വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

പീഢാനുഭവ വെള്ളി സ്മരണയിൽ അരുവിത്തുറ വല്ല്യച്ചൻ മലകയറി സായൂജ്യമടഞ്ഞ് പതിനായിരങ്ങൾ.

അരുവിത്തുറ : ഈശോയുടെ പീഢാനുഭവ സ്മരണയിൽ   അരുവിത്തുറ വല്ല്യച്ചൻമലയിലേക്ക്  വൻ ഭക്തജനപ്രവാഹം. ദുഃഖവെള്ളിയാഴ്ച പുലർച്ചെ നാലുമണി മുതൽ വല്ല്യച്ചൻ മലയിലേയ്ക്ക് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ 07 ന് അരുവിത്തുറ പള്ളിയിൽ പീഢാനുഭവ ശുശ്രൂഷകൾക്ക് വികാരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ നേതൃത്വം നൽകി. പീഢാനുഭവ യാത്ര അനുസ്മരിച്ചുകൊണ്ട് ഈശോയുടെ മൃതശരീര തിരുസ്വരൂപവുമായി നഗരികാണിക്കൽ പ്രദക്ഷിണം നടന്നു. രാവിലെ 09.00 ന് പള്ളിയിൽ നിന്നും കരുണയുടെ ജപമാല ചൊല്ലി മലയടിവാരത്തിലേയ്ക്ക് പ്രദക്ഷിണമായി എത്തി. തുടർന്ന് മലമുകളിലേക്ക് ആഘോഷമായ കുരിശിന്റെ വഴി ഭക്തിസാന്ദ്രമായി നടന്നു. മലമുകളിൽ ഭരണങ്ങാനം സെൻ്റ് മേരീസ് എച്ച്. എസ്.എസ്. പ്രിൻസിപ്പൽ റവ. ഫാ. ജോൺ കണ്ണന്താനം പീഢാനുഭവ സന്ദേശം നൽകി. . അരുവിത്തുറ ഫൊറോനാ വികാരി വെരി റവ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ,  അസിസ്റ്റൻറ് വികാരിമാരായ ഫാ. അബ്രാഹം കുഴിമുള്ളിൽ,  ഫാ. ജോസഫ് ചെങ്ങഴശ്ശേരിൽ, ഫാ. ജോസഫ് കുഴിവേലിതടത്തിൽ, കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, ഡീക്കൻ ജസ്റ്റിൻ പവ്വത്ത് ഒ.എസ്.ബി., തുടങ്ങിയവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. രാവിലെ 06.00 മണി മുതൽ നേർച്ചകഞ്ഞി വിതരണവും നടന്നുവരുന്നു.

പ്രാദേശികം

ഈരാറ്റുപേട്ട വാഗമൺ റോഡിൽ എവറസ്റ്റ് വളവിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം

ഈരാറ്റുപേട്ട വാഗമൺ റോഡിൽ എവറസ്റ്റ് വളവിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ വിനോദ സഞ്ചാരികളായ ബംഗളൂരു സ്വദേശികൾ സുഭാഷ് (57 ) അനു ( 50 ) അംനോൻ മാത്യു (22 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപക

പ്രാദേശികം

ഫ്യൂച്ചർ സ്റ്റാർസ്-ലീഡർഷിപ്പ് ക്യാമ്പ് നടന്നു

അരുവിത്തുറ :അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ കീഴിലുള്ള വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി അവധിക്കാല നേതൃപരിശീലന ക്യാമ്പ് അരുവിത്തുറ സെന്റ് ജോർജ് കോളേജ് സെമിനാർ ഹാളിൽ നടന്നു. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ലേബർ ഇന്ത്യ സ്കൂൾ ചെയർമാനുമായ ജോർജ് കുളങ്ങര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫ് അധ്യക്ഷത വഹിച്ചു. അരുവിത്തുറ സെന്റ് ജോർജ് കോളേജ് ബർസാർ ഫാ.ബിജു കുന്നക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നും മാനദണ്ഡങ്ങൾ പ്രകാരം തെരഞ്ഞെടുത്ത 57 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്.കുട്ടികളിലെ നേതൃഗുണങ്ങൾ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായതും, കുട്ടികൾക്ക് ഉയർന്ന കാഴ്ചപ്പാടുകൾ പകർന്നു നൽകുന്നതുമായ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രൊഫ. ടോമി ചെറിയാൻ, ജോർജ് കരുണയ്ക്കൽ, അഭിലാഷ് ജോസഫ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. സമാപന സമ്മേളനത്തിൽ സമാപന സമ്മേളനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്യുകയും പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും, മികച്ച ക്യാമ്പ് അംഗങ്ങൾക്ക് പുരസ്കാരങ്ങൾ നൽകുകയും ചെയ്തു. സുജ എം.ജി, പ്രൊഫ. ബിനോയ് സി. ജോർജ്, എലിസബത്ത് തോമസ്, പി.പി.എം നൗഷാദ്, നോബി ഡൊമിനിക്, പ്രിയാ അഭിലാഷ്, മാർട്ടിൻ ജെയിംസ്, ഖലീൽ മുഹമ്മദ്, സാൻജോ ഡെന്നി തുടങ്ങിയ ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി.

പ്രാദേശികം

അരുവിത്തുറ പള്ളിയിൽ വിശുദ്ധ വാരാചരണം

ഈരാറ്റുപേട്ട: ചരിത്ര പ്രസിദ്ധമായ അരുവിത്തുറ ദേവാലയത്തിലേക്കും വല്യച്ചൻ മലയിലേക്കും തീർഥാടകരുടെ തിരക്ക് തുടരുന്നു. അൻപത് നോമ്പിന്റെ വ്യത ശുദ്ധയോടും പ്രാർത്ഥനയോടും വിശ്വാസികൾ വിശുദ്ധ വാരാചരണം തിരുക്കർമ്മങ്ങളിലും കുരിശിന്റെ വഴിയിലും പങ്കു ചേരും. ഒറ്റയ്ക്കും കൂട്ടമായും എത്തി അരുവിത്തുറ പള്ളിയിൽ പ്രാർത്ഥിച്ചു ശേഷമാണ് വല്യച്ചൻ മലകയറുന്നത്. അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ഇന്ന്, ഏപ്രിൽ 17, വ്യാഴാഴ്ച രാവിലെ 7ന് പെസഹാ തിരുക്കർമ്മങ്ങൾ, വി. കുർബാന, കാൽകഴുകൽ ശുശ്രൂഷ, ആരാധന. ദുഃഖവെള്ളിയാഴ്ചയായ 18 ന് രാവിലെ ഏഴിന് പീഡാനുഭവ ശുശ്രൂഷ, സന്ദേശം, 8.30ന് വല്യച്ചൻമല അടിവാരത്തേയ്ക്ക് ജപമാല പ്രദക്ഷിണം, തുടർന്ന് മലമുകളിലേക്ക് കുരിശിന്റെ വഴി, 10ന് പിഡാനുഭവ സന്ദേശം. രാവിലെ ഏഴു മുതൽ നേർച്ചക്കഞ്ഞി വിതരണമുണ്ടായിരിക്കുന്നതാണ്. 19ന് രാവിലെ 7മണിക്ക് ദുഃഖശനി തിരുക്കർമ്മങ്ങൾ, പുത്തൻതീ, പുത്തൻ വെള്ളം വെഞ്ചരിപ്പ്. 20ന് വെളുപ്പിന് 3ന് വി. കുർബാന, ഉയർപ്പ് തിരുക്കർമ്മങ്ങൾ. തുടർന്ന് 5.30നും 6.45നും 8നും 9.30നും 11.30നും വി. കുർബാന.

പ്രാദേശികം

ഡിഗ്രിയോടൊപ്പം പ്രൊഫഷണൽ കോഴ്സ് അരുവിത്തുറ കോളേജും ഐ സി എ എം എസ്സ് അക്കാഡമിയും ധാരണപത്രം ഒപ്പുവച്ചു

അരുവിത്തുറ : വിദ്യാർഥികളെ റെഗുലർ ഡിഗ്രിയോടൊപ്പം പ്രൊഫഷണൽ കരിയറിലേക്ക് നയിക്കുന്നതിനുള്ള ബികോമിനൊപ്പം ഇന്റഗ്രേറ്റഡ് സി എം എ ഇന്ത്യ കോച്ചിംഗ് പരിശീലനത്തിനായി ഉള്ള പദ്ധതിക്ക് സെൻറ് ജോർജ് കോളേജ് അരുവിത്തുറയും ഐ സി എ എം എസ്സ് അക്കാഡമിയും ധാരണപത്രം ഒപ്പുവച്ചു . കോളേജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോക്ടർ സിബി ജോസഫ് ഐ സി എ എം എസ്സ് അക്കാഡമി ഡയറക്ടർമാരായ സിൻസ് ജോസിനും അജേഷ് ഈ എസിനും ധാരണപത്രം കൈമാറി കോളേജ് ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, കൊമേഴ്സ് വിഭാഗം മേധാവി പി സി അനീഷ് , നാക്ക് കോഡിനേറ്റർ ഡോ.മിഥുൻ ജോൺ ,ഐ ക്യാംസ് അക്കാഡമി പ്രോഗ്രാം കോഡിനേറ്റർ നിതിൻ കെ ജോസ് തുടങ്ങിയവർ പങ്കെടുത്തു

പ്രാദേശികം

KPSTA ഈരാറ്റുപേട്ട സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനം നടത്തി

ഈരാറ്റുപേട്ട: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, KPSTA ഈരാറ്റുപേട്ട സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് സമുചിതമായ യാത്രയയപ്പ് നൽകി. സബ്ജില്ലാ പ്രസിഡൻ്റ് ശ്രീ. പ്രിൻസ് അലക്സ് അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. R ശ്രീകല ടീച്ചർ ഉദ്ഘാടനം ചെയ്തു.KPSTA റവന്യൂ ജില്ലാ പ്രസിഡൻ്റ് ശ്രീ. R രാജേഷ്, സെക്രട്ടറി ശ്രീ. മനോജ് വി പോൾ, ട്രഷറർ ശ്രീ. റ്റോമി ജേക്കബ്, മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ. PV ഷാജിമോൻ, സബ് ജില്ലാ സെക്രട്ടറി ശ്രീ. ജോബി ജോസഫ്, വിദ്യാഭ്യാസജില്ലാ സെക്രട്ടറി ശ്രീ. യോഗേഷ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. റിട്ടയർ ചെയ്യുന്ന അധ്യാപകർക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു. പരിപാടികൾക്ക് ശ്രീ. ജോയ്സ് ജേക്കബ്, ശ്രീ. ദീപു സെബാസ്റ്റ്യൻ, ശ്രീമതി. ജിസ്മി സ്കറിയ, ശ്രീ. സിനു ജോസഫ്, ശ്രീ. ജോബിൻ കുരുവിള, ശ്രീ. കൃഷ്ണകാന്ത് KC തുടങ്ങിയവർ നേതൃത്വം നൽകി.

പ്രാദേശികം

KPSTA ഈരാറ്റുപേട്ട സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് സമ്മേളനം നടത്തി Posted on

ഈരാറ്റുപേട്ട: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, KPSTA ഈരാറ്റുപേട്ട സബ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്ക് സമുചിതമായ യാത്രയയപ്പ് നൽകി. സബ്ജില്ലാ പ്രസിഡൻ്റ് ശ്രീ. പ്രിൻസ് അലക്സ് അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. R ശ്രീകല ടീച്ചർ ഉദ്ഘാടനം ചെയ്തു.KPSTA റവന്യൂ ജില്ലാ പ്രസിഡൻ്റ് ശ്രീ. R രാജേഷ്, സെക്രട്ടറി ശ്രീ. മനോജ് വി പോൾ, ട്രഷറർ ശ്രീ. റ്റോമി ജേക്കബ്, മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ശ്രീ. PV ഷാജിമോൻ, സബ് ജില്ലാ സെക്രട്ടറി ശ്രീ. ജോബി ജോസഫ്, വിദ്യാഭ്യാസജില്ലാ സെക്രട്ടറി ശ്രീ. യോഗേഷ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. റിട്ടയർ ചെയ്യുന്ന അധ്യാപകർക്ക് ഉപഹാരങ്ങളും വിതരണം ചെയ്തു. പരിപാടികൾക്ക് ശ്രീ. ജോയ്സ് ജേക്കബ്, ശ്രീ. ദീപു സെബാസ്റ്റ്യൻ, ശ്രീമതി. ജിസ്മി സ്കറിയ, ശ്രീ. സിനു ജോസഫ്, ശ്രീ. ജോബിൻ കുരുവിള, ശ്രീ. കൃഷ്ണകാന്ത് KC തുടങ്ങിയവർ നേതൃത്വം നൽകി.

പ്രാദേശികം

പ്രീ മാരിറ്റൽ കോഴ്സ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : വർദ്ധിച്ചു വരുന്ന വിവാഹ മോചനങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷ്യം മുൻ നിർത്തി വിവാഹിതരാവാൻ പോകുന്ന വധൂ-വരന്മാർക്കു വേണ്ടി പുത്തൻപള്ളി മുസ്‌ലിം ജമാഅത്തിന്‍റെ നേത്രത്വത്തിൽ പ്രീ മാരിറ്റൽ കോഴ്സ് സംഘടിപ്പിച്ചു. ദക്ഷിണ കേരള സംസ്ഥാന സെക്രട്ടറി മുഹമ്മദ് നദീർ മൗലവി സംഗമം ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡന്‍റ് എൻ.കെ മുഹമ്മദ് സാലിഹ് നാടുവിലേടത്ത്‌ അധ്യക്ഷത വഹിച്ചു.   കോഴ്സിൽ പ്രശസ്ത സൈക്കോളജിസ്റ്റ് അബ്ദുൽ ബാസിത് വാഫി തിരൂർ ക്ലാസിനു നേത്രത്വം നൽകി. മസ്‌ലഹത്ത്‌ കമ്മിറ്റി ചെയർമാൻ അഡ്വ.നൗഫൽ വെള്ളൂപ്പറമ്പിൽ സംസാരിച്ചു.മഹല്ല് സെക്രട്ടറി വി.എഎച്ച് നാസർ സ്വാഗതവും പരി കൊച്ച് മോനി നന്ദിയും പറഞ്ഞു.