പാലാ :ചെയർപേഴ്സൺ ദിയ പുളിക്കക്കണ്ടം പുറത്തായ ഒഴിവിൽ വൈസ് ചെയർപേഴ്സൺ മായാ രാഹുൽ ആക്ടിങ് ചെയർപേഴ്സണായി ചുമതലയേറ്റു .സഹ പ്രവർത്തകരായ മറ്റ് കൗൺസിലർമാരും സ്ഥലത്തെത്തിയിരുന്നു .മഴക്കാലത്ത് വഴി സൈഡിൽ കാട് വളർന്നു നിൽക്കുന്നതിനാൽ കൗണ്‍സിലര്‍മാര്‍ക്ക് ഏറെ പരാതികളുള്ള സമയമാണിത്.
അതിനാവും മുൻഗണന നൽകുന്നതെന്ന് മായാ രാഹുൽ പറഞ്ഞു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണോട് കൂടെ ആലോചിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു . അതേസമയം പുതിയ ചെയർപേഴ്സൺ ആറാവുമെന്നതിനെ കുറിച്ചും ഇരു മുന്നണികളും ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണ് .മായാ രാഹുലിനെ പിന്തുണയ്ക്കാമെന്നു കേരളാ കോൺഗ്രസിൽ ധാരണ ആയിട്ടുള്ളതായി റിപ്പോർട്ടുകൾ ഉണ്ട് .വൈസ് ചെയർമാനായി ടോണി തൈപ്പറമ്പിലോ ബിജു മാത്യൂസോ ആരെങ്കിലും ആവുമെന്നാണ് ഏകദേശ ധാരണ .സിപിഎം ലെ രണ്ടംഗങ്ങളുടെ പിന്തുണ ആർക്കെന്നതിനെ കുറിച്ചും ചർച്ച നടക്കുന്നുണ്ട് .









