പ്രാദേശികം

ഫെയ്സ് അക്ഷരവഴി ശ്രദ്ധേയമായി.


ഈരാറ്റുപേട്ട.ഫൈൻ ആർട്ട്സ് ക്ലബ് ഈരാറ്റുപേട്ട (ഫെയ്സ് ) വായനാദിനത്തോടനുബന്ധിച്ച് നടത്തിയ അക്ഷരവഴി സാംസ്കാരിക ജാഥ ശ്രദ്ധേയമായി. വായനയുടേയും, പുസ്തകങ്ങളുടേയും പ്രാധാന്യം വിവരിക്കുന്ന കലാ ജാഥയിൽ നിരവധി തെരുവോര സദസ്സുകൾ സംഘടിപ്പിച്ചു. ഗാനങ്ങൾ ആലപിച്ചും,പൊതു ജന പങ്കാളിത്തത്തോടെ പുസ്തകങ്ങളുമായി ബന്ധപെട്ട് നടത്തിയ ലൈവ് ക്വിസ് പ്രോഗ്രാമും വേറിട്ട അനുഭവമായി

മൽസരിത്തിൽ വിജയികളാവർക്ക് ഫെയ്സ് പബ്ളിക്കേഷൻസ് പുറത്തിറക്കിയ പുസ്തകങ്ങൾ സമ്മാനിച്ചു.രാവിലെ 9 മണിക്ക് ഈരാറ്റുപേട്ട തേവരുപാറയിൽ നിന്നാരംഭിച്ച ജാഥ  മുനിസിപ്പൽ കൗൺസിലർ സജ്മി ഷിഹാസ് ഉൽഘാടനം ചെയ്തു. കെ. റാസിഖ് ജനറൽ കൺവീനറും, ബിജിലി സെയിൻസ് ജോ കൺവീനറുമായിരുന്നു.ഫെയ്‌സ് ട്രഷറർ പി. പി. എം നൗഷാദ് ജാഥയുടെ കോഡിനേറ്ററും, ക്വിസ് മാസ്റ്ററുമായിരുന്നു.ഫെയ്സ് പ്രസിഡന്റ് കെ.പി.എ നടക്കൽ, സെകട്ടറി ഹാഷിം ലബ്ബ, ഡയറക്ടർ സക്കീർ താപി,വൈസ് പ്രസിഡന്റുമാരായ റഫീഖ് പട്ടരു പറമ്പിൽ, കെ.എം, ജാഫർ, പുഷ്പമ്മ സജീവ്, അസിസ്റ്റൻ്റ് സെക്രട്ടറി റസീന ജാഫർ, ജോ.സെക്രട്ടറി നജീബ് വെളിയത്ത്  മൃദുല നിഷാന്ത്, നുസൈഫ മജീദ്, ഷീബ അബ്ദുള്ള, താഹിറ ത്വാഹാ, സുമയ്യ അലി, ഹാഷിം ഡയറ,ജലീൽ കണ്ടത്തിൽ, ത്വാഹാ, മനാഫ് നെടുങ്കിന്തി,സിനോബി തങ്കപ്പൻ,സജ്ജാദ് റഫീഖ് എന്നിവർ നേതൃത്വം നൽകി.