പൂഞ്ഞാർ : വായ്പയെടുത്തു കുടിശ്ശികയായ വായ്പക്കാർക്ക് പിഴ പലിശ പൂർണമായി ഒഴിവാക്കി പലിശയിലും കുറവ് വരുത്തി ലോൺ തിരിച്ചടയ്ക്കുവാൻ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ അടിസ്ഥാനത്തിലുള്ള പദ്ധതിയാണ് നവകേരള കുടിശ്ശിനിവാരണ ഒറ്റത്തവണ പദ്ധതി.
ഈ പദ്ധതിയുടെ കാലാവധി മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. കൃഷിക്കാർക്കും സാധാരണക്കാർക്കും അതോടൊപ്പം തന്നെ ഗുരുതരമായ രോഗം ബാധിച്ചവർക്കും ഈ ഇളവ് പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ് എന്ന് പൂഞ്ഞാർ എസ് സി ബി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ രമേശ് ബി വെട്ടിമറ്റം അറിയിച്ചു.









