പ്രാദേശികം

ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഗൈഡൻസ് പബ്ലിക് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു

പൂഞ്ഞാർ: ലോക ലഹരി വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഗൈഡൻസ് പബ്ലിക് സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ലഹരി പുതിയ തലമുറയെ കീഴടക്കിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഈ ദിനാചരണത്തിന് ഏറെ പ്രസക്തിയുണ്ട്.സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ബോധവത്കരണ പ്രോഗ്രാം ഈരാറ്റുപേട്ട നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമതി ചെയർപേഴ്സൺ ബീമ നാസർ ഉദ്ഘാടനം ചെയ്തു.മാനേജർ പി.എ ഹാഷിം അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ പി.എസ് മുഹമ്മദ് ഷെഫീഖ് സ്വാഗതം ആശംസിച്ചു...

പ്രമുഖ പരിശീലകയും കൗൺസലറുമായ നിഷാമോൾ.A ലഹരി ഉപയോഗത്തിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് നൽകി.ലഹരി വിരുദ്ധ പ്രചാരണത്തിൻ്റെ ഭാഗമായി നൂറോളം വേദികളിൽ അവതരിപ്പിച്ച സലിം കുളത്തിപ്പടിയുടെ ലഹരി വിരുദ്ധ ബോധവൽക്കരണ ഏകാഭിനയ നാടകം "കുടമാറ്റം" വേദിയിൽ അവതരിപ്പിച്ചു...ലഹരി വിരുദ്ധ ബോധവൽക്കരണ രംഗത്ത് വലിയ ഒരു സന്ദേശമാണ് അര മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ നാടകം നൽകുന്നത്.ലഹരിക്കെതിരെ ഗൈഡൻസിലെ കുട്ടികളുടെ പരിപാടികളും അരങ്ങേറി.വൈസ് പ്രിൻസിപ്പൾ മഹേഷ് സി.ടി പ്രോഗ്രാമിന് നന്ദി അറിയിച്ചു.