പാലാ മീനച്ചിലാറിന്റെ കൈവഴി ആയ ളാലം തോട്ടിൽ കണ്ടെത്തിയ മൃതദേഹം കഴിഞ്ഞ ഞായറാഴ്ച പാലായിൽ നിന്നും കാണാതായ എരുമേലി മുക്കൂട്ടുതറ ഇടകടത്തി കിഴുകണ്ടയിൽ ജിത്തുവിന്റേത്. പാലായിൽ ആശുപത്രിയിൽ കഴിയുന്ന സുഹൃത്തിന്റെ കൂടെ നിൽക്കാൻ എത്തിയതായിരുന്നു ജിത്തു. കാണാതായ ജിത്തുവിന്റെ ബൈക്ക് കഴിഞ്ഞദിവസം മൃതദേഹം കണ്ടെത്തിയ തോടിന് അരികിൽ നിന്നും കണ്ടെത്തിയിരുന്നു.പാലാ ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി നടപടികൾ പുരോഗമിക്കുന്നു.മൃതദേഹം ആറ്റിലെ ഇഞ്ചയിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു.
മരണം









