കാരക്കാട് : വായനയുടെ മഹത്വം പുതുതലമുറയ്ക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെ കെ.എസ്.എം.ബി.എച്ച്.എസ്. കാരക്കാട് സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ അനസ് മുഹമ്മദ് നിർവഹിച്ചു. പി.എൻ. പണിക്കരുടെ സ്മരണ പുതുക്കിക്കൊണ്ട് വിദ്യാർത്ഥികൾക്ക് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. തുടർന്ന് വായനാദിന പ്രതിജ്ഞ, പുസ്തകപരിചയം, വായനാമത്സരം,ഇൻലന്റ് ലെറ്റർ തയാറാക്കൽ എന്നിവയും സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ ആവേശപൂർവം പരിപാടികളിൽ പങ്കെടുത്തു. വായനാശീലം വളർത്തുന്നതിനും പുസ്തകങ്ങളോട് കൂടുതൽ അടുപ്പം സൃഷ്ടിക്കുന്നതിനും ഇത്തരം പരിപാടികൾ സഹായകരമാണെന്ന് അധ്യാപകർ അഭിപ്രായപ്പെട്ടു. ഇതേ തുടർന്ന് പി ടി എ മീറ്റിങ്ങും സംഘടിപ്പിച്ചു. അറിവിന്റെ മഹാത്മ്യത്തെക്കുറിച്ച് മോട്ടിവേഷൻ സ്പീക്കർ കൂടിയായ അനസ് സർ പേരൻസിന് വേണ്ടിയുള്ള ക്ലാസ് നയിച്ചു.









