പ്രാദേശികം

അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: പൊതുവിദ്യാലയങ്ങളിൽ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ സംസ്ഥാനതലത്തിൽ  നടത്തിയ അലിഫ് അറബിക് ടാലന്റ് ടെസ്റ്റിന്റെ കോട്ടയം ജില്ലാതല മത്സരം മൈക്ക ഇ. എം. എച്ച് എസ് കാഞ്ഞിരപ്പള്ളിയിൽ വെച്ച് നടന്നു. അലിഫ് അറബിക് ടാലന്റ് ടെസ്റ്റ് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായിൽ ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഹെഡ്മിസ്ട്രസ് ലീന ടീച്ചർ മുഖ്യാതിഥിയായി. എൽ പി വിഭാഗത്തിൽ ഫഹീം ഫാരിസ്  ( ഗവ. മുസ്‌ലിം എൽ.പി.എസ് ഈരാറ്റുപേട്ട), മുഹമ്മദ് ആഷിക് കെ. എ (ഗവ. എൽ. വി.എൽ. പി.എസ് ആലപ്ര ) ബാഹിർ മുഹമ്മദ് ഉവൈസ്  ( എസ്.എൻ .എൽ.പി.എസ് പെരുമ്പായിക്കാട് ) എന്നിവരും യുപി വിഭാഗത്തിൽ ഫഹാന മറിയം ( എം. എം. എം.യു.എം യു പി എസ് കാരക്കാട് ) വാഫിയ ഫാത്തിമ ( എം. എച്ച്. എസ്. എസ് കങ്ങഴ) അമാന ഫാത്തിമ ( എം.ജി.എച്ച്.എസ്.എസ് ഈരാറ്റുപേട്ട) ഹൈസ്കൂൾ വിഭാഗത്തിൽ അമാന ഫാത്തിമ (എം.ജി.എച്ച്.എസ്.എസ് ഈരാറ്റുപേട്ട) നെസ്റിൻ ഫാത്തിമ (എം. ജി.എച്ച്. എസ്. എസ് ഈരാറ്റുപേട്ട) ദെൽഫ യാസീൻ (എം. ജി. എച്ച്.എസ്.എസ് ഈരാറ്റുപേട്ട) എച്ച്.എസ്.എസ് വിഭാഗത്തിൽ ഫാത്തിമ നവാസ്, സന ഇർഷാദ്, അൽഫിയ ബിൻസാദ് (എം.ജി.എച്ച്.എസ്.എസ് ഈരാറ്റുപേട്ട) എന്നിവർ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.കെ. എ. റ്റി. എഫ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് യാസീൻ സ്വാഗതം പറഞ്ഞു. ജില്ലാ ട്രഷറർ മുഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അഫ്സൽ, മുജീബ്, അബ്ദുൽ ജമാൽ, ഫിറോസ് മുണ്ടക്കയം, ഫിറോസ് കങ്ങഴ, അൻസൽന, സിനു യൂസഫ്, റൈഹാനത്ത്, ബിഷറുൽ ഹാഫി എന്നിവർ സംസാരിച്ചു. അലിഫ് കൺവീനർ ആസിം കെ എച്ച് നന്ദി പറഞ്ഞു