പ്രാദേശികം

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ വനിതാ ദിനാഘോഷങ്ങൾക്ക് തുടക്കമായി.

ഈരാറ്റുപേട്ട : അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലെ വനിതാ ദിനാഘോഷങ്ങൾക്ക് തുടകമായി കോളേജിലെ സെൽഫ് ഫിനാൻസ് ബിക്കോം വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷം കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം ശ്രീകല ആർ ഉദ്ഘാടനം ചെയ്തു.

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട്, ബിക്കോം സെൽഫ് ഫിനാൻസ് വിഭാഗം മേധാവി അനീഷ് പി. സി, അദ്ധ്യാപിക ഡോ റെയ്സാ ജോർജ്, വിദ്യാർത്ഥി പ്രതിനിധി രഹ്‌നാ ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് സ്ത്രീ സുരക്ഷയും നിയമ പരിരക്ഷയും എന്ന വിഷയത്തിൽ അഡ്വ: ജയാ വിജയൻ ക്ലാസ് നയിച്ചു.