ഈരാറ്റുപേട്ട ; ലഹരിക്കെതിരെയുള്ളസംസ്ഥാന ആഭ്യന്തരവകുപ്പിന്റെ പോരാട്ടത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട പോലീസിന്റെ നേതൃത്വത്തിൽ പ്ലാശനാല്‍ സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്കായി തൂഫാൻ ഗോൾ സംഘടിപ്പിച്ചു.
ഈരാറ്റുപേട്ട ജനമൈത്രി പോലീസ് സബ് ഇൻസ്പെക്ടർ ബിനോയ് തോമസ് തൂഫാൻ ഗോൾ പരിപാടി ഉദ്ഘാടനം ചെയ്തു രാസ ലഹരിയുടെയും സിന്തറ്റിക് ലഹരികളുടെയും പിന്നാലെയുള്ള പുതുതലമുറയുടെ ഓട്ട പായച്ചിലുകൾ നിർത്തണമെന്നും അത്തരത്തിലുള്ള ലഹരികൾ എല്ലാം നമ്മുടെ ജീവിതം നശിപ്പിക്കുമെന്നും യഥാർത്ഥമായ ലഹരിനമ്മുടെ ജീവിതമാണെന്നും. കുട്ടികളെല്ലാം കായിക മേഖലയിൽ പരിശീലനത്തിനായി സമയം കണ്ടെത്തുവാനും കായിക മേഖലയെ ഇഷ്ടപ്പെടുവാനും അങ്ങനെ സ്പോർട്സിനെ ലഹരിയായി സ്വീകരിച്ചുകൊണ്ട് മനുഷ്യനെ നാശത്തിലേക്ക് നയിക്കുന്ന മാനസികരോകാവസ്ഥയിലേക്ക് നയിക്കുന്ന രാസലഹരിയോട് ഗുഡ്ബൈ പറയുവാനും ജനമൈത്രിസബ് ഇൻസ്പെക്ടർ ബിനോയ് തോമസ് കുട്ടികളോട് ആഹ്വാനം ചെയ്തു









