പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2026 27 വാർഷിക പദ്ധതിക്ക് അംഗീകാരം ലഭിച്ചു.

ഈരാറ്റുപേട്ട :ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് 2026 27 വാർഷിക പദ്ധതിക്ക്അംഗീകാരം ലഭിച്ചു. കോട്ടയം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഒന്നാമതായി 2026 27 വാർഷിക പദ്ധതി തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തിനായി സമർപ്പിക്കുകയും, ഇന്നലെ(3)ചേർന്ന ജില്ലാ ആസൂത്രണ സമിതി പദ്ധതികൾക്ക് അംഗീകാരം ലഭിക്കുകയും ചെയ്ത‌തായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്റ് ജോയി സ്‌കറിയ, വൈസ് പ്രസിഡൻ്റ് മേഴ്സി മാത്യു, സ്‌ഥിരം സമിതി അധ്യക്ഷന്മാരായ ജോഷി ജോഷ്വ, സ്‌റ്റാൻലി മാണി, ധന്യ ജോസ് എന്നിവർ അറിയിച്ചു.

ജനറൽ വിഭാഗത്തിൽ 48 ഉം പട്ടികജാതി വിഭാഗത്തിൽ 4 ഉം പട്ടിക വർഗ വിഭാഗത്തിൽ 3 ഉം പദ്ധതികൾ ഉൾപ്പെടെ ആകെ 55 പദ്ധതികൾക്ക് 10,84,65,000 രൂപ വകയിരുത്തിയാണ് വാർഷിക പദ്ധതി രൂപീകരിച്ചിട്ടുള്ളത്.