ഈരാറ്റുപേട്ട: കുവൈത്ത് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല കുവൈത്ത്) എട്ടാമത് മൈക്രോ ഫിലിം ഫെസ്റ്റിവൽ കൊച്ചു സിനിമകളുടെ ഈ വലിയ ഉത്സവമായി. ഈരാറ്റുപേട്ട സ്വദേശി ഇസാൻ ഹിൽമി മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ടു.
മങ്കഫ് നജാത്ത് സ്‌കൂളിൽ നടന്ന ഫെസ്റ്റിവലിൽ പ്രശസ്ത സിനിമാതാരം രോഹിണി, കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ 'കാന്തൻ' എന്ന ചിത്രത്തിന്റെ സംവിധായകനും സ്റ്റേജ് ആർട്ടിസ്റ്റുമായ ശരീഫ് ഈസ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. പൂർണ്ണമായും മൊബൈൽ ക്യാമറയിൽ ചിത്രീകരിച്ച അഞ്ചുമിനിറ്റ് ദൈർഘ്യമുള്ള സിനിമകളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദർശിപ്പിച്ചത്.
ഇസാൻ ഹിൽമിയുടെ പിതാവായ ഷാഹിദ് സി.എ തിരക്കഥയെഴുതി സതീഷ് മങ്കട സംവിധാനം ചെയ്ത ഹോപ് എന്ന ഷോർട് ഫിലിമിലെ അഭിനയമാണ് ഇസാൻ ഹിൽമിയെ മികച്ച അഭിനേതാവായി തെരഞ്ഞെടുത്തത്.









