്രസിദ്ധീകരിക്കും. ഫോൺ: 0471-2560363, 364.  

വിദ്യാഭ്യാസം

പ്ലസ് വൺ ട്രാൻസ്ഫർ അലോട്ട്മെന്റ്: ഇന്ന് മുതൽ അപേക്ഷിക്കാം

പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ, കോമ്പിനേഷൻ മാറാൻ അവസരം. ഇതിനുള്ള വേക്കൻസി ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പ്രസിദ്ധീകരിക്കും. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയിലോ, സ്പോർട്സ് ക്വാട്ടയിലോ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഒന്നാം ഓപ്ഷനിലാണ് പ്രവേശനം നേടിയതെങ്കിൽ പോലും ട്രാൻസ്ഫറിന് അപേക്ഷിക്കാം. ജില്ലാ/ജില്ലാന്തര സ്‌കൂൾ മാറ്റത്തിനോ, കോമ്പിനേഷൻ മാറ്റത്തോടെയുള്ള സ്കൂൾ മാറ്റത്തിനോ, പഠിക്കുന്ന സ്കൂളിലെ മറ്റൊരു കോമ്പിനേഷനിലേക്കോ മാറുന്നതിന് കാൻഡിഡേറ്റ് ലോഗിനിലെ “Apply for School/Combination Transfer” എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഉച്ചയ്ക്ക് 1 മുതൽ നാളെ വൈകിട്ട് 4 വരെ അപേക്ഷ നൽകാം  

വിദ്യാഭ്യാസം

ഓണം, ക്രിസ്മസ് പരീക്ഷകൾ ഒഴിവാക്കിയേക്കും; അക്കാദമിക് കലണ്ടർ പുനക്രമീകരിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: ഇത്തവണ ഓണം ക്രിസ്മസ് പരീക്ഷകൾ ഉണ്ടായേക്കില്ല. അക്കാദമിക് കലണ്ടർ ഇതനുസരിച്ച് പുന:ക്രമീകരിക്കുന്നതിന് ശുപാർശ നൽകാൻ എസ്.സി. ആർ.ടി ഡയറക്ടറെ പൊതുവിദ്യാഭ്യാസ വകുപ്പ് ചുമതലപ്പെടുത്തി. രണ്ടാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകണം. മെയ് മാസത്തിൽ വാർഷിക പരീക്ഷ നടത്തിയാൽ മതിയെന്ന നിർദ്ദേശവും ഉണ്ട്. ഡിസംബർ വരെ സ്കൂൾ തുറക്കാനാവില്ലെന്ന വിലയിരുത്തലിലാണ് സർക്കാർ. മാർച്ചിൽ അധ്യായന വർഷം അവസാനിപ്പിക്കുന്നതിന് പകരം ഏപ്രിൽ മെയ് മാസങ്ങളിലേക്ക് കൂടി നീട്ടണമെന്ന നിർദ്ദേശം കരിക്കുലം കമ്മറ്റി യോഗത്തിൽ ഉയർന്നു. അതേ സമയം ,സിലബസ് വെട്ടിച്ചുരുക്കേണ്ടന്ന നിലാടിലാണ് സർക്കാർ. നിലവിൽ മുതിർന്ന ക്ലാസ്സുകളിൽ മാത്രമാണ് ദിവസവും രണ്ടു മണിക്കൂർ ക്ലാസ്. താഴ്ന്ന ക്ലാസ്സുകളിൽ അരമണിക്കൂർ മാത്രമാണ് ക്ലാസ് നടക്കുന്നത്.

വിദ്യാഭ്യാസം

ഹയർ സെക്കന്ററിയിൽ റോഡ് നിയമങ്ങൾ പഠിക്കാൻ പാഠപുസ്തകം

ഹയർ സെക്കന്ററി വിദ്യാർഥികളിൽ റോഡ് നിയമങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ പുസ്തകം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിക്ക് നൽകി പ്രകാശനം ചെയ്യും. സെപ്റ്റംബർ 28നു  രാവിലെ 10ന് സെക്രട്ടേറിയറ്റിലെ പി.ആർ. ചേമ്പറിലാണ് ചടങ്ങ്. റോഡ് നിയമങ്ങൾ, മാർക്കിംഗുകൾ, സൈനുകൾ എന്നിവയും വാഹന അപകട കാരണങ്ങളും നിയമപ്രശ്‌നങ്ങളും റോഡ് സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടെ മോട്ടോർ വാഹന സംബന്ധമായി ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന പുസ്തകമാണ് ഹയർ സെക്കന്ററി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. പുസ്തകം പാഠ്യപദ്ധതിയിലുൾപ്പെടുത്തുന്നതിനാൽ ഹയർ സെക്കന്ററി പരീക്ഷ പാസ്സായി ഡ്രൈവിംഗ് ലൈസൻസ് നേടാൻ പ്രായപൂർത്തിയാകുമ്പോൾ പ്രത്യേക ലേണേഴ്‌സ് ലൈസൻസ് എടുക്കേണ്ടി വരില്ല. കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഇതിനാവശ്യമായ ഭേദഗതി വരുത്താൻ ഗതാഗത വകുപ്പ് നടപടി സ്വീകരിക്കും. ഇത്തരത്തിൽ രാജ്യത്തുതന്നെ ആദ്യമായി തയ്യാറാക്കിയിട്ടുള്ള പുസ്തകം പഠിപ്പിക്കുന്നതിനാവശ്യമായ പരിശീലനം അദ്ധ്യാപകർക്ക് നൽകുന്നതിനും മോട്ടോർ വാഹന വകുപ്പ് സംവിധാനം ഒരുക്കും. പുസ്തകം കൈമാറുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ എന്നിവർ പങ്കെടുക്കും.

വിദ്യാഭ്യാസം

കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ ബാര്‍ കോഡിംഗ് സിസ്റ്റത്തിലേക്ക്

കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകള്‍ ഇനി മുതല്‍ ബാര്‍ കോഡിംഗ് സിസ്റ്റത്തില്‍. മൂല്യനിര്‍ണയ ജോലികള്‍ വേഗത്തിലാക്കാനാണ് സര്‍വകലാശാല പുതിയ ആശയം പരീക്ഷിക്കുന്നത്. അടുത്ത മാസം നടക്കുന്ന ബിഎഡ് രണ്ടാം സെമസ്റ്റര്‍ ഉത്തരക്കടലാസികളാണ് ബാര്‍ കോഡിംഗ് സിസ്റ്റം നടപ്പിലാക്കുന്നത്. കാലിക്കറ്റ് സര്‍വകലാശാല ഉത്തരക്കടലാസുകളെ ചൊല്ലി വിവാദങ്ങളില്ലാത്ത സമയം ചുരുക്കമാണ്. ഈ വിവാദങ്ങള്‍ക്ക് ഒരു പരിധി വരെ അറുതി വരുത്താമെന്ന പ്രതീക്ഷയിലാണ് സര്‍വകാശാലയിപ്പോള്‍. ഉത്തരക്കടലാസുകള്‍ പരീക്ഷാ ഭവനിലെത്തിച്ച് ഫാള്‍സ് നമ്പരിടേണ്ട ജോലി ഒഴിവാകും. പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് നേരിട്ട് മൂല്യനിര്‍ണയ ക്യാമ്പുകളിലേക്ക് തപാല്‍ വകുപ്പ് മുഖേനയാകും ഉത്തര കടലാസുകള്‍ കൊണ്ടുപോകുക. മൂല്യനിര്‍ണയ ക്യാമ്പില്‍ മേല്‍നോട്ടത്തിന് പരീക്ഷാ ഭവന്‍ ഉദ്യോഗസ്ഥരുണ്ടാകും. ഓരോ ഉത്തരക്കടലാസിന്റെയും ബന്ധപ്പെട്ട ബാര്‍ കോഡ് പരീക്ഷാ കേന്ദ്രത്തില്‍ നിന്ന് തന്നെ സര്‍വകലാശാല സോഫ്റ്റ്‌വെയറിലേക്ക് കൈമാറും. പരീക്ഷ കഴിയുന്നതിന് മുന്‍പ് തന്നെ ആകെ എത്ര പേപ്പര്‍ പരീക്ഷയെഴുതി, അറ്റന്‍ഡ് ചെയ്യാത്തവര്‍ ആരെല്ലാം തുടങ്ങിയ വിവരങ്ങളെല്ലാം ഇതില്‍ നിന്ന് വ്യക്തമാകും. മൂല്യനിര്‍ണയ ക്യാമ്പില്‍ നിന്ന് മാര്‍ക്ക് കൂടി സോഫ്റ്റ്‌വെയറിലേക്ക് നല്‍കുന്നതോടെ ഫലപ്രഖ്യാപനം വേഗത്തിലാകും. പുനര്‍മൂല്യനിര്‍ണയത്തിനായി ഉത്തരക്കടലാസുകള്‍ പരീക്ഷാ ഭവനിലെത്തിച്ച് സൂക്ഷിക്കുകയും ചെയ്യും. നേരത്തെ ചോദ്യക്കടലാസുകള്‍ ഓണ്‍ലൈനായി വിതരണം ചെയ്യുന്നത് വിജയകരമായി തുടങ്ങിയത് ബിഎഡ് പരീക്ഷയ്ക്കായിരുന്നു. സര്‍വകലാശാലയ്ക്ക് കീഴില്‍ 72 ബിഎഡി കോളജുകളാണുള്ളത്. പുതിയ പരീക്ഷാ രീതി പരിചയപ്പെടുത്തുന്നതിനായി ബിഎഡ് കോളജുകളിലെ അധ്യാപകര്‍ക്കായി സര്‍വകലാശാല പരിശീലനം നല്‍കി.

വിദ്യാഭ്യാസം

അവസരങ്ങൾ ഒട്ടും കുറവല്ല; കൊമേഴ്സ് പഠിക്കാം, മികച്ച കരിയർ സ്വന്തമാക്കാം

പഠിക്കാൻ ഒരു വിഷയം തെരഞ്ഞെടുക്കുമ്പോൾ എന്തൊക്കെയാണ് മാനദണ്ഡങ്ങൾ? ഒരുപാട് ശമ്പളം ലഭിക്കുന്ന ജോലി കിട്ടാൻ സാധ്യതയുള്ള, വളരെ കുറച്ചുമാത്രം പഠിക്കാനുള്ള, അല്ലെങ്കിൽ അത്ര കാര്യമായിട്ടു പഠിക്കാനില്ലാത്ത, അങ്ങനെ ഓരോരുത്തർക്കും ഓരോ മുൻഗണനകളാവും ഉണ്ടാവുക. ( You can study commerce and get a great career ). ഉയർന്ന ജോലി സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് പഠിക്കുന്ന കോഴ്സുകളിൽ പലതും വിദ്യാർത്ഥികൾക്ക് നാട്ടിൽ പ്രീതീക്ഷിക്കുന്ന ശമ്പളമോ ജോലിയോ ലഭ്യമാക്കുന്നില്ല. മികച്ചൊരു കരിയറിന്റെ അഭാവം കൊണ്ട് തന്നെ എഞ്ചിനീയറിംഗ് പോലെയുള്ള നിരവധി കോഴ്സുകൾ വിദ്യാർത്ഥികൾ ഒഴിവാക്കുന്ന സാഹചര്യമാണിപ്പോൾ. ഇത്തരത്തിൽ ഒട്ടനവധി കാരണങ്ങളാൽ, പ്ലസ് ടു പഠനം കഴിഞ്ഞാലുടൻ വിദേശപഠനം തെരഞ്ഞെടുക്കുകയാണ് മിക്ക വിദ്യാർത്ഥികളും. വലിയ തുകയുടെ ലോൺ സഹായത്തോടെയാണ് പല വിദ്യാർത്ഥികളും മറ്റു രാജ്യങ്ങളിലേക്ക് പോകുന്നത്. പഠനശേഷം വിദേശ രാജ്യങ്ങളിൽ തന്നെ തുടരുന്നു എന്നതാണ് ഇതിൽ പ്രാധാന്യമർഹിക്കുന്ന കാര്യം. ഉന്നത വിദ്യാഭ്യാസത്തിന് ഇത്രയധികം പ്രാധാന്യം നൽകുന്നിടത്ത്, കൊമേഴ്‌സ് മേഖലയുടെയും പ്രൊഫഷണൽ ഡിഗ്രിയുടെയും സാധ്യതകളെപ്പറ്റി കുട്ടികൾക്ക് ഇപ്പോഴും പൂർണമായ അറിവ് ലഭിക്കുന്നില്ല. പ്ലസ് ടു പൂർത്തിയാക്കിയ ഒരു വിദ്യാർത്ഥിക്ക്, 21 ആം വയസ്സിൽ ഇന്ത്യക്കകത്തും പുറത്തും ദിനംപ്രതി വർധിക്കുന്ന ജോലി സാധ്യതകളും 50000 മുതൽ 70000 വരെ തുടക്ക ശമ്പളവും കേരളത്തിൽ തന്നെ നേടിയെടുക്കാം. നിരവധി കോഴ്സുകളാണ് കൊമേഴ്‌സ് മേഖലയിൽ ഉള്ളത്. 4 -5 വർഷത്തിൽ പൂർത്തിയാക്കാവുന്ന കോഴ്‌സാണ് ഇന്ത്യൻ ചാർട്ടേർഡ് അക്കൗണ്ടൻസി. ഗ്ലോബൽ ചാർട്ടേർഡ് അക്കൗണ്ടൻസി 2 – 3 വർഷത്തിൽ പൂർത്തിയാക്കാവുന്നതാണ്. കൂടാതെ സർട്ടിഫൈഡ് മാനേജ്മെന്റ് അക്കൗണ്ടൻസി 12-18 മാസത്തിലും കോസ്റ്റ് മാനേജ്മെന്റ് അക്കൗണ്ടൻസി 3.5 വർഷത്തിൽ പൂർത്തിയാക്കാവുന്നതാണ്. കമ്പനി സെക്രട്ടറി കോഴ്‌സാകട്ടെ 3.5 വർഷത്തിൽ പൂർത്തിയാക്കാൻ കഴിയുന്നതും. അത്തരത്തിൽ ഒട്ടനവധി കോഴ്സുകളാണ് ലക്ഷ്യ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സിലുള്ളത്. നിരവധി വിദ്യാർത്ഥികളാണ് ലക്ഷ്യയുടെ മികച്ച കോച്ചിംഗിലൂടെ ലക്ഷ്യത്തിലെത്തിയത്. ലക്ഷ്യ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്‌സിലെ പരിശീലനം നിങ്ങളുടെ പ്രതീക്ഷകൾക്കും സാധ്യതകൾക്കും വഴി തുറക്കുന്നു. കൃത്യമായ പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയും ആ കടമ്പ മറികടക്കാൻ ലക്ഷ്യ നിങ്ങളെ പ്രാപ്തരാക്കുന്നു. 180-തിലധികം രാജ്യങ്ങളിൽ അംഗീകൃതമായ ഗ്ലോബൽ ചാർട്ടേർഡ് അക്കൗണ്ടൻസി കോഴ്‌സും 140-തിൽപരം രാജ്യങ്ങളിലെ സി എം എ കോഴ്സുകളുമൊക്കെ തുറക്കുന്നത് സാധ്യതകളുടെ വലിയ വാതിലുകളാണ്. കൊമേഴ്‌സ് മേഖലയിൽ പഠിച്ചിറങ്ങുന്ന ഒരു വിദ്യാർത്ഥിയ്ക്ക് കോർപ്പറേറ്റ് മേഖലയിൽ ഉയർന്ന ജോലി സ്വന്തമാക്കാം. മാത്രമല്ല പ്രൊഫഷണൽ ഡിഗ്രി ആയതുകൊണ്ട് തന്നെ എക്കാലവും ഉറപ്പുള്ള ഒരു കരിയർ നിങ്ങൾക്ക് സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ; 9061277777. 

വിദ്യാഭ്യാസം

2025ഓടെ 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് ഫ്രാന്‍സിലെ വിദ്യാഭ്യാസ മേഖല

2025ഓടെ 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഉന്നത സ്ഥാപനങ്ങളില്‍ ചേര്‍ക്കാന്‍ ലക്ഷ്യമിട്ട് ഫ്രാന്‍സ്. സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പ്രോഗ്രാം വഴിയാണ് ഇത് നടപ്പാക്കുന്നത്. ഫ്രഞ്ച് വിദേശകാര്യമന്ത്രി കാതറന്‍ കൊളോണ ആണ് ഇക്കാര്യം അറിയിച്ചത്. 2025ഓടെ ഫ്രാന്‍സില്‍ 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ചേര്‍ക്കാനാണ് ആഗ്രഹിക്കുന്നത്. നിലവില്‍ 5000ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഫ്രാന്‍സിലുള്ളത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ ബന്ധങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും നവീകരണത്തിനും തീരുമാനം അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദേശാകാര്യമന്ത്രി പറഞ്ഞു. ഫ്രാന്‍സിലെ ബിസിനസ് സ്‌കൂളുകള്‍ ഉയര്‍ന്ന റാങ്കിലുള്ളവയാണ്. വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസനത്തിന് കൂടുതല്‍ പദ്ധതികള്‍ നടത്തിവരികയാണ്. ഇന്ത്യയിലേക്കുള്ള ആദ്യ യാത്രയിലാണ് ഫ്രാന്‍സ് വിദേശകാര്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 2021 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ പങ്കാളിത്ത ഉടമ്പടി നടപ്പിലാക്കാന്‍ ഇന്ത്യയും ഫ്രാന്‍സും പൂര്‍ണ പ്രതിജ്ഞാബദ്ധരാണെന്നും കാതറന്‍ കൊളോണ കൂട്ടിച്ചേര്‍ത്തു. മെയില്‍ യൂറോപ്പിലേക്ക് നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ചര്‍ച്ച നടത്തിയിരുന്നു. 

വിദ്യാഭ്യാസം

പ്ലസ്‌ വൺ പ്രവേശനം: രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് പ്രവേശനം ഇന്നും നാളെയും

പ്ലസ്‌ വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ചവർക്ക്‌ തിങ്കളാഴ്ച 10നും ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനും ഇടയിൽ സ്കൂളിൽ ചേരാം. ഇതോടെ ഇത്തവണത്തെ പ്ലസ്‌ വൺ പ്രവേശനവുമായി ബന്ധപ്പെട്ട അലോട്മെന്റ് പൂർത്തിയായി. ഏകജാലകം വഴി മെറിറ്റിലും കായികമികവ് അടിസ്ഥാനമാക്കിയും പ്രവേശനം ലഭിച്ചവർക്ക് ആവശ്യമെങ്കിൽ സംസ്ഥാനത്തെ ഏതു സ്കൂളിലേക്കും വിഷയത്തിലേക്കും മാറാനുള്ള അവസരം നൽകും. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഇതിനുള്ള അപേക്ഷ സ്വീകരിച്ചു തുടങ്ങും. പിന്നീട് മിച്ചമുള്ള സീറ്റുകളിലേക്ക്‌ തത്സമയ പ്രവേശനം നടക്കും.