വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

മരണം

മരണം

വോട്ടണ്ണൽ ദിവസം കുഴഞ്ഞുവീണ തിടനാട് പഞ്ചായത്തിലെ NDA സ്ഥാനാർത്ഥി മരണപ്പെട്ടു.

തിടനാട് ;വോട്ടണ്ണൽ ദിവസം കുഴഞ്ഞുവീണ തിടനാട് പഞ്ചായത്തിലെ NDA സ്ഥാനാർത്ഥി മരണപ്പെട്ടു.എൻഡിഎ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന വാരിയാനിക്കാട് സ്വദേശി മാർട്ടിൻ ജോർജ്  കണിപറമ്പിൽ ആണ് മരിച്ചത്.51 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്.വോട്ടെണ്ണലിന് ശേഷം വൈകിട്ട് വീട്ടിൽ വച്ചാണ് മാർട്ടിൻ കുഴഞ്ഞു വീണത്..ബിസിനസുകാരനായ മാർട്ടിൻ തിടനാട് സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ കൂടിയാണ്. തെരഞ്ഞെടുപ്പിൽ മാർട്ടിന് 87 വോട്ടുകളാണ് ലഭിച്ചത്. ഇന്ന് വൈകിട്ട് നാലിന് സഹകരണ ബാങ്ക് തിടനാട് ബ്രാഞ്ചിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം നാളെ രാവിലെ 10 30 ന് വാരിയാനിക്കാട് സെൻ്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടക്കും.

മരണം

സിപിഎം നേതാവും കൊയിലാണ്ടി എംഎല്‍എയുമായ കാനത്തില്‍ ജമീല അന്തരിച്ചു

കോഴിക്കോട്: സിപിഎം നേതാവും കൊയിലാണ്ടി എംഎല്‍എയുമായ കാനത്തില്‍ ജമീല (59) അന്തരിച്ചു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന്‌ എംഎൽഎയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലാണ് കാനത്തില്‍ ജമീല.  2021ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എന്‍ സുബ്രഹ്‌മണ്യനെ 8,472 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കാനത്തില്‍ ജമീല നിയമസഭയിലേക്ക് എത്തിയത്. മുന്‍പ് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിരുന്ന ജമീല ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും മത്സരിച്ചു ജയിച്ചിട്ടുണ്ട്.

മരണം

പാലാ സിവില്‍ സ്റ്റേഷന് സമീപം രാമപുരം റോഡില്‍ വാഹനമിടിപ്പിച്ചിട്ട് നിര്‍ത്താതെ പോയ സംഭവത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരണമടഞ്ഞു.

പാലാ: വാഹനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട റോസമ്മ ഇനി അഞ്ച് പേർക്ക് ജീവിതത്തിൽ പ്രകാശമാകും. ഈ കഴിഞ്ഞ ദിവസം പാലായിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച റോസമ്മ ഉലഹന്നാന്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്തു. കോട്ടയം പാലാ മുണ്ടുപാലം പുത്തേറ്റ് കുന്നേൽ വീട്ടിൽ റോസമ്മ ഉലഹന്നാന്റെ (66) രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്.  ഒരു വൃക്ക കോട്ടയം സർക്കാർ മെഡിക്കൽ കോളേജിലേക്കും മറ്റൊരു വൃക്ക അമൃത ആശുപത്രിയിലേക്കും കരൾ കോട്ടയം കാരിത്താസ് ആശുപത്രിയിലേക്കും രണ്ട് നേത്രപടലങ്ങൾ കോട്ടയം ചൈതന്യ കണ്ണാശുപത്രിയിലേക്കുമാണ് നൽകിയത്. തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു.   റോസമ്മ ഉലഹന്നാന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു. 2025 നവംബർ അഞ്ചിന് രാത്രി 10.30ന് കടയിലെ അടച്ചു ഭർത്താവ് ഉലഹന്നാൻ ജോസിനൊപ്പം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു റോസമ്മ. യാത്രാമധ്യേ, പാല സിവിൽ സ്റ്റേഷനിന് സമീപം ഉലഹന്നാൻ ജോസ് സാധനങ്ങൾ വാങ്ങാനായി ഓട്ടോറിക്ഷ നിർത്തിയിട്ട സമയത്ത്, ഓട്ടോറിക്ഷയിൽ ഇരിക്കുകയായിരുന്ന റോസമ്മയുടെ ഓട്ടോയുടെ പിന്നിൽ കാർ ഇടിക്കുകയായിരുന്നു. പാലാ സ്വദേശി തന്നെയായ ആനിത്തോട്ടം ജോർജുകുട്ടിയുടെ കാറാണ് റോസമ്മയെ ഇടിച്ചിട്ടതിനുശേഷം നിർത്താതെ പാഞ്ഞു പോയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ റോസമ്മയെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും, തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.. നവംബർ 11ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാം​ഗങ്ങൾ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. കേരള സ്റ്റേറ്റ് ഓർ​ഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർ​ഗനൈസേഷനന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂർത്തിയായത്. രാജേഷ് ജോസഫ്, രാജീവ് ജോസഫ് (സോഫ്റ്റ് വെയർ എഞ്ചിനീയർ-ബാം​ഗ്ലൂർ), രശ്മി ജോൺ (യുകെ) എന്നിവരാണ് മക്കൾ.

മരണം

പമ്പ നദിയിൽ കാണാതായ അനസിന്റെ മൃതദേഹം കണ്ടെത്തി.

കോഴഞ്ചേരി : ഈ മാസം 13 ആം തീയതി പമ്പ നദിയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായ തിരുവനന്തപുരം തൊളിക്കോട് സ്വദേശി അനസിന്റെ (31) മൃതദേഹം  ഇന്ന് രാവിലെ ആണ് കണ്ടെത്തിയത്. ടീം നന്മക്കൂട്ടം, കേരളാ ഫയർ ഫോഴ്സ്, സ്കൂബ,നേവി  മറ്റ് സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവർ കഴിഞ്ഞ കുറെ ദിവസങ്ങളായി  നടത്തി വന്ന തിരച്ചിലിൽ മൃതശരീരം കണ്ടെത്താൻ സാധിച്ചിരുന്നില്ല. അപകടം നടന്ന അന്ന് മുതൽ ആ സ്ഥലത്ത് ഉണ്ടായിരുന്ന  ബന്ധു ജനങ്ങളും സുഹൃത്തുക്കളും അടക്കം ഉള്ളവർ നദിയുടെ തീരത്ത് നോക്കി നില്ക്കുന്ന സമയത്ത് ഒഴുകി വരുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത് തുടർന്ന് നാട്ടുകാരുടെ സഹായത്താൽ മൃതദ്ദേഹം കരക്കെത്തിക്കുകയായിരുന്നു.  

മരണം

യു കെ യിൽ മലയാളി കുഴഞ്ഞു വീണു മരിച്ചു.

കോട്ടയം :യു കെ യിൽ മലയാളി കുഴഞ്ഞു വീണു മരിച്ചു. ഈരാറ്റുപേട്ടയ്ക്ക് സമീപം ഇടമറുക് വേലംകുന്നേൽ വീട്ടിൽ സനൽ ആന്റണി (41) ആണ് മരിച്ചത് കഴിഞ്ഞ ദിവസം വൈകിട്ട് 6ന് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വീടിനുള്ളിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആംബുലൻസ് സഹായം തേടി പ്രാഥമിക ശുശ്രൂഷകൾ നൽകി ഹെറിഫോർഡ് കൗണ്ടി ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. രണ്ട് വർഷം മുൻപാണ് സനൽ യുകെയിൽ എത്തുന്നത്. ഭാര്യ ജോസ്മിക്ക് ഹെറിഫോർഡിലെ ഫീൽഡ് ഫാം കെയർ ഹോമിൽ ജോലി ലഭിച്ചതിനെ തുടർന്നാണ് സനൽ കുടുംബമായി യുകെയിൽ എത്തിയത്.

മരണം

തൊടുപുഴയില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം വെങ്ങല്ലൂര്‍ സ്വദേശികളായ 2 പേര്‍ മരിച്ചു മരിച്ചത് ആമിന ബീവി, കൊച്ചുമകള്‍ മിഷേല്‍

തൊടുപുഴയ്ക്ക് സമീപം കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ആമിന ബീവി, കൊച്ചുമകൾ മിഷേൽ മറിയം എന്നിവരാണ് മരിച്ചത്. തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. തൊടുപുഴ - പുളിയൻമല സംസ്ഥാന പാതയിലെ ശങ്കരപ്പിള്ളിയിൽ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. കുടുംബാംഗളൊന്നിച്ച് വാഗമൺ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർ‌ത്തനം നടത്തിയെങ്കിലും രണ്ടുപേരുടേയും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

മരണം

മൃതദേഹം കഴിഞ്ഞ ഞായറാഴ്ച കാണാതായ യുവാവിന്റേത്

പാലാ മീനച്ചിലാറിന്റെ കൈവഴി ആയ ളാലം തോട്ടിൽ കണ്ടെത്തിയ മൃതദേഹം കഴിഞ്ഞ ഞായറാഴ്ച പാലായിൽ നിന്നും കാണാതായ എരുമേലി മുക്കൂട്ടുതറ ഇടകടത്തി കിഴുകണ്ടയിൽ ജിത്തുവിന്റേത്. പാലായിൽ ആശുപത്രിയിൽ കഴിയുന്ന സുഹൃത്തിന്റെ കൂടെ നിൽക്കാൻ എത്തിയതായിരുന്നു ജിത്തു. കാണാതായ ജിത്തുവിന്റെ ബൈക്ക് കഴിഞ്ഞദിവസം മൃതദേഹം കണ്ടെത്തിയ തോടിന് അരികിൽ നിന്നും കണ്ടെത്തിയിരുന്നു.പാലാ ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി നടപടികൾ പുരോഗമിക്കുന്നു.മൃതദേഹം ആറ്റിലെ ഇഞ്ചയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു.

മരണം

ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

ഈരാറ്റുപേട്ട ഈലക്കയം ആലുംതറയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി അഭിജിത്താണ് മരിച്ചത്. അപകടം നടന്നയുടനെ ഓടികൂടിയ നാട്ടുകാർ അഭിജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച്ച പുലർച്ചെയായിരുന്നു  അപകടം