കോട്ടയം

യുണൈറ്റഡ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ കോട്ടയം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു

കോട്ടയം ജില്ലാതല യോഗംയുണൈറ്റഡ് കോ- ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ കോട്ടയം ജില്ലാ തല യോഗം കോട്ടയം എയ്ഡഡ് പ്രൈമറി അദ്ധ്യാപക സഹകരണ സംഘം ആഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡൻ്റ് ശ്രീ ഉണ്ണി ആറ്റിങ്ങൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ നെല്ലിമൂട് പ്രഭാകരൻ സംഘടനയുടെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു.

തുടർന്നു മിസലേനിയസ് സഹകരണ സംഘങ്ങൾ നേരിടുന്ന പ്രധാന വിഷയങ്ങളായ കേരള ബാങ്കിലെ അംഗത്വം, കുറഞ്ഞ പലിശ നിർണ്ണയം, ആഡിറ്റ് ഫീസ് വർദ്ധനവ്, E.P നടപടികളുടെ അലംഭാവം, അപ്പക്സ് ബാങ്ക് രൂപീകരണം എന്നീ കാര്യങ്ങൾ സൂചിപ്പിച്ചു കൊണ്ട് ശ്രീ പി.എച്ച് നൗഷാദ്, ശ്രീ സന്തോഷ് കിടങ്ങയിൽ, ശ്രീ ജോൺ കുര്യൻ, ശ്രീ രഞ്ജിത്ത് മാത്യു ശ്രീ അനൂപ് ജി കൃഷ്ണൻ, ശ്രീമതി ചിന്നമ്മ വർഗീസ്, ശ്രീമതി അനിലാകുമാരി എന്നിവർ സംസാരിക്കുകയുണ്ടായി.ഭാരവാഹികളായി ശ്രീ പി.എച്ച് നൗഷാദ് (പ്രസിഡൻ്റ്) ശ്രീ ജോൺ കുര്യൻ,ശ്രീമതി അനിലാകുമാരി കെ.എ (വൈസ് പ്രസിഡൻ്റുമാർ)ശ്രീ സന്തോഷ് കിടങ്ങയിൽ (സെക്രട്ടറി), ശ്രീ രഞ്ജിത്ത് മാത്യു, ശ്രീമതി സിനിറ്റ സി. സിബി (ജോയിൻ്റ് സെക്രട്ടറിമാർ) ശ്രീ സി.ജി. രാജൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു