ഈരാറ്റുപേട്ട .യു.ഡി.എഫ്. സർക്കാർ പ്രഖ്യാപിച്ച 100 ദിന പരിപാടിയിൽ കഴിഞ്ഞ 10 വർഷമായി തികഞ്ഞ അവഗണന നേരിട്ടുകൊണ്ടിരിക്കുന്ന 'പ്രാഥമിക സഹകരണ സംഘങ്ങളിൽനിന്നും വിരമിച്ചവരുടെ പെൻഷൻ പരിഷ്‌കരണം 'കൂടി ഉൾപ്പെടുത്തണമെന്ന് പ്രമുഖ സഹകാരിയും പൂഞ്ഞാർ എം.എൽ.എ.യുമായ അഡ്വ. എം.ജെ. സെബാസ്റ്റ്യൻ, കാഞ്ഞിരപ്പള്ളി എം.എൽ.എ. അഡ്വ. റോണി കെ. ബേബി എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് ആവശ്യപ്പെടുകയും ചർച്ച നടത്തുകയും ചെയ്തു. അടിയന്തിരമായി നടപ്പിൽ വരുത്തേണ്ടതും സർക്കാരിന് സാമ്പത്തിക ബാധ്യത വരാത്തതുമായ കാര്യങ്ങൾ പ്രൈമറി കോ-ഓപ്പറേറ്റീവ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എൻ. സ്വാമിനാഥൻ, വൈസ് പ്രസിഡൻ്റ് ചാൾസ് ആൻ്റണി, ആനാട് ഗോപകുമാർ എന്നിവർ ചേർന്ന് നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.
പ്രാദേശികം









