ഈരാറ്റുപേട്ട ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ഈരാറ്റുപേട്ട ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ നാഷണൽ സർവീസ് സ്കീംസ് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സൗഹൃദ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ യോഗാ ദിനം ആചരിച്ചു.
അധ്യാപക വിദ്യാർത്ഥികളായ സുനിത മോൾ കെ ബി, രതി ആർ എന്നിവർ യോഗ പരിശീലനം നടത്തി. പിടിഎ പ്രസിഡൻ്റ് മുജീബ് മഠത്തിപ്പറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു.പിടിഎ വൈസ് പ്രസിഡൻ്റ് അനസ് പാറയിൽ, പ്രിൻസിപ്പാൾ ഷീജ എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ അസിസ്റ്റൻറ് ഷീജ എം.എസ്സ്, സ്റ്റാഫ് സെക്രട്ടറി അനീഷ് വി. നാഷണൽ സർവീസ് സ്കീം പ്രോഗ്രാം കോർഡിനേറ്റർ സിന്ധു പിജി, സ്കൗട്ട് ആൻഡ് ഗൈഡ് കോ- ഓർഡിനേറ്റർ കൃഷ്ണമണി എൻ, രതീഷ് വി. ആർ, ഹരിതസഭ കോ- ഓർഡിനേറ്റർ സ്മിതാ ദാസ്, സൗഹൃദ ക്ലബ് കോർഡിനേറ്റർ സൂര്യ എസ്, കരിയർ ക്ലബ് കോർഡിനേറ്റർ മനോജ് റ്റി. ബെഞ്ചമിൻ എന്നിവർ നേതൃത്വം നൽകി.









