ഈരാറ്റുപേട്ട: മഴവിൽ റസിഡൻസ് അസോസിയേഷനും സൺറൈസ് ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ ബോധവൽക്കരണ പരിപാടിയും സൗജന്യ മെഡിക്കൽ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.
മുനിസിപ്പൽ ചെയർമാൻ അഡ്വ. വി. പി. നാസർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ ഇൽമുന്നിസ ഷാഫി ആശംസകൾ നേർന്നു.സൺറൈസ് ഹോസ്പിറ്റലിലെ ഡോ. മുഹമ്മദ് മുക്താർ, ഡോ. ജീജി എന്നിവർ അംഗങ്ങൾക്ക് ആരോഗ്യ പരിശോധന നടത്തി ആവശ്യമായ ചികിത്സാ നിർദേശങ്ങളും മരുന്നുകളും നൽകി. ഡോ. മുഹമ്മദ് മുക്താർ നയിച്ച ആരോഗ്യ ബോധവൽക്കരണ ക്ലാസും സംശയനിവാരണ സെഷനും പങ്കെടുത്തവർക്ക് ഏറെ പ്രയോജനകരമായി.അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് ആരിഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. ടി. ഹബീബ് സ്വാഗതവും ട്രഷറർ മുഹമ്മദ് സാദിഖ് നന്ദിയും പറഞ്ഞു.









