ഈരാറ്റുപേട്ട.മലയാളത്തിന്റെ പ്രിയങ്കരനായ ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ദീപ്തമായ സ്മരണകൾ പുതുക്കി ഫൈൻ ആർട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ്) അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ഫെയ്സ് പ്രസിഡന്റ് കെ.പി.എ. നടക്കൽ യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഫെയ്സ് സാഹിത്യവേദി പ്രസിഡന്റ് കെ.എം. ജാഫർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.മലയാള സാഹിത്യത്തിൽ ബഷീർ സൃഷ്ടിച്ച വിപ്ലവവും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ നിഷ്കളങ്കതയും ചടങ്ങിൽ അനുസ്മരിച്ചു.
ജനറൽ സെക്രട്ടറി ഹാഷിം ലബ്ബ, ട്രഷറർ പി.പി.എം. നൗഷാദ്, വൈസ് പ്രസിഡന്റ് റഫീഖ് പട്ടരുപറമ്പിൽ, സാഹിത്യവേദി ജനറൽ സെക്രട്ടറി വൈഗ വസുദേവ്, മേരിക്കുട്ടി കുര്യാക്കോസ്, റഷീദാ നിജാസ്, സുമയ്യ അലി, മുഹ്സിൻ പി.എം. തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.അനുസ്മരണത്തിന്റെ ഭാഗമായി ‘ബഷീർ - കൃതികളും കഥാപാത്രങ്ങളും’ എന്ന വിഷയത്തിൽ ക്ലബ് അംഗങ്ങൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ റഷീദാ നിജാസ്, കെ.പി.എ. നടക്കൽ എന്നിവർ വിജയികളായി.









