കോഴഞ്ചേരി : ഈ മാസം 13 ആം തീയതി പമ്പ നദിയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാണാതായ തിരുവനന്തപുരം തൊളിക്കോട് സ്വദേശി അനസിന്റെ (31) മൃതദേഹം ഇന്ന് രാവിലെ ആണ് കണ്ടെത്തിയത്. ടീം നന്മക്കൂട്ടം, കേരളാ ഫയർ ഫോഴ്സ്, സ്കൂബ,നേവി മറ്റ് സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവർ കഴിഞ്ഞ കുറെ ദിവസങ്ങളായി നടത്തി വന്ന തിരച്ചിലിൽ മൃതശരീരം കണ്ടെത്താൻ സാധിച്ചിരുന്നില്ല. അപകടം നടന്ന അന്ന് മുതൽ ആ സ്ഥലത്ത് ഉണ്ടായിരുന്ന ബന്ധു ജനങ്ങളും സുഹൃത്തുക്കളും അടക്കം ഉള്ളവർ നദിയുടെ തീരത്ത് നോക്കി നില്ക്കുന്ന സമയത്ത് ഒഴുകി വരുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത് തുടർന്ന് നാട്ടുകാരുടെ സഹായത്താൽ മൃതദ്ദേഹം കരക്കെത്തിക്കുകയായിരുന്നു.
മരണം









