വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

വിദ്യാഭ്യാസം

വിദ്യാഭ്യാസം

പ്ലസ്ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും;

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ഇന്നറിയാം. ഇന്നു വൈകിട്ട് 3 മണിക്ക് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിന് പിന്നാലെ ഔദ്യോഗിക വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാനാകും. പിസി ന്യൂസ്‌,ഈ വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർഥികളും വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 26,826 വിദ്യാർഥികളും ഫലം കാത്തിരിക്കുകയാണ്. കഴിഞ്ഞ വർഷം ഹയർസെക്കൻഡറി പരീക്ഷയിൽ 77.81 ശതമാനവും വിഎച്ച്എസ്ഇയിൽ 70.06 ശതമാനവും വിജയശതമാനമായിരുന്നു. ഇത്തവണത്തെ ഫലത്തിൽ വിജയനിരക്കിൽ മാറ്റമുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് വിദ്യാർഥികളും രക്ഷിതാക്കളും. ഫലം അറിയാൻ വെബ്സൈറ്റുകൾ: http://nammudekeralam.kerala.gov.in, http://www.results.hse.kerala.gov.in, http://www.prd.kerala.gov.in, http://results.kerala.gov.in,  http://results.digilocker.gov.in,  http://www.results.kite.kerala.gov.in,  http://examresults.kerala.gov.in മൊബൈൽആപ്പുകൾ: SAPHALAM 2026,

വിദ്യാഭ്യാസം

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. മെയ് 15ന് രണ്ടാം ഘട്ട പരീക്ഷ ആരംഭിക്കുന്നതിനാലാണ് ആദ്യ ഘട്ട പരീക്ഷാ ഫലം നേരത്തെ പ്രസിദ്ധീകരിച്ചത്. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടന്ന ആദ്യ ഘട്ട പരീക്ഷയില്‍ ഏകദേശം 25 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. പരീക്ഷാ ഫലം ഈ വെബ്‌സൈറ്റുകളില്‍ അറിയാം http://results.cbse.nic.in http://cbse.gov.in http://cbseresults.nic.in http://digilocker.gov.in http://results.gov.in

വിദ്യാഭ്യാസം

മെയ് 15ന് എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: മെയ് 15ന് എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സി ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മെയ് അവസാനത്തോടുകൂടി അതിന്റെ ഫലവും പ്രസിദ്ധീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും ആരംഭിക്കുന്നതാണ്. ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ ഫലം മെയ് 22ന് പ്രഖ്യാപിക്കും. രണ്ടാം വര്‍ഷ ഇംപ്രൂവ്മെന്റ് ഫലം മെയ് 8 നും ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണ്‍ 10 നും പ്രഖ്യാപിക്കും. പരീക്ഷാ മൂല്യനിര്‍ണ്ണയത്തില്‍ പങ്കെടുക്കാത്ത രണ്ടായിരത്തിലധികം അധ്യാപകരുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷാ മൂല്യനിര്‍ണ്ണയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പിഴവുകള്‍ വരുത്തുന്ന സ്‌കൂള്‍ അധികാരികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

വിദ്യാഭ്യാസം

എ പ്ലസ് ഇനി എളുപ്പമാകില്ല; എസ്‌എസ്‌എല്‍സി മൂല്യനിര്‍ണയം കടുപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ്.

എസ്‌എസ്‌എല്‍സിയില്‍ മുഴുവന്‍ എ പ്ലസ് കുറക്കാനായി മൂല്യനിർണയവും കടുപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.ചോദ്യപേപ്പർ ഘടനയില്‍ മാറ്റം വരുത്തിയും 20 ശതമാനം ചോദ്യങ്ങള്‍ സങ്കീർണമാക്കിയും ഫുള്‍ എ പ്ലസ് കുറക്കാൻ നേരത്തെയും വകുപ്പ് നടപടി എടുത്തിരുന്നു.ഇതിന് പിന്നാലെയാണ് മൂല്യനിർണയവും കടുപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് എസ്‌എസ്‌എല്‍സി മൂല്യനിർണയം ആരംഭിച്ചത്. മൂല്യനിർണയം കടുപ്പിക്കണമെന്ന നിർദേശം അന്ന് വിദ്യാഭ്യാസ വകുപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. മുഴുവൻ വിഷയത്തില്‍ എ പ്ലസ് കിട്ടുന്ന വിദ്യാർഥികളുടെ എണ്ണം കൂടുന്നത് പലപ്പോഴും സർക്കാറിന് തലവേദനയാകാറുണ്ട്. മുൻ വർഷങ്ങളില്‍ മുഴുവൻ എ പ്ലസ് ലഭിച്ചിട്ടും പ്ലസ് ടുവിന് ആഗ്രഹിച്ച കോഴ്‌സിന് സീറ്റ് ലഭിക്കാത്തവരുടെ എണ്ണവും നിരവധിയായിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് എ പ്ലസ് കുറക്കാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് എടുത്തതെന്നാണ് പുറത്ത് വരുന്ന വിവരം. ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷയില്‍ ചോദ്യപേപ്പറിലും അടിമുടി മാറ്റങ്ങളുണ്ടായിരുന്നു. അവസാനത്തെ 20 ശതമാനം ചോദ്യങ്ങളും സങ്കീർണമാക്കിയിരുന്നു. ഇതിനെതിരെ അധ്യാപകര്‍ പോലും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മൂല്യനിർണയവും കടുപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അപൂർണമായ ഉത്തരങ്ങള്‍ക്ക് അരമാർക്ക് നേരത്തെ നല്‍കിയിരുന്നു. എന്നാല്‍ ഇനി അതുപോലും നല്‍കേണ്ടെന്നാണ് നിർദേശം. പൂർണമായ ഉത്തരം എഴുതിയാല്‍ മാത്രം മുഴുവൻ മാർക്കും നല്‍കിയാല്‍ മതിയെന്നാണ് പുതിയ തീരുമാനം.

വിദ്യാഭ്യാസം

എസ് എസ് എൽ സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന്; ജൂൺ ഒന്നിന് പ്രവേശനോത്സവം

സംസ്ഥാനത്ത് SSLC പരീക്ഷാഫലം മെയ് മൂന്നാം വാരം പരീക്ഷാ ഫലം പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നേരത്തെ മെയ് 8 ആയിരുന്നു തീരുമാനിച്ചിരുന്നത്. ഏപ്രിൽ 16 മുതൽ മെയ് 2 വരെ മൂല്യനിർണയം നടക്കുക. മൂല്യനിർണയം 72 ക്യാമ്പുകളിൽ നടക്കും. ഹയർസെക്കൻഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കും. ജൂൺ ഒന്നിന് പ്രവേശനോത്സവം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്റേണൽ മാർക്ക് പരാതിയുണ്ടെങ്കിൽ പ്രത്യേക സമിതി പരിശോധിക്കും. അവധിക്കാല ക്ലാസുകൾക്ക് കുട്ടികളെ ചില സ്കൂളുകൾ നിർബന്ധപൂർവ്വം ക്ലാസ്സെടുക്കുന്നു തൊഴിൽ വകുപ്പ് പോലും ചൂടു പരിഗണിച്ച് തീരുമാനമെടുത്തിരിക്കെ അത്തരമൊരു നീക്കത്തിൽ നിന്ന് സ്കൂളുകൾ പിന്തിരിയണമെന്നും മന്ത്രി വി.ശിവൻകുട്ടി ആവശ്യപ്പെട്ടു. സമഗ്ര ശിക്ഷാ കേരള SSKയിൽ 1158 കോടി കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുണ്ട്. പല പ്രധാനകാര്യങ്ങളും പ്രതിസന്ധിയിൽ ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പൊതുവിദ്യാലയങ്ങളിലെ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളുടെ പരീക്ഷാഫലം മെയ് രണ്ടിന് പ്രസിദ്ധീകരിക്കും. മാർച്ച് അഞ്ചിന് ആരംഭിച്ച എസ്‌എസ്‌എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 16നാണ് അവസാനിച്ചത്. സംസ്ഥാനത്തെ 3,031 കേന്ദ്രങ്ങളിലായാണ് പരീക്ഷകൾ നടന്നത്. കുറ്റമറ്റ രീതിയിൽ മൂല്യനിർണയം പൂർത്തിയാക്കി വേഗത്തിൽ ഫലം പ്രഖ്യാപിക്കാനുള്ള ക്രമീകരണങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്.

വിദ്യാഭ്യാസം

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം മാർച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതൽ മേയ് മാസം വരെ കുട്ടികൾക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ചുട്ടുപൊള്ളുന്ന വേനൽച്ചൂട് കണക്കിലെടുത്ത് തൊഴിലാളികൾക്ക് ഉൾപ്പെടെ സർക്കാർ പുതുക്കിയ തൊഴിൽ സമയക്രമം നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നത് അവരുടെ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്. ചുട്ടുപൊള്ളുന്ന വേനൽച്ചൂട് കണക്കിലെടുത്ത് തൊഴിലാളികൾക്ക് ഉൾപ്പെടെ സർക്കാർ പുതുക്കിയ തൊഴിൽ സമയക്രമം നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തിൽ കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നത് അവരുടെ മൗലികാവകാശങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമാണ്.കഠിനമായ ചൂടിൽ സ്‌കൂളുകളിലെ പഠന അന്തരീക്ഷം കുട്ടികൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ബാലാവകാശ കമ്മീഷന്റെയും കോടതികളുടെയും മുൻ ഉത്തരവുകൾ പ്രകാരം കുട്ടികളുടെ അവധിക്കാലം തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ല’, വി ശിവൻകുട്ടി പറഞ്ഞു.

വിദ്യാഭ്യാസം

സംസ്ഥാനത്ത് വൈദ്യുതി ഉപയോ​ഗം റെക്കോർഡിലേക്ക്; പവർകട്ട് ഉണ്ടാകില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി

കേരളത്തിലെ റെക്കോർഡ് വൈദ്യുതി ഉപയോഗത്തിൽ പ്രതികരണവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകില്ലെന്നും പവർകട്ട് വരില്ലെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. പുറത്തുനിന്ന് കൂടുതൽ വൈദ്യുതി വാങ്ങേണ്ടി വരും. എങ്കിലും കറന്റ് ബില്ല് കൂടില്ല. അടിയന്തര അവലോകന യോഗം നാളെ ചേരുമെന്നും മന്ത്രി വ്യക്തമാക്കി. ഇന്നലെ ചരിത്രത്തിലാദ്യമായി 6000 മെഗാവാട്ട് പിന്നിട്ടു. ഇന്നലെ വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6012 മെഗാവാട്ട്. ആദ്യമായിട്ടാണ് 6000 മെഗാവാട്ട് പിന്നിടുന്നത്. ഈ മാസം 13ന് രേഖപ്പെടുത്തിയ 5933 മെഗാവാട്ടായിരുന്നു മുൻ റെക്കോർഡ്. ഇന്നലത്തെ മൊത്തം വൈദ്യുതി ഉപയോഗം 112.52 ദശലക്ഷം യൂണിറ്റാണ്. ആഭ്യന്തര ഉൽപാദനം കൂട്ടുമെന്ന് KSEB അറിയിച്ചു. ചൂട് വർധിച്ചതോടെ വീടുകളിലും സ്ഥാപനങ്ങളിലും എസി, കൂളർ തുടങ്ങിയ ഉപകരണങ്ങൾ നിരന്തരമായി ഉപയോഗിക്കുന്നതാണ് ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

വിദ്യാഭ്യാസം

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ഇന്ന് അവസാനിക്കും; മൂല്യനിർണയം ഏപ്രിൽ 16 മുതൽ

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരുന്ന എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തിരശ്ശീല വീഴും. മാർച്ച് 5-ന് ആരംഭിച്ച പരീക്ഷാ സീസണാണ് ഇന്ന് അവസാനിക്കുന്നത്. പരീക്ഷകൾ പൂർത്തിയാകുന്നതോടെ അടുത്ത ഘട്ടമായ മൂല്യനിർണയത്തിനുള്ള തയ്യാറെടുപ്പുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് കടക്കും. ഏപ്രിൽ 16 മുതൽ പരീക്ഷാ പേപ്പറുകളുടെ മൂല്യനിർണയം ആരംഭിക്കാനാണ് നിലവിലെ തീരുമാനം. എന്നാൽ, നേരത്തെ നിശ്ചയിച്ചിരുന്ന തീയതിയിൽ നിന്നും ഫലപ്രഖ്യാപനം അല്പം വൈകാൻ സാധ്യതയുണ്ടെന്നാണ് സൂചന. തിരഞ്ഞെടുപ്പ് നടപടികളും മറ്റ് സാങ്കേതിക കാരണങ്ങളുമാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.