ഈരാറ്റുപേട്ട: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഈരാറ്റുപേട്ടയുടെ പിടിഎ നേതൃത്വത്തിൽ മാർച്ച് 2026 എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന "വിജയോത്സവം 26" നാളെ 2 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ അഡ്വ. വി. പി. നാസർ വിജയോത്സവം ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീമാ നാസർ അധ്യക്ഷത വഹിക്കും.,വാർഡ് കൗൺസിലർ അഫ്സൽ ഇജാസ് ,പി ടി എ പ്രസിഡൻ്റ് മുജീബ് മടത്തിപ്പറമ്പിൽ ,പ്രിൻസിപ്പാൾ ഷീജ.എസ്, ഹെഡ്മിസ്ട്രസ് സിസി പൈകട എന്നിവർ നേതൃത്വം നൽകും.എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ചടങ്ങിൽ അനുമോദനവും ഉപഹാര വിതരണവും നടത്തും.
പ്ലസ് ടു വിഭാഗത്തിൽ ഫുൾ എ പ്ലസ് നേടിയ ജോസുകുട്ടി സുനിൽ, സയൻസ് വിഭാഗം സ്കൂൾ ടോപ്പറായ ഷാരോൺ സുനിൽ വർഗീസ്, ഹ്യുമാനിറ്റീസ് ടോപ്പറായ ആർച്ച സതീഷ്, കൊമേഴ്‌സ് ടോപ്പറായ ആമിർ സുഹൈൽ എന്നിവരെ പ്രത്യേകമായി ആദരിക്കും. എസ്.എസ്.എൽ.സി. പരീക്ഷയിൽ 15 വർഷമായി തുടർച്ചയായി 100% മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും സ്കൂൾ ടോപ്പർ റജീന പി. ഹക്കിമിനേയും ചടങ്ങിൽ അനുമോദിക്കും.സ്കൂൾ പി.ടി.എ., എസ്.എം.സി., അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.









