പ്രാദേശികം

ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അത്യാധുനിക ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ സ്ഥാപിച്ചു.

ഈരാറ്റുപേട്ട : കേന്ദ്ര ഗവൺമെന്റിന്റെ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ ജിയോഗ്രഫി പഠനത്തിൻ്റെ ഭാഗമായിട്ടായിരുന്നു കാലാവസ്ഥ നിരീക്ഷണ സംവിധാനങ്ങൾ അടങ്ങുന്ന ഓട്ടോമാറ്റിക്ക് വെതർ സ്റ്റേഷൻ  ഒരുക്കിയത്.

ഇതിൻ്റെ ഭാഗമായി സൗരോർജത്തിൽ പ്രവർത്തിക്കുന്നതും തിരുവനന്തപുരത്തെ ഐഎം ഡി കേന്ദ്ര ഓഫീസിൽ തൽസമയം അതാത് സ്ഥലത്തെ  കാലാവസ്ഥ സംബന്ധിച്ച് വിവരങ്ങൾ തൽസമയം അറിയിക്കുന്നതുമായ അത്യാധുനിക സംവിധാനമാണ് ക്രമീകരിച്ചത്. ഐഐടി റോപ്പർ പഞ്ചാബ്, പ്രോഡക്റ്റ് മാനേജർ ആദിത്യ വർമ്മ, എന്നിവർ അടങ്ങുന്ന 5 അംഗ പ്രത്യേക വിദഗ്ധ സംഘമാണ് അത്യാധുനിക കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്.