ജനറൽ

കോട്ടയത്തിന്റെ സ്വന്തം പിങ്ക് വസന്തമായ ആമ്പൽ വസന്തം അവസാനിക്കുന്നു, മലരിക്കലിലെ പാടശേഖരങ്ങളിൽ കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു, കാഴ്ചകളുടെ മറ്റൊരു വിസ്മ‌യത്തിനായി കാത്തിരിക്കാം

 കോട്ടയം: മൂന്നാറിൽനീലക്കുറിഞ്ഞി സമ്മാനിക്കുന്ന നീല വസന്തം പോലെ കോട്ടയത്തിന്റെ സ്വന്തം പിങ്ക് വസന്തമായ ആമ്പൽ വസന്തം അവസാനിക്കുന്നു. മലരിക്കലിലെ ഏക്കറ് കണക്കിന് പാടശേഖരങ്ങളിൽ തീർന്ന കാഴ്ച്ചയുടെ വിസ്മ‌യമാണ് അവസാനിക്കുന്നത്.

മലരിക്കലിലെ പാടശേഖരങ്ങളിൽ കൃഷിക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ട്രാക്ടർ ഇറക്കി പാടശേഖരങ്ങൾ ഉഴുതു മറിച്ചു കളകൾ നശിപ്പിച്ചു കൃഷിക്ക് യോഗ്യമാക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. കൃഷിക്ക് ശേഷം ഇനി അടുത്ത വർഷമാകും കാഴ്ച്ചയുടെ വാസ്ത‌ വിസ്മയങ്ങളൊരുക്കി ആമ്പൽ വസന്തം വീണ്ടും വിരുന്നെത്തുക. ഇത്തവണയും പതിനായിരക്കണക്കിന് ആസ്വാദകരാണ് മലരിക്കലിലെ ആമ്പൽപ്പൂക്കളുടെ നയനമനോഹരമായ വിസ്‌മയ കാഴ്ചകൾ കാണാനായി ദിവസേന എത്തിയത്.

ചിത്രം : സോഷ്യൽ മീഡിയ