രുചിയൊട്ടും കുറയാതെ മീൻ വറുത്തെടുക്കാൻ ഒരു സ്പെഷ്യൽ കൂട്ട് തയ്യാറാക്കിയാലോ? എല്ലാത്തരം മീനും രുചിയോടെ വറുക്കാൻ ഈ മസാല കൂട്ടുകൾ ചേർക്കാം. ഇതിനായി ആവശ്യമായി ചേരുവകൾ മീന്‍, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, മുളകുപൊടി, മഞ്ഞള്‍പൊടി, കറിവേപ്പില ,കടുക് ,നാരങ്ങാനീര്, എണ്ണ ,ഉപ്പ് എന്നിവയാണ്.
തയാറാക്കുന്നതായി മീന്‍ മുഴുവനായോ അല്ലെങ്കില്‍ ഒരേ വലുപ്പത്തില്‍ മുറിച്ച ശേഷമോ കഴുകി വൃത്തിയാക്കുക.ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, കറിവേപ്പില, കടുക്, മുളകുപൊടി, മഞ്ഞള്‍പൊടി, നാരങ്ങനീര്, ഉപ്പ് എന്നിവ അരച്ചെടുക്കുക. ഈ മിശ്രിതം മീനില്‍ പുരട്ടി കുറഞ്ഞത് 30 മിനിറ്റ് വയ്ക്കുക.ശേഷം പാനില്‍ എണ്ണ ചൂടാക്കി മീന്‍ ഇട്ട് മീഡിയം തീയില്‍ ഇരുവശവും വറുത്തെടുക്കുക.വറുത്ത മീന്‍ അല്പം സവാളയും നാരങ്ങയും വച്ച് അലങ്കരിച്ച് വിളമ്പാവുന്നതാണ്.