കോട്ടയം

കർഷകരെ ആദരിക്കുന്ന ചടങ്ങിലേക്ക് കൃഷി ഭവൻ അപേക്ഷ ക്ഷണിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ, കൃഷിഭവൻ, കാർഷിക വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന, കർഷക ദിനത്തോടനുബന്ധിച്ച് (ചിങ്ങം 1 /2026 ആഗസ്റ്റ് 17) മികച്ച കർഷകരെ ആദരിക്കുന്ന ചടങ്ങിലേക്ക് താഴെ പറയുന്ന വിഭാഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നതായി കൃഷി ഓഫീസർ അറിയിച്ചു.

(1) മുതിർന്ന കർഷകൻ / കർഷക (70 വയസ്സിനുമുകളിൽ പ്രായമുള്ളവർ)
(2) വനിത കർഷക
(3) കർഷക തൊഴിലാളി
(4) എസ്.സി/എസ്.ടികർഷകൻ / കർഷക
(5) വിദ്യാത്ഥി കർഷകൻ / കർഷക
(6) കൂൺ കർഷകൻ / കർഷക
(7) സമ്മിശ്ര കർഷകൻ / കർഷക
( 8 ) ജൈവ കർഷകൻ/ കർഷക
(9) യുവകർഷകൻ/കർഷക(പ്രായപരിധി 40 വയസ്സ്)
(10) കൃഷി ചെയ്യുന്ന മികച്ച സ്കൂൾ.

അപേക്ഷകൾ വെള്ളപേപ്പറിൽ നിലവിൽ എത്ര സ്ഥലത്ത് എന്തെല്ലാം കൃഷിയുണ്ട് എന്ന് എഴുതി ആധാർ കാർഡിന്റെ പകർപ്പോടുകൂടി കൃഷിഭവനിൽ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസനതീയതി 03/07/2026 തിങ്കളാഴ്ച 5 പി.എം വരെ.