വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

മരണം

മരണം

തേവരുപാറ കുന്നേൽവീട്ടിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ റഫീഖ് (48) നിര്യാതനായി

ഈരാറ്റുപേട്ട: തേവരുപാറ കുന്നേൽവീട്ടിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർ റഫീഖ് (48) നിര്യാതനായി. ഭാര്യ: റജീന. മക്കൾ: ആദം അജ് വർ, സജീന. ഖബറടക്കം ഇന്ന് ഒരു മണിക്ക് നൈനാർ പള്ളി ഖബർസ്ഥാനിൽ.   

മരണം

ജലീൽ ഇലവുങ്കൽ മരണപ്പെട്ടു

ജലീൽ ഇലവുങ്കൽ കീരിയാത്തോട്ടം മരണപ്പെട്ടു കബറടക്കം പുത്തൻ പള്ളി 1.30 pm

മരണം

കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുറഊഫ് നിര്യാതനായി

ഈരാറ്റുപേട്ട: വീട്ടിലേക്ക് നടന്ന് പോകുന്ന വഴി കാറ് ഇടിച്ച് പരിക്ക് പറ്റി ചികിത്സയിലായിരുന്ന വെളിയത്ത് അബ്ദുൽ ലത്തീഫിന്റെ (അന്തി) മകൻ അബ്ദുറഊഫ് (40) മരിച്ചു മുട്ടം ജംഗ്ഷനിൽ വെച്ച് ശനിയാഴ്ച ഉച്ചക്കാണ് അപകടം ഉണ്ടായത്. തലക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.  മരുന്നുകളോട് പ്രതികരിക്കാതെ വന്നതോടെ തിങ്കളാഴ്ച 3 മണിക്ക് മരണപെട്ടു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.  ചൊവ്വാഴ്ച ഉച്ചക്ക് 12.30 പുത്തൻ പള്ളിയിൽ ഖബറടക്കും.മാതാവ്: കണ്ടത്തിൽ കുടംബാംഗം സുഹ്റ സഹോദരങ്ങൾ: അദീബ(എം.ഇ.എസ് കോളേജ് അധ്യാപിക),നബീൽ, നസീബ് , നസ്റിൻ      

മരണം

ആയപ്പുരക്കൽ വീട്ടിൽ സൈനബ (73) വയസ്സ് മരണപ്പെട്ടു

ആയപ്പുരക്കൽ വീട്ടിൽ സൈനബ (73) വയസ്സ് മരണപ്പെട്ടു ഖബറടക്കം നാളെ രാവിലെ 9 മണി ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

മരണം

പറേപ്പറമ്പിൽ ജമീല (64) നിര്യാതയായി

ഈരാറ്റുപേട്ട: പത്താഴപ്പടി  പറേപ്പറമ്പിൽ  ജമീല (64) നിര്യാതയായി. ഖബറടക്കം പുത്തൻപള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ 1 മണിക്ക്.   

മരണം

ത്രേസ്യാമ്മ ജോസഫ്  (86)നിര്യാതയായി

അരുവിത്തുറ : പെരുന്നിലം ചെറുവള്ളിൽ സി ഇ ജോസഫിന്റെ(പാപ്പച്ചൻ ) ഭാര്യ ത്രേസ്യാമ്മ ജോസഫ്  (86)നിര്യാതയായി.സംസ്കാര ശുശ്രൂഷകൾ 3-10-2024 വ്യാഴം 2 മണിക്ക് വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ .മക്കൾ :ബാബു ജോസഫ് (USA),വിൽസൺ ജോസഫ് (ഓസ്‌ട്രേലിയ),ജോർജ് ജോസഫ്,ലിസമ്മ ടോമി വട്ടക്കാനായിൻ (കരൂർ ഗ്രാമപഞ്ചായത്ത് മെമ്പർ),സൂസൻ സെബാസ്റ്റ്യൻ പുരയിടത്തിൽ,കൊച്ചുറാണി ജോസ് കല്ലറയ്ക്ക്ൽ,ജോൺസൺ ജോസഫ് (റിട്ട. പ്രിൻസിപ്പൽ SMV HSS പൂഞ്ഞാർ  മരുമക്കൾ :ഷൈല ബാബു മാമ്മൂട്ടിൻ ചങ്ങനാശ്ശേരി (USA )ആലീസ് വിൽസൺ ആലുമ്മൂട്ടിൽ ഇഞ്ചിയാനി  (ഓസ്‌ട്രേലിയ),റിറ്റാ ജോർജ് (കുവൈറ്റ്),ടോമി വട്ടക്കാനായിൽ (പയപ്പാർ ),സെബാസ്റ്റ്യൻ പുരയിടത്തിൽ പൊൻകുന്നം,ജോസ് കല്ലറയ്ക്കൽ കൂവപ്പള്ളി,ബിനു ജോൺസൺ വയലിൽ (ചേന്നാട്) ടീച്ചർ St. Antony's HSS പൂഞ്ഞാർ.കൊച്ചുമക്കൾ :Dr.ലെസ്‌ലി ആന്റൺ (USA),ജസ്റ്റിൻ ബാബു (USA),  റോണാ ജിജിൻ പുളിക്കൽ രാമപുരം(Australia),ഡോണാ സജീവ് ഊരിയ പടിക്കൻ തിരുവല്ല (Australia), റീബാ ജിത്തു കമ്പുക്കാട്ട് ചങ്ങനാശ്ശേരി (USA), സുബിൻ സെബാസ്റ്റ്യൻ പുരയിടത്തിൽ (കുവൈറ്റ്), സാന്ദ്ര കോളിൻ (അബുദാബി), അമൻ ടോം (കുവൈറ്റ്), Dr. Edwin Tom (ജൂബിലി മിഷൻ ഹോസ്‌പിറ്റർ തൃശൂർ ), ടോം ജോസ് കല്ലറയ്ക്കക്കൻ Dr. ശ്രേയ ജോൺസൺ ജോഹാൻ ജോൺസൻ (ജെർമനി ),ജെഫിൻ ജോൺസൺ, ജൊഹാൻ ജോൺസൺ.

മരണം

പേഴുംകാട്ടിൽ മീരാൻ (78) നിര്യാതനായി

ഈരാറ്റുപേട്ട:  മാർക്കറ്റ് റോഡ് ഓലിക്കാവിൽ പേഴുംകാട്ടിൽ മീരാൻ (78) നിര്യാതനായി. കബറടക്കം ഇന്ന്  വൈകുന്നേരം 3.30 ന് പുത്തൻപള്ളി ഖബർസ്ഥാനിൽ.

മരണം

സിന്ധു ഷാജി (കൈപ്പള്ളി) നിര്യാതയായി..

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിലേയും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലേയും മുൻ അംഗമായ സിന്ധു ഷാജി നിര്യാതയായി. പനിയെ തുടർന്ന് കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം. നിലവിൽ കൈപ്പള്ളി അംഗൻവാടി ടീച്ചറായി പ്രവർത്തിക്കുകയായിരുന്നു.