തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം പ്രഖ്യാപിച്ച് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. 77.81% ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വർഷം 78.69% ആയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം വിജയശതമാനം കുറഞ്ഞതായിട്ടാണ് കാണുന്നത്. ജൂൺ 21 മുതൽ സേ പരീക്ഷ ആരംഭിക്കും. 3,70,642 വിദ്യാര്‍ത്ഥികലാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷ എഴുതിയത്. ഉപരിപഠനത്തിന് യോഗ്യത നേടിയത് 2,88,394 വിദ്യാര്‍ത്ഥികളാണ്. 3.30 മുതൽ ഫലം വെബ്സെറ്റുകളിൽ ലഭ്യമാകുമെന്നും മന്ത്രി അറിയിച്ചു.
വിദ്യാഭ്യാസം









