കേരളം

ലഹരി കേസുകളിൽ പ്രതികളാകുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തുകയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം

ലഹരി കേസുകളിൽ പ്രതികളാകുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തുകയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം.

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങളാണ് എക്‌സൈസ് കമ്മീഷണർ പുറത്തിറക്കിയത്.പ്രതികളായ സ്ത്രീകളുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിലുള്ള ചിത്രങ്ങളോ വീഡിയോകളോ പകർത്തരുതെന്നും, അത്തരം ദൃശ്യങ്ങൾ ഔദ്യോഗികമോ അനൗദ്യോഗികമോ ആയ സമൂഹമാധ്യമപേജുകളിൽ പ്രസിദ്ധീകരിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സാക്ഷികളുടെ സ്വകാര്യതയും സംരക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.