ഗൂഗിൾ പേ (Google Pay) വഴി സൗജന്യമായി ₹5001ലഭിച്ചുവെന്ന വ്യാജ സന്ദേശങ്ങളുമായി സോഷ്യൽ മീഡിയയിൽ പുതിയ തട്ടിപ്പ് സംഘം സജീവം. വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയും വ്യക്തിഗത ചാറ്റുകൾ വഴിയുമാണ് വൻതോതിൽ ഇത്തരം വ്യാജ ലിങ്കുകൾ പ്രചരിക്കുന്നത്."₹5001 Google Pay-യിൽ നിന്ന് കിട്ടി, ഇൻസ്റ്റന്റായി അക്കൗണ്ടിൽ വന്നു" എന്ന ആകർഷകമായ വാചകത്തോടൊപ്പമാണ് ലിങ്കുകൾ ആളുകളിലേക്ക് എത്തുന്നത്.
പണം ലഭിച്ചുവെന്ന് വിശ്വസിപ്പിക്കാൻ ഗൂഗിൾ പേയുടേതിന് സമാനമായ വ്യാജ സ്ക്രീൻഷോട്ടുകളും ഇതോടൊപ്പം പ്രചരിപ്പിക്കുന്നുണ്ട്.ചതിക്കുഴി ഇങ്ങനെ :🔴സന്ദേശത്തോടൊപ്പമുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഉപഭോക്താക്കൾ എത്തുന്നത് ഗൂഗിൾ പേയുമായി യാതൊരു ബന്ധവുമില്ലാത്ത അപരിചിതമായ വെബ്‌സൈറ്റുകളിലാണ്. തുടർന്ന് പണം അക്കൗണ്ടിലേക്ക് വരാൻ എന്ന വ്യാജേന ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, യു.പി.ഐ പിൻ (UPI PIN), മറ്റ് വ്യക്തിഗത വിവരങ്ങൾ എന്നിവ നൽകാൻ ആവശ്യപ്പെടുന്നു. ഈ വിവരങ്ങൾ ഉപയോഗിച്ച് ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ ചോർത്തുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.കൂടാതെ, സമ്മാനത്തുക പൂർണ്ണമായി ലഭിക്കണമെങ്കിൽ ഈ സന്ദേശം അഞ്ച് ഗ്രൂപ്പുകളിലേക്കോ സുഹൃത്തുക്കൾക്കോ ഷെയർ ചെയ്യണമെന്ന നിബന്ധനയും വെബ്‌സൈറ്റിൽ കാണാം. പണം ലഭിക്കുമെന്ന വ്യാമോഹത്തിൽ ആളുകൾ ഇത് മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്യുന്നതാണ് ഈ തട്ടിപ്പ് ലിങ്ക് അതിവേഗം പ്രചരിക്കാൻ കാരണം.
🔴 ജാഗ്രതാ നിർദ്ദേശം:
ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കുക: ഗൂഗിൾ പേ തങ്ങളുടെ ഉപഭോക്താക്കൾക്ക് നൽകുന്ന റിവാർഡുകളും ക്യാഷ്ബാക്കുകളും ആപ്ലിക്കേഷനകത്ത് (App) മാത്രമേ ലഭ്യമാക്കൂ. അതിനായി പുറത്തുള്ള ഒരു ലിങ്കിലും ക്ലിക്ക് ചെയ്യേണ്ടതില്ല.
ലിങ്കുകൾ തുറക്കരുത്: ഔദ്യോഗിക ഡൊമെയ്‌നുകൾ അല്ലാത്ത ലിങ്കുകളിൽ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുത്.ꜰᴇ𝐒𝐓ᴏᴏɴ ɴᴇᴡꜱ
🔴 സന്ദേശങ്ങൾ ഫോർവേഡ് ചെയ്യരുത്: ഇത്തരം സന്ദേശങ്ങളുടെ സത്യസന്ധത ഉറപ്പുവരുത്താതെ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുന്നത് വഴി കൂടുതൽ പേർ ചതിക്കുഴിയിൽ വീഴാൻ സാധ്യതയുണ്ട്.
✅ഇത്തരം ലിങ്കുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ അവ ഡിലീറ്റ് ചെയ്യണമെന്നും, ബാങ്ക് വിവരങ്ങൾ ചോർന്നാൽ സൈബർ സെല്ലിൽ (1930 എന്ന നമ്പറിൽ) വിവരമറിയിക്കണമെന്നും സൈബർ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.









