പ്രാദേശികം

സോളിഡാരിറ്റി ടേബിൾ ടോക്കും മുഹറം സൗഹൃദ ഇഫ്താറും നടത്തി

ഈരാറ്റുപേട്ട: 'ഭീകരതയുടെ രാഷ്ട്രീയം, അപരവൽക്കരിക്കപ്പെടുന്ന നാടുകളും മനുഷ്യരും' എന്ന വിഷയത്തിൽ സോളിഡാരിറ്റി കോട്ടയം ജില്ല കമ്മറ്റി സംഘടിപ്പിച്ച മുഹറം സൗഹൃദ ഇഫ്താറും ടേബിൾ ടോക്കും ശ്രദ്ധേയമായി. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മറ്റി ജൂലൈ 12 ന് എറണാകുളത്ത് സംഘടിപ്പിക്കുന്ന ജസ്റ്റിസ് ആന്റ് സോളിഡാരിറ്റി കോൺഫറൻസിന്റെ പ്രചരണ ഭാഗമായാണ് കോട്ടയം ജില്ല കമ്മിറ്റി ഈരാറ്റുപേട്ടയിൽ മുഹറം സൗഹൃദ ഇഫ്താറും ടേബിൾ ടോക്കും ഒരുക്കിയത്. സംസ്ഥാന സെക്രട്ടറി അനീഷ് മുല്ലശ്ശേരി ഉത്ഘാടനം നിർവ്വഹിച്ചു.

ജില്ല പ്രസിഡന്റ് അർഷദ് പി. അഷറഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ Countering Terror Narratives ഭീകര വിരുദ്ധ യുദ്ധവും മുസ്‌ലിം അപരവൽക്കരണവും ഒരാമുഖം എന്ന പുസ്‌തകം ചടങ്ങിൽ പ്രകാശനം നടത്തി. എഴുത്തുകാരനും ആക്ടിവിസ്റ്റുമായ  റാസിഖ് റഹീം വിഷയാവതരണം നടത്തി സംസാരിച്ചു. മത രാഷ്ട്രീയ സാംസ്കാരിക  സംഘടന രംഗത്തെ പ്രമുഖർ ടേബിൾ ടോകിൽ പങ്കെടുത്ത് സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി അഫ്സൽ സുലൈമാൻ സ്വാഗതവും എക്സ്പാൻഷൻ സെക്രട്ടറി കെ.എ. സമീർ സമാപനവും നിർവ്വഹിച്ചു.