പ്രാദേശികം

ശനിയാഴ്ചത്തെ പ്രളയം മീനച്ചിലാറ്റില്‍ ഡാം നിര്‍മ്മിക്കണമെന്നാവശ്യം വീണ്ടും ശക്തമാകുന്നു.

ഈരാറ്റുപേട്ട: 1984 മാര്‍ച്ച് 27 ന്  അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനും ജലസേചന മന്ത്രി എം.പി.ഗംഗാധരനും ധനമത്രി കെ.എം.മാണിയും ചേര്‍ന്ന് ഈ രാറ്റുപേട്ടക്ക് സമീപം അടുക്കത്ത് ഇല്ലിക്കുന്നില്‍ തറക്കല്ലിട്ട മീനച്ചി റിവര്‍ വാലി പദ്ധതി നടപ്പിലാക്കിയിരുന്നുവെങ്കില്‍ കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ മഹാ പ്രളയം ഒരു പരിധി വരെ നിയ ന്ത്രിക്കുവാന്‍ സാധിക്കുമായിരുന്നവെന്ന് നാട്ടുകാര്‍ പറയുന്നു. ഈരാറ്റുപേട്ടയിൽ നഗരസഭയിൽ മാത്രം 20 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

കോട്ടയം ജില്ലയിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുവാനും വര്‍ഷക്കാലത്ത് ഉണ്ടാവുന്ന വെള്ളപ്പൊക്ക നിയന്ത്രണത്തിനും വേണ്ടിയാണ് ഈ പദ്ധതി കരുണാകരന്‍ സര്‍ക്കാര്‍ നടപ്പിലാക്കുനാന്‍ ഉദ്ദേശിട്ടച്ചത്.ഇനിനായി അടുക്കത്ത്  25 ഏക്കര്‍ സ്ഥലം വാങ്ങുകയു ഓഫീസും ക്വാര്‍ട്ടേഴ്‌സും പണി കഴിപ്പിക്കുകയും ചെയ്തു.ഇപ്പോള്‍ ഇതെല്ലാം കാട് പിടിച്ച് കിടക്കുകയാണ്.  പാലായില്‍ ഇപ്പോഴും മീനച്ചില്‍ റിവര്‍ വാലി ഓഫീ സ്പ്രവര്‍ത്തിച്ചുവരുന്നു.

അടുക്കത്ത് ഡാം പണികഴിപ്പിച്ചിരുന്നങ്കില്‍ ഈ രാറ്റുപേട്ട മുതല്‍ കോട്ടയം വരെയുള്ള പതിനായിരക്കണക്കിന്‌പേര്‍ക്ക് ദുരിതം വിതറിയ കഴിഞ്ഞ ദിവസം ഉണ്ടായ പ്രളയവും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടവും ഒഴിവാക്കാമായിരുന്നു. അടക്കത്തെ ഒരു റബര്‍ തോട്ടം വെള്ളത്തില്‍ മുങ്ങിപോകുമെന്ന് പറഞ്ഞ് പിന്നീട് വന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈ പദ്ധതിയെ അട്ടിമറിച്ചു. പിന്നീട് 1994ല്‍മീനച്ചിലാറ്റിലെ വിവിധ സ്ഥലങ്ങളില്‍ ചെക്ക്ഡാമുകള്‍ നിര്‍മ്മി ക്കുകയും ചെയ്തു. ഈ ചെക്ക്ഡാമുകളിൽ ചെളി നിറഞ്ഞതിനാൽ നദിയുടെ ആഴം കുറഞ്ഞതിനാൽ ഈ ചെക്ക്ഡാമുകള്‍ മീനച്ചിലാറ്റിനെ ഒഴുക്കിനെ പോലും തടസ്സപ്പെടുത്തി.വേനല്‍ക്കാലത്ത് മാലിന്യങ്ങള്‍ നിറയുന്നിനാല്‍ ജനങ്ങള്‍ക്ക് വേനല്‍കാലത്ത് ഈ ഡാമുകള്‍ ഉപകാരപ്പെടുന്നില്ല. ചെക്ക്ഡാമുകള്‍ മീനച്ചിലാററില്‍ വന്നതോടെ പല ഉള്‍നാടന്‍ മത്സ്യങ്ങളും വംശനാശം സംഭവിക്കുകയും ചെയ്തു.

കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് പല നദീതട പദ്ധതികള്‍ക്കും തുടക്കം കുറിച്ചിരുന്നു. മീനച്ചില്‍ നദീതട പദ്ധതിയൊഴിച്ച്ബാക്കിയെല്ലാ പദ്ധതികളും പിന്നീട് കമ്മീഷന്‍ ചെയ്തു.പെരിയാര്‍ നദിയിലുള്ള നിരവധി ഡാമുകളാണ് എര്‍ണാകുളം ജില്ലയെ ഇപ്പോള്‍ പ്രളയത്തില്‍ നിന്നും രക്ഷപ്പെടുത്തുന്നത്. അതു കൊണ്ട് കോട്ടയം ജില്ലയില്‍ വേനല്‍ക്കാലത്തുണ്ടാകുന്ന കടുത്ത ശുദ്ധ ജലക്ഷാമത്തിനും വര്‍ഷക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കത്തിനും പരിഹാരമായി മീനച്ചിലാറ്റില്‍ അടുക്കത്ത് ഡാം നിര്‍മ്മിക്കുകയെന്ന പോംവഴി മാത്രമേ അവശേഷിക്കുന്നു ള്ളു. അതു കൊണ്ട് ഡാം നിര്‍മ്മിക്കണമെന്നാവശ്യം ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്.അതുകൊണ്ട് വി ഡി സതീശൻ സർക്കാർ ഡാം നിർമ്മിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.