ഈരാറ്റുപേട്ട .കഴിഞ്ഞ ശനിയാഴ്ച വെള്ളപ്പൊക്കത്തിൽ ഈരാറ്റുപേട്ട സ്വദേശികളായ അൻസർ എസ് എ, മുഹമ്മദ് ഫൈസൽ കെ എസ് എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്ക്രാപ്പ് ഗോഡൗൺ, ഇ - വേസ്റ്റ് കളക്ഷൻ സെൻറർ എന്നിവ പൂർണമായും വെള്ളം കയറി നാശനഷ്ടം ഉണ്ടായി. ഈരാറ്റുപേട്ട സ്വദേശിയായ അൻസർ എസ് ഐ യുടെ ഉടമസ്ഥതയിലുള്ള സഫ ട്രേഡേഴ്സ് എന്ന സ്ക്രാപ്പ് കളക്ഷൻ ഗോഡൗൺ മുഴുവനും വെള്ളം കയറുകയും സ്ഥാപനത്തിൻറെ ഓഫീസ്, സ്ക്രാപ്പ് സൂക്ഷിച്ചിരുന്ന ഗോഡൗൺ മുഴുവനായി വെള്ളം കയറി നശിക്കുകയും ചെയ്തു.
ഏറെ സങ്കടകരമായ കാര്യം ഇവർ വരും ദിവസം ലോഡ് ചെയ്യാൻ സജ്ജമാക്കി വെച്ചിരുന്നു ചെമ്പ് മെറ്റീരിയൽസ് ചാക്കിൽ സൂക്ഷിച്ചിരുന്നു ഇവയും വെള്ളം ഒഴുക്കി എടുത്തുകൊണ്ടു പോവുകയും ചെയ്തു. ഏകദേശം 200 ടൺ മെറ്റീരിയൽസ് സ്റ്റോക്ക് ചെയ്തിരുന്ന ഗോഡൗണിലെ 90% മെറ്റീരിയൽസും വെള്ളപ്പൊക്കത്തിൽ ഒഴുകി പോവുകയും മിച്ചം വന്ന 10% ത്തിൽ ഏറിയ പങ്കും വെള്ളം കയറി നശിക്കുകയും ചെയ്തു. ഇതേ സ്ഥാപനത്തിൻറെ അടുത്തുതന്നെ സ്ഥിതിചെയ്യുന്ന ഇക്കോ ഫ്രണ്ട്ലി സൊല്യൂഷൻസ് എന്ന കേരളത്തിലെ ഏറ്റവും വലിയ ഈ വേസ്റ്റ് കളക്ഷൻ സെൻററിലും വെള്ളം കയറുകയും ഇവിടെ മെറ്റീരിയൽസ് സൂക്ഷിച്ചിരുന്ന ഷെഡ് ഉൾപ്പെടെ വെള്ളം കയറിയ ആഘാതത്തിൽ പൊളിഞ്ഞുവീണ് അവയിൽ സൂക്ഷിച്ചിരുന്ന ഈ വേസ്റ്റ് മെറ്റീരിയൽസ് ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ ,ടിവി കമ്പ്യൂട്ടറുകൾ മുതലായ സ്റ്റോക്ക് വെള്ളത്തിൽ ഒലിച്ചു പോവുകയും ചെയ്തു ഏകദേശം 100 ടണ്ണിന് മുകളിൽ സൂക്ഷിച്ചിരുന്ന മെറ്റീരിയൽസ് ഇപ്പോൾ വെള്ളപ്പൊക്കത്തിന് ശേഷം തിരഞ്ഞു കിട്ടിയത് ഏകദേശം 10% ത്തോളം മെറ്റീരിയൽസ് മാത്രമാണ്. നാളിതുവരെ ഇക്കോ ഫ്രണ്ട്ലി സൊല്യൂഷൻസ് കേരളത്തിൽ ഒട്ടാകെ ഇലക്ട്രോണിക് വേസ്റ്റ് കളക്ട് ചെയ്തതിന്റെ രേഖകളും മറ്റ് അനുബന്ധ ഡേറ്റ ഉൾപ്പെടെ എല്ലാം സൂക്ഷിച്ചിരുന്നു ഓഫീസിലും വെള്ളം കയറി അവിടെ ഉണ്ടായിരുന്നു സിസ്റ്റംസ്, ഫർണീച്ചർ എല്ലാം നാമാവശേഷമായി പോയി.ഇവർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.
അതുകൂടാതെ ഹോജസൂപ്പർ മാർക്കറ്റ്, പുളിക്കീൽ ടെക്സ്റ്റോറിയം, പൊന്തനാൽ സിൽക്ക് ഹൗസ്, ഓക്സിജൻ, താരക ടെക്സ്റ്റയിൽസ്, മോതീൻകുന്നേൽ ഏജൻസീസ്, മറ്റ കൊമ്പനാൽ ജുവലറി , തടത്തിൽ ജുവലറി ,പുതുപ്പറമ്പിൽ ടെക്സറ്റയിൽസ്, ബിസ്മി, പിട്ടാപ്പള്ളി, ഓക്സിജൻ, നന്ദിലത്ത് , എന്നിവയുടെ കച്ചവട സ്ഥാപനങ്ങൾക്ക് എല്ലാം കൂടി കോടിക്കണക്കിന് രൂപാ യുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. ഇതുകൂടാതെ നൂറുകണക്കിന് ചെറുകിട കച്ചവട സ്ഥാപനങ്ങൾക്കും ക്ഷേങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്.
കച്ചവട സ്ഥാപനങ്ങൾക്ക് ഇൻഷുറൻസ് പോളിസി ലഭിക്കാൻ ഒരുപാട് കടമ്പകൾ കടക്കണം. അതുകൂടാതെ പോളിസി ലഭിച്ചു കഴിഞ്ഞാൽ എതെങ്കിലും അപകടം ഉണ്ടായാൽ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥന്മാർ കട പരിശോധിക്കുന്നവരെ കട അടച്ചിടേണ്ടിവരും. നാല് ദിവസം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥന്മാർ കട പരിശോധിക്കാൻ ഈരാറ്റുപേട്ടയിൽ എത്തിയില്ലന്ന് വ്യാപാരികൾ പറയുന്നു. ഇതുമൂലം വെള്ളം കയറിയ കച്ചവടം വസ്തുക്കൾ കൂടുതൽ നാശം ഉണ്ടാക്കി കൊണ്ടിരിക്കുന്നതായി വ്യാപാരികൾ പറയുന്നു. അതുകൊണ്ട് വ്യാപാരികൾക്ക് സർക്കാർ പ്രത്യേക പക്കേജ് പ്രഖ്യാപിക്കണമെന്ന് കച്ചവടക്കാർ ആവശ്യപ്പെടുന്നു .









